വാർത്തകൾ
Back

കൃഷിദര്‍ശന്‍ കാര്‍ഷിക വാര്‍ത്തകള്‍

1.കേരളാ വെറ്ററിനറി സര്‍വ്വകലാശാല മൃഗസംരക്ഷണമേഖലയിലെ മികവുളള കര്‍ഷകര്‍/സംഘടനകളെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.
ഇനി പറയുന്ന മഖലകളിലെ മികവ്/നൈപുണ്യത്തിനാണ് അവാര്‍ഡ്.
കാറ്റഗറി1. ഏതെങ്കിലും മൃഗസംരക്ഷണ മേഖലയില്‍ നൈപുണ്യം തെളിയിച്ച വ്യക്തി.അവാര്‍ഡ്തുക - 20,000/-
കാറ്റഗറി2. ഏതെങ്കിലും മൃഗസംരക്ഷണമേഖലയില്‍ നൈപുണ്യം തെളിയിച്ച വനിത. അവാര്‍ഡുതുക - രൂ. 20,000/-
കാറ്റഗറി3. മൃഗസംരക്ഷണമേഖലയില്‍ ഉല്‍പന്നം നിര്‍മ്മിച്ച് വിപണിയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വ്യക്തി/സംഘടന. അവാര്‍ഡുതുക - രൂ. 30,000/-
കാറ്റഗറി4. മൃഗസംരക്ഷണമേഖലയില്‍(തീറ്റക്രമം/ പരിചരണം, വംശവര്‍ദ്ധന, വര്‍ഗ്ഗഗുണം) മൃഗസംരക്ഷണമേഖലകളില്‍ ഏതിലെങ്കിലും നൂതനാശയങ്ങള്‍ പരീക്ഷിച്ച് വിജയം വരിച്ച കര്‍ഷകന്‍ .അവാര്‍ഡു തുക - രൂ. 20,000/-
കാറ്റഗറി5 .പാല്‍വിപണന രംഗത്ത് ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക പാല്‍സഹകരണസംഘം. അവാര്‍ഡ്തുക - 30000/-
മേല്‍വിവരിച്ച ഏതെങ്കിലും മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തി/സംഘടനകള്‍ വെളളക്കടലാസില്‍ ഒരു പുറത്തില്‍ അവരുടെ നേട്ടം വിവരിച്ച് ചിത്രങ്ങള്‍ സഹിതം അതാത് പഞ്ചായത്തിലെ വെറ്ററിനറി സര്‍ജന്‍, ക്ഷീരവികസന ഓഫീസര്‍, മൃഗസംരക്ഷണമേഖലയിലെ ഏതെങ്കിലും ഗവണ്‍മെന്റ് ഏജന്‍സികളുടെ ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ ആരുടെയെങ്കിലും ആമുഖ കത്തോടുകൂടി വെറ്ററിനറി സര്‍വ്വകലാശാലയുടെ ട്രെയിനിംഗ് വിഭാഗം മേധാവിക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്ന കവറിനു പുറത്ത് ഏതു കാറ്റഗറിയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കണം .ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ മലയാളം വെബ് പോര്‍ട്ടലായ കസവില്‍ (www.kasavu.in) ലഭിക്കുന്നതാണ്. ലഭിക്കുന്ന അപേക്ഷയില്‍ നിന്ന് പ്രാഥമികമായ തിരഞ്ഞെടുപ്പിനുശേഷം അര്‍ഹരായവരുടെ ഫാം/ കൃഷിയിടം/ സ്ഥാപനം സന്ദര്‍ശിച്ച്‌വിധി നിര്‍ണ്ണയിക്കുന്നതാണ്. അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് കാഷ് അവാര്‍ഡും, അവാര്‍ഡ് ശില്പവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കുന്നതാണ്.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി - ജൂണ്‍ 20
അപേക്ഷഅയക്കേണ്ട വിലാസം ;-ഡോ. ജി സുനില്‍,
ട്രെയിനിംഗ്‌ഹെഡ്.
സംരംഭകത്വവിജ്ഞാനവ്യാപനവിഭാഗം
കേരളാവെറ്ററിനറി& അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല
പൂക്കോട്, ലക്കിടി (പി.ഒ) വയനാട്.- 673576
04936 212566
2.സമഗ്ര ക്ഷീരവികസന പദ്ധതിയില്‍ തൃശ്ശൂരിനെ ഉള്‍പ്പെടുത്തും : മന്ത്രി. കെ.സി. ജോസഫ്
സമഗ്ര ക്ഷീരവികസന പദ്ധതിയില്‍ തൃശ്ശൂര്‍ ജില്ലയെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കെ.സി. ജോസഫ്. ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള പഞ്ചവത്സര പദ്ധതി അവസാനിക്കുന്നതോടെ സംസ്ഥാനം പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കും. കായികാധ്വാനം ആവശ്യമുള്ള ജോലികളില്‍ നിന്നു സമൂഹം വിട്ടു നില്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രവണത. മറ്റു കാര്‍ഷിക മേഖലകള്‍ വിലിടിവ് ഭീഷണി നേരിടുമ്പോള്‍ വരുമാന സ്ഥിരത ഉറപ്പുനല്‍കുന്ന ഒരേയൊരു കാര്‍ഷിക മേഖലയായി ക്ഷീരോല്പാദനം മാറിയെന്നും മന്ത്രി പറഞ്ഞു.
3.. ചെള്ളുകളിലൂടെ കുരങ്ങുകള്‍ വഴി മനുഷ്യരിലെത്തുന്ന കൈസാനൂര്‍ ഫോറസ്റ്റ് രോഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുരങ്ങുകളുടെ വാസസ്ഥലത്തിന് സമീപം കൃഷി ചെയ്യുന്ന കര്‍ഷകര്‍ കുരങ്ങ് ചത്താലുടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്.
4. ഇന്ത്യന്‍ കുരുമുളകിന് സൗദിയില്‍ വിലക്ക് :- ഇന്ത്യയില്‍ നിന്ന് എത്തിച്ച ആറു ടണ്‍ കുരുമുളകിന്റെ ഇറക്കുമതി സൗദി കസ്റ്റംസ് തടഞ്ഞു. ഇന്ത്യന്‍ കുരുമുളകിന് നിരോധനം ഏര്‍പ്പെടുത്തിയതായി അറിയിച്ച അധികൃതര്‍ കാര്‍ഗോ തിരിച്ചയച്ചു. കീടനാശിനികളുടെയും, രാസവസ്തുക്കളുടെയും സാന്നിധ്യം അമിതമായ അളവില്‍ കണ്ടെത്തിയതിനാലാണു നടപടിയെന്ന് അറിയിപ്പില്‍ പറയുന്നു.
5 .ജൈവവളം (മീറ്റ് കം ബോണ്‍ മില്‍) വില്‍പ്പനയ്ക്ക്
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സര്‍വ്വകലാശാലയുടെ, മണ്ണുത്തി മീറ്റ് ടെക്‌നോളജി യൂണിറ്റില്‍ മീറ്റ് കം ബോണ്‍ മീല്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. സംശുദ്ധമായ മാംസോല്‍പാദനത്തില്‍ ബാക്കി വരുന്ന ഇറച്ചിയും, മറ്റ് മൃഗഭാഗങ്ങളും, എല്ലും ഉപയോഗിച്ച് അണുവിമുക്തമായി അത്യന്താധുനിക വിദേശ നിര്‍മ്മിത യന്ത്രങ്ങളില്‍ സംസ്‌ക്കരിച്ചെടുക്കുന്ന (Dry Rendering) മീറ്റ് കം ബോണ്‍ മീല്‍ ചെടികള്‍ക്കും, പച്ചക്കറികള്‍ക്കും, മറ്റ് വിളകള്‍ക്കും ഉത്തമ ജൈവവളമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2370956, 9447617388, 9544213273
6. മഴക്കാലത്തിന് മുമ്പായി കന്നുകാലികളെ കുരലടപ്പന്‍ രോഗത്തിനെതിരായി കുത്തിവെപ്പിക്കേതാണ്. മഴക്കാലത്തിന്റെ ആരംഭത്തില്‍ തഴച്ചു വളരുന്ന പച്ചപ്പുല്ല് കന്നുകാലികള്‍ ആര്‍ത്തിയോടെ തിന്നുമ്പോള്‍ വായിലുാകുന്ന ചെറിയ പോറലുകളിലൂടെ മണ്ണിലുള്ള പാസ്ചറില്ല അണുജീവികള്‍ ശരീരത്തിനക്കത്തു കടന്നുകൂടുന്നതാണ് രോഗലക്ഷണത്തിനിടവരുത്തുന്നത്.
7. എസ്.എസ്.എല്‍.സി പാസ്സായ വനിതകള്‍ക്കായി വെറ്ററിനറി സര്‍വ്വകലാശാല സംയോജിത കൃഷിയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ആരംഭിക്കുന്നു. 2014 മെയ് 14 മുതല്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in സന്ദര്‍ശിക്കുക
8. വീടിന്റെ വരാന്തയിലും ടെറസ്സിലും വളര്‍ത്താന്‍അനുയോജ്യമായതും വര്‍ഷത്തില്‍ മുന്നൂറു മുട്ടകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതുമായ അതുല്യ കോഴികളും കൂടും അടങ്ങിയ ഐശ്വര്യ പൗള്‍ട്രി യൂണിറ്റുകള്‍ മണ്ണുത്തി എ. ഐ.സി.ആര്‍.പി. പൗള്‍ട്രി ഫാമില്‍ ഇപ്പോള്‍ ലഭ്യമാണ്.നാലര മാസം പ്രായമുള്ള അതുല്യ കോഴികളും തുരുമ്പു പിടിക്കാത്ത കൂടും അനുബന്ധ സാമഗ്രികളും അഞ്ച് കിലോ മുട്ടക്കോഴി തീറ്റയും അടങ്ങിയതാണ് ഒരു യൂണിറ്റ്.താല്‍ പര്യമുള്ളവര്‍ യൂണിറ്റ് ഒന്നിന് 4000 രൂപ നിരക്കില്‍ ഐ.എ.സി.ആര്‍.പി ഓഫീസില്‍ പണമടച്ച് ആവശ്യമുള്ള യൂണിറ്റുകള്‍ കൈപറ്റാവുന്നതാണ്.Ph-0487-2370237

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS