Flash News
View all

നിക്ഷേപം വിശ്വാസ്യത വിലയിരുത്തി മാത്രം

ഡോ. ടി.പി. സേതുമാധവന്‍

സാക്ഷരതയിലും, വിദ്യാഭ്യസത്തിലും, മനുഷ്യ വിഭവ സൂചികയിലും കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു തന്നെ മാതൃകയാണ് ! എന്നാല്‍ മലയാളിയുടെ മനോഭാവത്തില്‍  വേണ്ടത്ര മാറ്റം വരുത്താന്‍ ഉയര്‍ന്ന സാക്ഷരതാ നിരക്കിന് കഴിഞ്ഞില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. ജീവിത നിലവാരത്തിലുള്ള വളര്‍ച്ച, ചെലവഴിക്കാവുന്ന വരുമാനത്തിന്റെ വര്‍ദ്ധനവ്, മാറുന്ന ജീവിതശൈലി എന്നിവ കേരളത്തിലെ പുത്തന്‍ പ്രവണതകളാണ്.

മാറുന്ന ജീവിത സാഹചര്യങ്ങളില്‍ ആഡംബര ജീവിതത്തോടുള്ള ആസക്തി ഇന്ന് വര്‍ദ്ധിച്ചു വരുന്നു. ഇത് ചെന്നെത്തുന്നത് എളുപ്പത്തില്‍ പണം ഉണ്ടാകുന്ന മേഖലകളിലാണ്. ഇതിന്റെ പരിണിതഫലമോ? വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന പരസ്യങ്ങളിലേക്ക് മലയാളി ആകൃഷ്ടനാകുന്നു.

തേക്ക്, ആട്, മാഞ്ചിയം, റിയല്‍ എസ്റ്റേറ്റ്, വില്ല, ഫ്‌ളാറ്റ്, നെറ്റ് വര്‍ക്ക്, മാര്‍ക്കറ്റിംഗ്, മണിച്ചെയിന്‍ തുടങ്ങിയ എത്രയെത്ര ചതിക്കെണികള്‍ ! ഇവയിലൂടെ പണം നഷ്ടപ്പെടുന്നതോ? ശരാശരി മലയാളികള്‍ക്ക് തന്നെ ! അടുത്തയിടെ വന്ന സോളാര്‍ വിവാദവും  ഈ ശ്രേണിയില്‍ വരുന്നു. ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള വ്യക്തികളും ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നത് അതിശയോക്തി ഉളവാക്കുന്ന വസ്തുതയാണ്.

തട്ടിപ്പുകാരുടെ വിജ്ഞാന വ്യാപന രീതി മലയാളികളെ എളുപ്പത്തില്‍ മയക്കുവാന്‍ ഉപകരിക്കുന്നുവെന്ന് വേണം കരുതാന്‍.

1970 കളിലും 80 കളിലും ഗള്‍ഫിലേക്കുള്ള വിസ തട്ടിപ്പ് നിത്യസംഭവമായിരുന്നു. ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ പഠനത്തിന് സാധ്യതയേറുമ്പോള്‍ അധികാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടി കബളിപ്പിക്കപ്പെടുന്ന  രക്ഷിതാക്കളുടേയും, വിദ്യാര്‍ത്ഥികളുടേയും എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നു. അമേരിക്കയിലെ ട്രൈവാലി സര്‍വ്വകലാശാല, യു.കെ. യിലെ ഹെര്‍ഗ്വാന്‍ യൂണിവേഴ്‌സിറ്റി തുടങ്ങി അംഗീകാരമില്ലാത്ത എത്രയെത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്ത്യക്കാരെത്തുന്നത്. ചൈന, റഷ്യ, യുക്രെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ അംഗീകാരമില്ലാത്ത മെഡിക്കല്‍ സ്‌കൂളുകളില്‍ മെഡിക്കല്‍ കോഴ്‌സിന് പോകുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു.

ആടുവളര്‍ത്തലിലൂടെ വരുമാനം നേടാന്‍ കര്‍ഷകര്‍ കഷ്ടപ്പെടുമ്പോള്‍ ആടുഫാമുകളിലൂടെ കോടികള്‍ സമ്പാദിക്കാമെന്ന പരസ്യങ്ങള്‍ വ്യാജമാണെന്ന് മലയാളി തിരിച്ചറിയേണ്ടതുണ്ട്.

പലപ്പോഴും മൃഗങ്ങളെയും, പക്ഷികളെയുമാണ് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടചന്റ അടുത്തയിടെ എമു ഫാമിലൂടെ കോടികള്‍ നേടാമെന്ന വാഗ്ദാനം നല്‍കി 100 കോടി രൂപയുടെ കബളിപ്പിക്കലാണ് നടന്നിട്ടുള്ളത്.

മുയല്‍ ഫാമില്‍ നിന്നും ലാഭമുണ്ടാക്കാമെന്ന വ്യാജേന നിരവധി പേരും തട്ടിപ്പിനിരയായിട്ടുണ്ട്. വിവര സാങ്കേതിക വിദ്യ, ഇന്റര്‍നെറ്റ് എന്നിവയുടെ വളര്‍ച്ചയ്ക്കാനുപാതികമായി  ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയിലൂന്നിയുള്ള തട്ടിപ്പുകളും ഇന്ന് വര്‍ദ്ധിച്ചു വരുന്നു. ഓണ്‍ലൈന്‍ ലോട്ടറി, മൊബൈല്‍ എസ്.എം..എസ്. എന്നിവയിലൂടെ കബളിപ്പിക്കപ്പെടുന്നത് ആഗോള പ്രതിഭാസമായി മാറിക്കഴിഞ്ഞു.

ഇനിയെങ്കിലും മലയാളി ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം ! കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുക, വിവരമുള്ളവരോട് ചോദിച്ചറിയുക, കാളപെറ്റുവെന്ന് കേട്ടാല്‍ കയറെടുക്കരുത്. ഉയര്‍ന്ന വാഗ്ദാനം നല്‍കുന്നവരെ സൂക്ഷിക്കുക. വിശ്വാസ്യത വിലയിരുത്താതെയുള്ള നിക്ഷേപങ്ങളെ തിരിച്ചറിയാന്‍ ഇനിയും വൈകരുത്.

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS