സർവകലാശാല വാർത്തകൾ
Back

റിവോള്‍വിംങ്ങ് ഫണ്ട് പ്രൊജക്റ്റ്

കേരള വെറ്ററിനറി ആന്റ് അനിമല്‍  സയന്‍സസ് സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന റിവോള്‍വിംങ്ങ്  ഫണ്ട് പ്രൊജക്റ്റ് - ഹാച്ചറിയില്‍ നടത്താനുദ്ദേശിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സ്റ്റൈപ്പന്ററി ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത : വി.എച്ച്.എസ്.എസി. (പൗള്‍ട്രി)
പ്രായം          : 17 നും 25 നും മധ്യേ

എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന ട്രെയിനികള്‍ക്ക് പ്രതിമാസം 4500/- നിരക്കില്‍ ഒരു വര്‍ഷത്തേക്ക്  സ്റ്റൈപ്പന്റ് (പഠന സഹായം) നല്‍കുന്നതായിരിക്കും. അപേക്ഷ ഫോറം http/kvasu.ac.in/news/readmore/467  എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷാഫോറം പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം “ഡയറക്ടര്‍ ആന്റ് പി.ഐ, റിവോള്‍വിങ്ങ് ഫണ്ട് പൗള്‍ട്രി  പ്രൊജക്റ്റ്, സി.എ.എസ്.ഇന്‍ പൗള്‍ട്രി സയന്‍സ്, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല, മണ്ണുത്തി - 680 651” എന്ന വിലാസത്തില്‍ ജൂലായ് 10-നു മുമ്പായി ലഭിക്കത്തക്കവിധം അപേക്ഷകള്‍ അയക്കണം.

പരീക്ഷാ തിയ്യതി, ഹാള്‍ടിക്കറ്റ് എന്നിവ ഫോണ്‍, ഇമെയില്‍ മുഖാന്തിരം ട്രെയിനികളെ അിറയിക്കുന്നതാണ്. ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്നും ഹാച്ചറി മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ട്രെയിനികള്‍ക്ക് താമസ സൗകര്യം നല്‍കുന്നതല്ല.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട  നമ്പര്‍  : 0487-2370117


 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS