ഇന്നത്തെ ആഗോളവത്കൃത യുഗത്തില്‍ തൊഴില്‍ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ തൊഴില്‍ മേഖലയിലെ പ്രവണതകള്‍കനുസരിച്ച് ഉന്നത വിദ്യാഭ്യാസ ഗവേഷണ മേഖലകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ കൃഷി, വ്യവസായം, സേവനങ്ങള്‍ എന്നിങ്ങനെ മൂന്ന് തട്ടുകളിലെ തൊഴില്‍ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ സേവന മേഖല കാര്‍ഷിക മേഖലയെ പിന്‍തള്ളിക്കൊണ്ട് മുന്നേറുന്ന കാഴ്ച പ്രത്യേകം പ്രകടമാണ്. എന്നാല്‍ രാജ്യത്തെ 121 കോടിയിലധികം കോടി ജനങ്ങളെ തീറ്റിപ്പോറ്റേണ്ട കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. കൃഷി സംസ്‌ക്കാരത്തിന്റെ ഭാഗമെന്ന നിലയില്‍ വ്യവസായത്തിന്റെയും ബിസിനസ്സിന്റെയും ഭാഗമായ അഗ്രി ബിസ്സിനസ്സിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യസംസ്‌ക്കരണ രംഗത്തെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 18 ശതമാനത്തിലധികമാണ്. 51 ശതമാനത്തിലധികം പേരുടേയും ശരാശരി പ്രായം 26 വയസ്സാണ് ഇവര്‍ക്ക് നേരിട്ട് പാചകം ചെയ്യാവുന്നതും കഴിക്കാവുന്നതുമായ റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഭക്ഷ്യോല്പന്നങ്ങളോടാണ് താല്‍പര്യം. റീട്ടെയില്‍, സപ്ലൈ ചെയിന്‍, അഗ്രി ബിസിനസ്സ് രംഗത്തും വന്‍ മാറ്റങ്ങള്‍ പ്രകടമാണ്.
കൃഷി വിവരസാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചുള്ള അഗ്രി ഇന്‍ഫര്‍മാറ്റി ക്‌സിനും സാധ്യതയേറുന്നു. കാര്‍ഷിക മേഖലയില്‍ ജന്തുജന്യ പ്രോട്ടീന്‍ ഉറവിടങ്ങളായ പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉപഭോഗം സസ്യ പ്രോട്ടീനിനേക്കാള്‍ വര്‍ദ്ധിച്ചു വരുന്നു. കൃഷി അനുബന്ധ മേഖലകള്‍ എന്നിവയിലെ പുത്തന്‍ പ്രവണതകള്‍, ഭക്ഷ്യസുരക്ഷിതത്വം, ആഗോളവത്കൃത കരാറുകള്‍, ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം, റീട്ടെയില്‍, അഗ്രിബിസിനസ്സ്, ഭക്ഷ്യ സംസ്‌ക്കരണം, കയറ്റുമതി എന്നിവയ്ക്ക നുസരിച്ച് കാര്‍ഷിക വിദ്യാഭ്യാസ ഗവേഷണ രംഗത്തും ഏറെ മാറ്റങ്ങള്‍ ഇന്ന് പ്രകട മാണ്. ഇത്തരം പുത്തന്‍ വെല്ലുവിളികളെ നേരിടാനുപകരിക്കുന്ന തൊഴില്‍ മേഖലകള്‍ രാജ്യത്തിനകത്തും വിദേശത്തും രൂപപ്പെട്ടു വരുന്നു ഇതുമായി ബന്ധപ്പെട്ട കോഴ്‌സു കള്‍ നിരവധിയാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കാര്‍ഷിക മേഖലയിലെ പുത്തന്‍ കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍, അഡ്മിഷന്‍ വ്യവസ്ഥകള്‍, തൊഴില്‍ ഉപരിപഠന സാധ്യതകള്‍ എന്നിവയെ പരിചയപ്പെടുത്തുന്ന ഒരു പുത്തന്‍ പംക്തി കര്‍ഷകനില്‍ ഇനി മുതല്‍ വായിക്കാം. വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഇത്തരം അറിവുകള്‍ മികച്ച തൊഴില്‍ നേടാന്‍ സഹായിക്കും. തൊഴിലിനിണങ്ങിയ കോഴ്‌സ് കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ പംക്തി ഏറെ പ്രയോജനപ്പെടും.
(വെറ്ററിനറി സര്‍വ്വകലാശാലയിലെ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയും, കരിയര്‍/വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍)