പരിപാലനം
Back

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാന്‍ പുതിയ നിയമം

ഡോ. ടി.പി. സേതുമാധവന്‍

ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗം മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡ്രഗ്‌സ് ആന്റ് കോസ്‌മെ റ്റിക്‌സ് നിയമത്തില്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജന്തുജന്യ ഉല്‍പന്ന ങ്ങളായ പാല്‍, മുട്ട, ഇറച്ചി, മത്സ്യം എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകളുടെ അളവ് കുറയ്ക്കാന്‍ ചികിത്സക്കുശേഷം ജന്തുജന്യ ഉത്പന്നങ്ങളുടെ ഉപഭോഗത്തിന് വിടുതല്‍ കാലയളവ് (Withdrawal period) നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. കോഴിമുട്ട, പാല്‍ പാലുല്പന്നങ്ങള്‍ എന്നിവയ്ക്ക് 7 ദിവസവും മറ്റുള്ളവയ്ക്ക് 28 ദിവസവും ഇന്ത്യയില്‍ നിന്നുള്ള ഇറച്ചി, മത്സ്യം എന്നിവ ഇറക്കുമതി ചെയ്യാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ വിടുതല്‍ കാലയളവ് നിഷ്‌ക്കര്‍ഷിച്ചു വരുന്നു.

ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപഭോഗം മനുഷ്യരില്‍ രോഗപ്രതി രോധശേഷി കുറയ്ക്കാനിടവരുത്തും. കന്നുകാലി കളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ചികിത്സയെ അപേക്ഷിച്ച് തീറ്റയിലൂടെ എട്ട് മടങ്ങാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിലൂടെ നിരവധി രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകളെ ചെറുക്കാനുള്ള ശേഷി കൈവരിക്കും. സാല്‍മൊണെല്ല മെത്തിസിലിന്‍ റെസിസ്റ്റന്റ് സ്റ്റഫൈലോകോക്കസ് ഓറിയസ് (MRSA) ഇതിന് തെളിവാണ്.

ആന്റിബയോട്ടിക്ക്‌സിനെതിരെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനെതിരായി രാജ്യത്ത് National Policy for Containment of Antibiotic Resistance ന് രൂപം നല്‍കിയിട്ടുണ്ട്. ചെമ്മീന്‍, ഞണ്ട്, കടല്‍ മത്സ്യങ്ങള്‍ എന്നിവരുടെ കാര്യത്തിലും പ്രത്യേകം നിബന്ധ നകളുണ്ട്.
ടെട്രാസൈക്ലിന്‍, ഓക്‌സിടെട്രാസൈക്ലിന്‍, ട്രൈമെത്തോപ്രിം, ഓക്‌സോലിനിക് ആസിഡ് എന്നിവയുടെ അളവ് ശുപാര്‍ശചെയ്യുന്ന അളവിലും ഉല്പന്നങ്ങളിലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കടല്‍ മത്സ്യങ്ങളിലും, കോഴിയുല്‍പ ന്നങ്ങളിലും 20 ഓളം ആന്റിബയോട്ടിക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആന്റിബയോട്ടിക്ക് മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നതിനാല്‍ മെനിഞ്ചൈ റ്റിസ്, മൂത്രാശയ രോഗങ്ങള്‍, ക്ഷയം, സ്‌ട്രെപ്‌റ്റോകോക്കസ് അണുബാധ എന്നിവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് Tufts University School of Medicine ലെ ഗവേഷകര്‍ അഭിപ്രായ പ്പെടുന്നു.

ആന്റിബയോട്ടിക്കുകളെ ചെറുക്കാന്‍ ശേഷിയുള്ള അണുജീവികള്‍ മൃഗങ്ങളി ലൂടെ കരുത്താര്‍ജ്ജിച്ച് മനുഷ്യരിലെത്തുന്നതായും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടി ക്കുന്നതായും ഗവേഷകര്‍ അവകാശപ്പെടുന്നു.
 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS