1. ലോകത്തില്‍ വെച്ചേറ്റവും ചെറിയ പശുവായി വെച്ചൂര്‍ പശുക്കള്‍ ഗിന്നസ്സ് ബുക്കില്‍ സ്ഥാനം നേടിക്കഴിഞ്ഞു. ഹരിയാനയിലെ കര്‍ണാലിലെ നാഷണല്‍ ബ്യൂറൊ ഓഫ് ആനിമല്‍ ജനറ്റിക്‌സ് റിസോഴ്‌സസിന്റെ ഇന്ത്യന്‍ ജനുസ്സുകളുടെ ലിസ്റ്റില്‍ വെച്ചൂര്‍ പശുക്കളും ഉള്‍പ്പെടുന്നു.
ദേശീയതലത്തില്‍ ഇന്ത്യയുടെ തനതു ജനുസ്സായി കേരളത്തിലെ കാസര്‍ഗോഡ് ലോക്കല്‍ പശുക്കളും ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.
2. മഴക്കാലത്തിന് മുമ്പായി കന്നുകാലികളെ കുരലടപ്പന്‍ രോഗത്തിനെതിരായി കുത്തിവെപ്പിക്കേണ്ടതാണ്. മഴക്കാലത്തിന്റെ ആരംഭത്തില്‍ തഴച്ചു വളരുന്ന പച്ചപ്പുല്ല് കന്നുകാലികള്‍ ആര്‍ത്തിയോടെ തിന്നുമ്പോള്‍ വായിലുണ്ടാകുന്ന ചെറിയ പോറലുകളിലൂടെ മണ്ണിലുള്ള പാസ്ചറില്ല അണുജീവികള്‍ ശരീരത്തിനക്കത്തു കടന്നുകൂടുന്നതാണ് രോഗലക്ഷണത്തിനിടവരുത്തുന്നത്.
3. ഫ്രൂട്ട് ആന്റ് ഫുഡ് ഫെസ്റ്റിവല്‍ 10 മുതല്‍ :-
തൃശ്ശൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫ്രൂട്ട്ആന്റ് ഫുഡ് ഫെസ്റ്റിവലിന് 10 ന് രാവിലെ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ തുടക്കമാകും.
ഫാം ടൂറിസം പദ്ധതിയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രദര്‍ശനത്തില്‍ നൂറ്റന്‍പതിലേറെ മാങ്ങകളുടെ ശേഖരവും, അറുപതോളം മാങ്ങകളുടെ വില്‍പ്പനയും ഉണ്ടാകും. ജില്ലയിലെ മികച്ച ഹോട്ടലുകളിലെ പാചകവിദഗ്ദര്‍ക്കു പ്രശസ്ത ജാക്ക് ഫ്രൂട്ട് പാചക വിദഗ്ദനായ ജയിംസ് ജോസഫിന്റെ നേതൃത്വത്തില്‍ പാചക ക്ലാസുകളും നടക്കും.
കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ്സ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പാചക ക്ലാസ്സിലും മല്‍സരങ്ങളിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടുക. ഫോണ്‍ :- 0487-2320800.
4. ജൈവവളം (മീറ്റ് കം ബോണ്‍ മില്‍) വില്‍പ്പനയ്ക്ക്
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സര്‍വ്വകലാശാലയുടെ, മണ്ണുത്തി മീറ്റ് ടെക്‌നോളജി യൂണിറ്റില്‍ മീറ്റ് കം ബോണ്‍ മീല്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. സംശുദ്ധമായ മാംസോല്‍പാദനത്തില്‍ ബാക്കി വരുന്ന ഇറച്ചിയും, മറ്റ് മൃഗഭാഗങ്ങളും, എല്ലും ഉപയോഗിച്ച് അണുവിമുക്തമായി അത്യന്താധുനിക വിദേശ നിര്‍മ്മിത യന്ത്രങ്ങളില്‍ സംസ്‌ക്കരിച്ചെടുക്കുന്ന (Dry Rendering) മീറ്റ് കം ബോണ്‍ മീല്‍ ചെടികള്‍ക്കും, പച്ചക്കറികള്‍ക്കും, മറ്റ് വിളകള്‍ക്കും ഉത്തമ ജൈവവളമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2370956, 9447617388, 9544213273
5. അപേക്ഷ ക്ഷണിച്ചു :
മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയുടെ അഗ്രി-ഹോര്‍ട്ടി, ഫോറസ്ട്രി, അഗ്രി എഞ്ചിനീയറിംഗ് ഫാക്കല്‍റ്റികളിലെ ബിരുദാനന്തര ബിരുദ, പി.എച്ച്ഡി. കോഴ്‌സുകള്‍ക്കും, ബയോടെക്‌നോളജിയിലും ക്ലൈമറ്റ് ചെയിഞ്ച് അഡോപ്‌റ്റേഷനിലുമുള്ള പഞ്ചവത്സര ഇന്റര്‍ഗ്രേറ്റഡ് എം.എസ്‌സി. കോഴ്‌സുകള്‍ക്കും, ബി.എസ്‌സി. (ഓണേഴ്‌സ്) കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംങ്ങ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു.
വെബ്‌സൈറ്റ് : www.kau.edu
6. വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദ, ബിരുദാനന്തര ബിരുദം, ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 2014 മെയ് 8,9 തിയതികളില്‍ വയനാട് പൂക്കോട് കാമ്പസ്സില്‍വെച്ച് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447391283 എന്ന നമ്പറില്‍ ബന്ധപ്പെടുക.
7. എസ്.എസ്.എല്‍.സി പാസ്സായ വനിതകള്‍ക്കായി വെറ്ററിനറി സര്‍വ്വകലാശാല സംയോജിത കൃഷിയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ആരംഭിക്കുന്നു. 2014 മെയ് 14 മുതല്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in സന്ദര്‍ശിക്കുക