മഴക്കാലത്ത് കറവപ്പശുക്കളില്‍ അകിടുവീക്കം കൂടുതലായി കണ്ടു വരുന്നു. രോഗനിയന്ത്രണത്തിനായി തൊഴുത്തും പരിസരവും അണുനാശക ലായനി തെളിച്ച് വൃത്തിയാക്കണം. ശാസ്ത്രീയ കറവരീതി അനുവര്‍ത്തിക്കണം. കറവക്കു ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച ‘പോവിഡോണ്‍ അയഡിന്‍’ ലായനിയനല്‍ 10 സെക്കന്റ് നേരം മുക്കുന്നത് അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് ടീറ്റ് ഡിപ്പിംഗ് എന്ന പേരില്‍ അറിയപ്പെടുന്നു.
ചെനയുള്ള പശുക്കളെ അടുത്ത പ്രസവത്തില്‍ 11/2 മാസം മുമ്പ് വരെ കറക്കാം. അവസാനത്തെ കറവയില്‍ മുഴുവന്‍ പാലും പിഴിഞ്ഞ് എടുത്ത് 4 മുലക്കാമ്പുകളിലും ആന്റിബയോട്ടിക് മരുന്നുകള്‍ അടങ്ങിയ ട്യൂബുകള്‍ ഇട്ട് 3 ആഴ്ച ഇടവിട്ട് തടവുന്നത് പ്രസവാനന്തരമുള്ള രൂക്ഷമായ അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് വറ്റുകാല ചികിത്സ എന്ന പേരിലറിയപ്പെടുന്നു.