വാർത്തകൾ
Back

വെറ്ററിനറി സർവ്വകലാശാലയിൽ നിന്നും കർഷകർക്കായി പത്ത് പുസ്തകങ്ങൾ

വെറ്ററിനറി സർവ്വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം കർഷകർക്കായി പത്ത് പുസ്തകങ്ങൾ പുറത്തിറക്കി. കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ്ചാൻസലർ ഡോ. എ.എൻ.പി. ഉമ്മർക്കുട്ടി പൂക്കോട് വെറ്ററിനറി സർവ്വകലാശാല ആസ്ഥാനത്ത് ജനുവരി 28 ന് നടന്ന 26 ാമത് കേരള സയൻസ് കോൺഗ്രസിന്റെ ഉൽഘാടനച്ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇതോടനുബന്ധിച്ച് സർവ്വകലാശാലയുടെ പുതിയ കാർഷിക ജേർണൽ നിറവിന്റെ പ്രകാശനവും നിർവ്വഹിച്ചു. ചടങ്ങിൽ വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക്, ഇടകഞ ശാസ്ത്രജ്ഞൻ ഡോ. ഗംഗൻ പ്രതാപ്, കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. അബ്ദുൾ സലാം, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രസിഡന്റ് ഡോ. വി.എൻ. രാജശേഖരൻ പിള്ള, മെമ്പർ സെക്രട്ടറി ഡോ. കെ. രാമചന്ദ്രൻ, ഡോ. പി.ജി. ലത എന്നിവർ സംബന്ധിച്ചു. പന്നി വളർത്തൽ, കാട, താറാവ്, അലങ്കാരപ്പക്ഷികൾ, ക്ഷീരമേഖല-ഉല്പാദനക്ഷമത ഉയർത്താൻ, സുസ്ഥിര മൃഗ സംരക്ഷണം, സമീകൃത കാലിത്തീറ്റ, ഫാമിംഗ് രീതികൾ, ഒീം ീേ ൗെരരലലറ?, ഹാച്ചറി എന്നിവയാണ് പ്രസിദ്ധീകരണങ്ങൾ. സർവ്വകലാശാലയുടെ വിപണന കേന്ദ്രങ്ങൾ, മണ്ണുത്തിയിലെ പബ്ലിക്കേഷൻ വിഭാഗം എന്നിവിടങ്ങളിൽ നിന്നും ലഭിയ്ക്കും. തപാൽ വഴിയും പുസ്തകങ്ങൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എന്റർപ്രണർഷിപ്പ് വിഭാഗം, വെറ്ററിനറി സർവ്വകലാശാല, മണ്ണുത്തി, തൃശ്ശൂർ- 680651 എന്ന വിലാസത്തിൽ ബന്ധപ്പെട്ടാൽ മതി. ഫോൺ നമ്പർ : 0487-2376644, 04936-212566.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS