വിഷയങൾ

ഭക്ഷ്യസംസ്‌ക്കരണത്തില്‍ ബി.ടെക്കിന് അപേക്ഷിക്കാം
രാജ്യത്ത് ഏറെ വളര്‍ച്ചാ നിരക്കുള്ള മേഖലയാണ് ഭക്ഷ്യ സംസ്‌ക്കരണം. ഭക്ഷ്യസംസ്‌ക്കരണ രംഗത്തെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് 16.9 ശതമാനത്തിലധികമാണ്. അതിനാല്‍ ഭക്ഷ്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട ബി.ടെക്ക് പ്രോഗ്രാമിന് തൊഴില്‍ സാധ്യതയേറെയുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഭക്ഷ്യവ്യവസായ മേഖലയില്‍ Food Process Engineer, Nutrition Specialist, Entrepreneurship, Food regulatory specialist, Product Development Specialist, Food analysist, Quality Control Supervisor, Retail Supply chain Manager തുടങ്ങി വിവിധ തസ്തികകളില്‍ പ്രവര്‍ത്തിയ്ക്കാം.

ഭക്ഷ്യസംസ്‌ക്കരണംരംഗത്ത് Food Safety and Standard Act 2006 നിലവില്‍ വന്നതും, വരാനിരിക്കുന്ന ഭക്ഷ്യസുരക്ഷാബില്ലും തൊഴില്‍ രംഗത്ത് അനന്തസാധ്യതകളാണ് തുറക്കുന്നത്. തൊഴില്‍ സംരംഭകത്വത്തിന് ഏറെ സാധ്യതയുള്ള മേഖല കൂടിയാണിത്.

ഭക്ഷ്യസംസ്‌ക്കരണം, സാങ്കേതിക വിദ്യ, തൊഴില്‍ സംരംഭകത്വം, മാനേജ്‌മെന്റ് എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിയ്ക്കുന്ന ഹരിയാനയിലെ National Institute of Food Technology Entrepreneurship znd Management (NIFTEM) ബി.ടെക്ക്, എം.ടെക്ക്, പി.എച്ച.ഡി., പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്സ് ടു 50% മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവര്‍ക്ക് 4 വര്‍ഷ ബി.ടെക്കിന് അപേക്ഷിക്കാം. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ഭക്ഷ്യസംസ്‌ക്കരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണിത്. അപേക്ഷകര്‍ JEE (Main) 2013 പരീക്ഷ എഴുതിയിരിക്കണമെന്ന് നിബന്ധനയുണ്ട്. മൊത്തം 180 സീറ്റുകളാണ് ബി.ടെക്കിനുള്ളത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിയ്ക്കും.
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള സഹകരണം, ഗവേഷണ വികസന കൗണ്‍സില്‍, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, തൊഴില്‍ സംരംഭകത്വം എന്നിവ NIFTEM ന്റെ പ്രത്യേകതകളാണ്. മാര്‍ച്ച് 28 മുതല്‍ അപേക്ഷ ഓണ്‍ലൈനില്‍ അയക്കാം. 1000 രൂപയാണ് അപേക്ഷ ഫീസ്. ഇതിനായി www.niftem.ac.in സന്ദര്‍ശിക്കുക. ഇ മെയില്‍ - admission@niftem.ac.in
 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS