വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗവും, സ്‌കൂള്‍ ഓഫ് ന്യൂ മീഡിയ ആന്റ് റിസര്‍ച്ചും കൂടി നടത്തുന്ന ഫാം ജേര്‍ണലിസം, ഭക്ഷ്യ സുരക്ഷാ മാനേജ്‌മെന്റ് എന്നിവയിലുള്ള പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2013 ആഗസ്ത് 31 വരെ അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ കോഴ്‌സുകളായ ഇവയ്ക്ക് സാങ്കേതിക മികവിലൂന്നിയുളള ഓണ്‍ ലൈന്‍ ക്ലാസ്സുകളായിരിക്കും.
ഏത് ബിരുദധാരിയ്ക്കും ഫാം ജേര്‍ണലിസം കോഴ്‌സിന് അപേക്ഷിക്കാം. ഭക്ഷ്യസുരക്ഷാ മാനേജ്‌മെന്റിന് കാര്‍ഷിക, വെറ്ററിനറി, ക്ഷീരവികസന അനുബന്ധ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷാ ഫീസ്. ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലുമൊരു ശാഖയില്‍ പണമടച്ച് www.kvasu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.