2010 ജൂണ്‍ 14 ന് സ്ഥാപിതമായ വയനാട് ജില്ലയിലെ പൂക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല, വെറ്ററിനറി, ക്ഷീരവികസന, ജൈവശാസ്ത്ര, മാനേജ്‌മെന്റ് അനുബന്ധ മേഖലകളിലെ ലോകോത്തര നിലവാരത്തിലുള്ള സര്‍വ്വകലാശാലയായി വളര്‍ന്നു വരുന്നു. സര്‍വ്വകലാശാലയ്ക്ക് പാശ്ചാത്തല, ഗവേഷണ വികസനത്തിനായി കേന്ദ്രഗവണ്‍മെന്റില്‍ നിന്നും 100 കോടി രൂപയും, നബാര്‍ഡില്‍ നിന്നും 45 കോടി രൂപയും ലഭിച്ചിട്ടു ്. സംസ്ഥാനത്ത് മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിലെ സമഗ്ര വികസനത്തിനായി വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നീ മേഖലയിലൂന്നി സര്‍വ്വകലാശാല പ്രവര്‍ത്തിച്ചു വരുന്നു. മണ്ണുത്തി (തൃശ്ശൂര്‍) പൂക്കോട് (വയനാട്) ജില്ലകളിലായി സര്‍വ്വകലാശാലയ്ക്ക് ര ് കാമ്പസുകളും ര ് വെറ്ററിനറി കോളേജും, ഒരു ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി കോളേജുമു