പൂച്ച
Back

പെറ്റ് ആക്‌സസറീസ് വിപണി കുതിയ്ക്കുന്നു

ഓമനമൃഗങ്ങള്‍ക്കാവശ്യമായ  വസ്തുക്കള്‍ ജൈവതീറ്റ, ആരോഗ്യം പ്രാധാനം ചെയ്യുന്ന ഭക്ഷണം, ധാന്യങ്ങളിലെ ഗ്ലൂട്ടനില്ലാത്ത തീറ്റ എന്നിവയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രാധാന്യം ലഭിച്ചു വരുന്നു.

ഓമനമൃഗങ്ങള്‍ക്കും അലങ്കാര പക്ഷികള്‍ക്കുമിണങ്ങിയ പെറ്റ് ആക്‌സസറികള്‍ക്ക് ഇന്ന് വിപണിയില്‍ പ്രിയമേറി വരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രാദേശികമായി ഓമനമൃഗങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിരവധി മാറ്റങ്ങളിന്നുണ്ട്്. ഇന്ത്യയില്‍ ആഗോളതലത്തില്‍ വിപണി കയ്യടക്കിയ നിരവധി  വസ്തുക്കളുണ്ട്്.

ഓമന മൃഗങ്ങളെ വളര്‍ത്തുമ്പോള്‍ അവയ്ക്ക്  യാത്രയില്‍ കൊണ്ടുപോകാവുന്ന കൂട്, കിടക്ക, ഓട്ടോമാറ്റിക്ക് തീറ്റപ്പാത്രങ്ങള്‍, കഴുത്തിലിടാവുന്ന റേഡിയോ കോളര്‍, ട്രാന്‍പോ ന്‍ ഘടിപ്പിച്ച ലീഷ്, മികച്ച ടോയിലറ്റുകള്‍. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ശരീരം ചീകിമിനുക്കാവുന്ന ഉപകരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക ഉപകരണങ്ങള്‍, വീല്‍ ചെയറുകള്‍ മുതലായവ ഇവയില്‍ ചിലതാണ്.

അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, യു.കെ, യൂറോപ്പ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളില്‍ പെറ്റ് ആക്‌സസറീസിന്റെ വിപണി 14 ബില്ല്യന്‍ അമേരിക്കന്‍ ഡോളറിന്റേതാണ്.

വളര്‍ത്തു നായ്ക്കളില്‍ ഡോഗ് കോളര്‍, ലീഡ്‌സ്, കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍,  രോമം വൃത്തിയാക്കുന്ന കോസ്‌മെറ്റിക്ക് ഉപകരണങ്ങള്‍, യാത്രയില്‍ കൂടെ വേണ്ടിവരുന്ന ഔട്ട് ഡോര്‍ പ്രൊഡക്ട്‌സ്, കിടക്ക, കമ്പിളി, പാവകള്‍, നായ്ക്കളെ  കൊണ്ടു പോകാവുന്ന കാരിയറുകള്‍, ബാക്ക്പാക്ക്‌സ്, നായ്ക്കള്‍ക്ക് സുഖവാസത്തിനുള്ള ഉപകരണങ്ങള്‍, കാറില്‍ യാത്ര ചെയ്യിക്കുമ്പോഴും വിമാനത്തില്‍ യാത്ര ചെയ്യിക്കുമ്പോഴും ആവശ്യമായ ഉപകരണങ്ങള്‍, ഡോഗ് സ്‌ട്രോളേഴ്‌സ്, ഡോഗ് സ്റ്റെപ്‌സ്, വസ്ത്രങ്ങള്‍ ക്രിസ്തുമസ്സ് കളിപ്പാട്ടങ്ങള്‍ തുടങ്ങി നൂറുകണക്കിന് ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. ഇവയില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്താണ് ഇന്ത്യയിലെത്തുന്നത്.

പൂച്ചകള്‍ക്കും പ്രത്യേകം കിടക്കകള്‍, കൊണ്ടുപോകാവുന്ന വാഹനങ്ങള്‍, ഭക്ഷണം, നല്‍കാവുന്ന പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആശ്വാസകരമായ അവസ്ഥക്കിണങ്ങുന്ന വസ്തുക്കള്‍, കോളറുകള്‍ എന്നിവയും വിപണിയിലുണ്ട്

അലങ്കാരപക്ഷികള്‍ക്ക് കളിപ്പാട്ടങ്ങള്‍ കിടക്കകള്‍, എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന കൂടുകള്‍ എന്നിവയുണ്ട്്. ഓമനമൃഗങ്ങള്‍ക്ക് വേണ്ടിയുള്ള തടവാനുള്ള കൈയ്യുറകള്‍, ടൂത്ത് ബ്രഷുകള്‍, പ്ലാസ്റ്റിക്ക് വേസ്റ്റു ബാഗുകള്‍ക്കു പകരം സുഗന്ധം പരത്തുന്ന പൂച്ച് പിക്കപ്പ് ബാഗുകള്‍, ദിവസേന ഉപയോഗിക്കാവുന്ന ജൈവ നിര്‍മ്മിതമായ പിക്കപ്പ് ബാഗുകളും വിപണിയിലുണ്ട്. 

മുത്ത് പിടിപ്പിച്ച കോളറുകള്‍ (Studded Staffy Collars), പൂച്ചകള്‍ക്ക് ഒളിച്ചിരിക്കാവുന്ന ടണലുകള്‍ (Cat Tunnels), സീറ്റ് ബെല്‍റ്റുകള്‍, കളിപ്പാട്ടങ്ങള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള കോളറുകള്‍, ഷൂസുകള്‍ (Dog Boots), പന്തുകള്‍, വിവിധയിനം കിടക്കകള്‍, പെറ്റ് കാരി ബാഗുകള്‍ മുതലായവ വിപണിയില്‍ ഏറെ വില്‍ക്കപ്പെടുന്ന ഉല്‍പന്നങ്ങളാണ്.

ശീതകാല വസ്ത്രങ്ങള്‍, ടെന്നീസ് ബാള്‍ ക്രൗളേഴ്‌സ്, New bottle Buddles, Snazzy Pet Stroller, Up and lift Harness Black തുടങ്ങി നിരവധി ഉല്‍പന്നങ്ങളും വിപണിയിലുണ്ട്. ഇന്ത്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറക്കുമതി വഴിയാണ് ഇവയെത്തുന്നത്.

ഫേസ്ബുക്കില്‍ Pet accessories House എന്ന  സോഷ്യല്‍ ഗ്രൂപ്പുതന്നെയുണ്ട്്.

  • www.etsy.com
  • www.petaccessaris.de
  • www.intmarks.com
  • www.yell.com
  • www.dogspot.in
  • www.petaccessories.com


എന്നീ വെബ്‌സൈറ്റില്‍  നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കും.

Acon, Ancol, Aquapacific, Pets corner, RSPCA, Vital group, Pedigree, Rosewood, Tetra എന്നിവ പ്രമുഖ പെറ്റ് ആക്‌സസറീസ് ബ്രാന്‍ഡുകളാണ്. ആഗോളതലത്തില്‍ 17.2 ബില്ല്യന്‍ അമേരിക്കന്‍ ഡോളറാണ് 2015 ഓടുകൂടി പെറ്റ് ആക്‌സസറീസ് വിപണി ലക്ഷ്യമിടുന്നത്. Ancol, Beaphar, Ferplast SPG, Hartz Mountain Corporation, Nestle, Purina, Shaws Pet products, Rose wood Pet Products മുതലായവ  ആഗോള പ്രാധാന്യമേറിയ പെറ്റ് ആക്‌സസറി കമ്പനികളാണ്.

ഇന്ത്യയില്‍ പെറ്റ് അക്‌സസറി വിപണി കയ്യടക്കിയിരിക്കുന്നത് പ്രധാനമായും 6 കമ്പനികളാണ്. ജര്‍മ്മനിയിലെ പെറ്റ് ടോയ്‌സ്, Karlie, അമേരിക്കയിലെ ഫ്‌ളെക്‌സി, ദക്ഷിണാഫ്രിക്കയിലെ Rogzy, ദക്ഷിണ കൊറിയയിലെ ഫോര്‍ബിസ് മുതലായവയാണ്. ഇന്ത്യയില്‍ Pet set 90 എന്ന കമ്പനിയും നിലവിലുണ്ട്്. വിദേശ പെറ്റ് ഉല്‍പന്നങ്ങള്‍ ഇവര്‍ ഇറക്കുമതി ചെയ്ത് വിപണിയില്‍ ലഭ്യമാക്കിവരുന്നു. പെറ്റ് ഫുഡ്‌സ്, പെറ്റ് ആക്‌സസറീസ് വിപണിയില്‍ ഇന്ത്യയില്‍  വാര്‍ഷിക വിറ്റുവരവ് 300 കോടിയിലധികമാണ്. ഇവയുടെ വിപണനത്തിനായി നിരവധി ഓണ്‍ലൈന്‍ കമ്പനികളുമുണ്ട്്.

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS