സർവകലാശാല വാർത്തകൾ
Back

അനിമല്‍ ഹാന്റ്‌ലിംഗ്, ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ എന്നിവയില്‍ 6 മാസത്തെ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ്.

വെറ്ററിനറി  സര്‍വ്വകലാശാല അനിമല്‍ ഹാന്റ്‌ലിംഗ്, ലൈവ് സ്റ്റോക്ക്  പ്രൊഡക്ഷന്‍ എന്നിവയില്‍ 6 മാസത്തെ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍ ഫാമുകളില്‍ ഭാവിയില്‍ പ്രായോഗിക പരിശീലനം നേടിയവരെ നിയമിക്കുവാനും, വാണിജ്യാടിസ്ഥാനത്തില്‍ രാജ്യത്ത് സ്വകാര്യ ഫാമുകള്‍ വര്‍ദ്ധിച്ചു വരുന്നതിനാലും ഈ കോഴ്‌സിന് തൊഴില്‍ സാധ്യതകള്‍ ഏറെയുണ്ട്്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വന്തമായി ഫാമുകള്‍ തുടങ്ങാവുന്നതാണ്. 7-ാം ക്ലാസ്സ് പാസ്സായവര്‍ക്ക്  ഈ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-30 വയസ്സ് വരെ. പ്രവേശന പരീക്ഷയുടേയും മൃഗപരിപാലനത്തിലുള്ള മുന്‍കാല പരിജ്ഞാനത്തിന്റേയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. സര്‍വ്വകലാശാലയുടെ പൂക്കോട്, മണ്ണുത്തി കാമ്പസുകളിലായി നടത്തുന്ന സര്‍ട്ടിഫിക്കേറ്റ് കോഴ്‌സിന്  ഓരോ ബാച്ചിലും 32 വീതം സീറ്റുകളുണ്ട്. 8000/-  രൂപയാണ്. അനിമല്‍ ഹാന്റലിംഗ് ഫീസ്. ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷന്‍ കോഴ്‌സിന്  6500/-  രൂപയാണ് മൊത്തഫീസ്.

അപേക്ഷ ഫീസിനായി ജനറല്‍ വിഭാഗക്കാര്‍ വെറ്ററിനറി സര്‍വ്വകലാശാല ഫിനാന്‍ഷ്യല്‍ ഓഫീസര്‍ SBT കല്‍പ്പറ്റ  ബ്രാഞ്ചില്‍  മാറാവുന്ന 200 രൂപയുടെ DD യും  പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ 100 രൂപയുടെ DD യും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. അപേക്ഷാഫോമും, കൂടുതല്‍ വിവരങ്ങളും  സര്‍വ്വകലാശാല വെബ്‌സൈറ്റ് നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495062861, 9947659891 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

സന്ദേശങ്ങൾ

ശ്രീ പിണറായി വിജയന്‍( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ചോദ്യപ്പെട്ടി

Web designed by netBIOS