Top Stories
View all

കാര്‍ഷിക വാര്‍ത്തകള്‍

ഡോ.ടി.പി. സേതുമാധവന്‍
  1. വെറ്ററിനറി സര്‍വ്വകലാശാല തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിയില്‍ ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗ്ഗീസ്‌ കുര്യന്റെ പേരില്‍ ഡോ. വര്‍ഗ്ഗീസ്‌ കുര്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡയറി ആന്റ്‌ ഫുഡ്‌ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്‌ നവംബറില്‍ തറക്കല്ലിടും. ഡോ. കുര്യന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിലാണ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രൊജക്‌ട്‌ പ്രഖ്യാപനം നടത്തിയത്‌.
  1. വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ്‌ വിഭാഗം ക്ഷീരമേഖല, ആടുവളര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട സ്വാശ്രയ സംഘങ്ങള്‍ക്ക്‌ പാലക്കാട്‌, തിരുവനന്തപുരം ജില്ലകളില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9562775354 എന്ന നമ്പറില്‍ ബന്ധപ്പെടുക.

  2. വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്നും തീറ്റപ്പുല്‍ നടീല്‍ വസ്‌തുക്കളും ഉണക്കിപ്പൊടിച്ച ചാണകവും ലഭിക്കുന്നതാണ്‌. കേരള വെറ്ററിനറി ആന്റ്‌ അനിമല്‍ സയന്‍സസ്‌ യൂണിവേഴ്‌സിറ്റിയുടെ മണ്ണുത്തി കാമ്പസിലുള്ള യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക്‌ ഫാമില്‍ നിന്നും സങ്കരയിനം നേപ്പിയര്‍ ഇനത്തില്‍പ്പെട്ട കിള്ളിക്കുളം, ഗിനി എന്നിവയുടെ വസ്‌തുക്കള്‍ കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നതാണ്‌.
  3. പച്ചക്കറി കൃഷി, ഉദ്യാന കൃഷി എന്നിവയ്‌ക്കുള്ള ഉണക്കി പൊടിച്ച ചാണകം 2 1/2 കിലോഗ്രാം, 20 കിലോഗ്രാം പാക്കിംഗില്‍ ഫാം ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8281678675 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്‌.
  4. അഖിലേന്ത്യാ കോഴിവളര്‍ത്തല്‍ ഗവേഷണ പ്രൊജക്‌ടിന്റെ ഭാഗമായി ഗുജറാത്തിലെ ആനന്ദ്‌ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന വാര്‍ഷിക അവലോകന യോഗത്തില്‍ ഇന്ത്യയില്‍ മുട്ടക്കോഴിയുല്‌പാദനത്തിലെ മികച്ച കേന്ദ്രമായി മണ്ണുത്തിയിലെ മുട്ടക്കോഴി വളര്‍ത്തലിനുള്ള എ.ഐ.സി.ആര്‍.പി. അഞ്ചാം തവണയും ഒന്നാം സ്ഥാനത്തെത്തി.
    കര്‍ഷകര്‍ക്ക്‌ അതുല്യ കോഴികളെ ഐശ്വര്യ പദ്ധതി വഴിയും, റീജണല്‍ ഫാമുകള്‍ വഴിയും അതുല്യ കോഴികളെ വിതരണം ചെയ്‌തു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447688785 എന്ന നമ്പറില്‍ ഡോ. ശങ്കരലിംഗവുമായി ബന്ധപ്പെടാം.

     
  5. ഭക്ഷ്യസുരക്ഷിതത്വ നിയമമനുസരിച്ച്‌ ശുദ്ധമായ ഇറച്ചിയുല്‌പാദനത്തിനും, സംസ്‌ക്കരണത്തിനും, പരിശോധനയ്‌ക്കുമായി ഭക്ഷ്യസുരക്ഷാ വിഭാഗം വെറ്ററിനറി സര്‍വ്വകലാശാല മീറ്റ്‌ ടെക്‌നോളജി യൂണിറ്റുമായി ചേര്‍ന്ന്‌ പദ്ധതി നടപ്പിലാക്കും.


ഐശ്വര്യ കോഴി വളര്‍ത്തല്‍ പദ്ധതി വിജയമെന്ന്‌ പഠനം

നഗരങ്ങളിലെ പ്രതികൂല സാഹചര്യങ്ങളിലും ഐശ്വര്യ പദ്ധതിയിലൂടെ മുട്ട സ്വയം പര്യാപ്‌തത സാധ്യമെന്ന്‌ വെറ്ററിനറി സര്‍വ്വകലാശാലയുടെ മണ്ണുത്തി പൗള്‍ട്രി ഉന്നതപഠനകേന്ദ്രം കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ അതുല്യ കോഴിവളര്‍ത്തല്‍ പദ്ധതിയാണ്‌ വിജയം കണ്ടത്‌.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 300 വീട്ടില്‍ നടത്തിയ പഠനത്തില്‍ ശാസ്‌ത്രീയ പരിചരണവും ഗുണനിലവാരമുള്ള തീറ്റയും നല്‍കുകയാണെങ്കില്‍ അതുല്യ കോഴികള്‍ ഉയര്‍ന്ന ഉല്‌പാദനക്ഷമത നിലനിര്‍ത്തുന്നതായി കണ്ടെത്തി. പ്രത്യേകം രൂപകര്‍പ്പന ചെയ്‌ത ഗാര്‍ഹിക കോഴിക്കൂടുകളില്‍ അഞ്ച്‌ കോഴികളെ വീതമാണ്‌ വിതരണം ചെയ്‌തത്‌. മൂന്ന്‌ ജില്ലകളിലെ വീടുകളിലും ശരാശരി 720 തോളം മുട്ട ആറുമാസക്കാലയളവിനു ള്ളില്‍ പദ്ധതി മുഖാന്തരം ഉല്‍പാദിപ്പിച്ചു. വര്‍ഷത്തില്‍ 1500 മുട്ടയാണ്‌ പ്രതീക്ഷിച്ചതെങ്കിലും ഭൂരിഭാഗം വീടുകളിലും അതിലേറെ ഉല്‌പാദനമാണ്‌ രേഖപ്പെടുത്തിയത്‌.

പഠനത്തിന്റെ വെളിച്ചത്തില്‍ നവീകരിച്ച ഐശ്വര്യ പദ്ധതിക്ക്‌ സര്‍വ്വകലാശാല രൂപം നല്‍കിയിട്ടുണ്ട്‌. ഒക്‌ടോബര്‍ മുതല്‍ ആദ്യഘട്ടത്തിലെ ഗുണഭോക്താ ക്കള്‍ക്ക്‌ അതുല്യ കോഴികളെ ലഭ്യമാക്കും. ഫോണ്‍ - 9447688785

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS