കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ സ്ഥാപിതമയപ്പോൾ മുതൽ തന്നെ കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വിവിധ പദ്ധതികൾ യൂണിവേഴ്‌സിറ്റി തയ്യാറാക്കി വരികയാണ് .
ഈ മേഖലയിലെ ശാസ്ത്രിയമായ അറിവുകളും പരീക്ഷനങ്ങളില്ലുടെ ഉരിത്തിരിഞ്ഞ ആശയങ്ങളും മൃഗ സംരക്ഷണ - ക്ഷീര കർഷകരിലേക്ക് എത്തിക്കുക എന്നത് പരമ പ്രധാനമായ ഒരു കാര്യമാണ് .
വെറ്റിനറി സർവകലാശാല മൃഗ സംരക്ഷണ - ക്ഷീരവികസന മേഖലയിൽ സംസ്ഥാനത്ത് വിജനാവ്യപനവും തൊഴിൽ സംരംഭകത്വവും പ്രോത്സാഹിപ്പിക്കാനായി കർഷകർക്ക് വേണ്ടി ഫാം പോർട്ടലും ഈ മേഖലയിലെ സാങ്കേതിക അറിവുകൾ കർഷകർക്ക് ലഭിക്കാൻ വെബ് ചാനലും വെബ് റേഡിയോയും താമസിയാതെ തുടങ്ങുകയാണ് .
ഇത് ഈ മേഖലയുടെ സമൂല വികസനത്തിന് അത്യന്താപേക്ഷിതവും അനിവാര്യവുമാണ് .ഫാം പോർട്ടൽ എന്ന ആശയം പ്രവർത്തനവല്ക്കരിക്കപെടുമ്പോൾ ഈ മേഖലയിലെ എല്ലാ വിജ്ഞാനവും കർഷകരുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് ചെയ്യുന്നത് .
ഫാം പോർട്ടൽ സൗകര്യം മൃഗ സംരക്ഷണ - ക്ഷീരമെഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കർഷകർക്കും പ്രയോജനപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതിനോടൊപ്പം ഇത് നടപ്പിൽ വരുത്താൻ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരോടുമുള്ള ആത്മാർത്ഥമായ ആശംസ അറിയിക്കുകയും ചെയ്യുന്നു .
ബി അശോക്