ഐശ്വര്യ കോഴി വളര്‍ത്തല്‍ പദ്ധതി വിജയമെന്ന് പഠനം
നഗരങ്ങളിലെ പ്രതികൂല സാഹചര്യങ്ങളിലും ഐശ്വര്യ പദ്ധതിയിലൂടെ മുട്ട സ്വയം പര്യാപ്‌തത സാധ്യമെന്ന് വെറ്ററിനറി സര്‍വ്വകലാശാലയുടെ മണ്ണുത്തി പൗള്‍ട്രി ഉന്നതപഠനകേന്ദ്രം കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ അതുല്യ കോഴിവളര്‍ത്തല്‍ പദ്ധതിയാണ് വിജയം കണ്ടത്.
എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 300 വീട്ടില്‍ നടത്തിയ പഠനത്തില്‍ ശാസ്‌ത്രീയ പരിചരണവും ഗുണനിലവാരമുള്ള തീറ്റയും നല്‍കുകയാണെങ്കില്‍ അതുല്യ കോഴികള്‍ ഉയര്‍ന്ന ഉല്‌പാദനക്ഷമത നിലനിര്‍ത്തുന്നതായി കണ്ടെത്തി. പ്രത്യേകം രൂപകര്‍പ്പന ചെയ്‌ത ഗാര്‍ഹിക കോഴിക്കൂടുകളില്‍ അഞ്ച് കോഴികളെ വീതമാണ് വിതരണം ചെയ്‌തത്. മൂന്ന് ജില്ലകളിലെ വീടുകളിലും ശരാശരി 720 തോളം മുട്ട ആറുമാസക്കാലയളവിനു ള്ളില്‍ പദ്ധതി മുഖാന്തരം ഉല്‍പാദിപ്പിച്ചു. വര്‍ഷത്തില്‍ 1500 മുട്ടയാണ് പ്രതീക്ഷിച്ചതെങ്കിലും ഭൂരിഭാഗം വീടുകളിലും അതിലേറെ ഉല്‌പാദനമാണ് രേഖപ്പെടുത്തിയത്.
പഠനത്തിന്റെ വെളിച്ചത്തില്‍ നവീകരിച്ച ഐശ്വര്യ പദ്ധതിക്ക് സര്‍വ്വകലാശാല രൂപം നല്‍കിയിട്ടുണ്ട്. ഒക്‌ടോബര്‍ മുതല്‍ ആദ്യഘട്ടത്തിലെ ഗുണഭോക്താ ക്കള്‍ക്ക് അതുല്യ കോഴികളെ ലഭ്യമാക്കും. ഫോണ്‍ - 9447688785