വാർത്തകൾ
Back

കൃഷിദര്‍ശന്‍ കാര്‍ഷിക വാര്‍ത്തകള്‍

ഡോ. ടി.പി. സേതുമാധവന്‍

1.ഡയറി ഫാമില്‍ നിന്ന് വൈദ്യുതിയും

ചാണകത്തില്‍ നിന്നും ഗോബര്‍ ഗ്യാസ് ഉണ്ടാക്കുന്ന സാങ്കേതികവിദ്യക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഗോബര്‍ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതിയും സിലിണ്ടറില്‍ compressed പാചകവാതകവും നിര്‍മ്മിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു. ഗോബര്‍ ഗ്യാസ് ശുദ്ധീകരിച്ച് Compressed Liquefied Gas ആയി സിലിണ്ടറില്‍ ലഭ്യമാക്കുന്ന പ്രക്രിയും വിപുലപ്പെട്ടുവരുന്നു.

ഗോബര്‍ ഗ്യാസില്‍ നിന്നും കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വെറ്ററിനറി സര്‍വ്വകലാശാലയിലെ യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമില്‍ ലാഭകരമായി ഉപയോഗിച്ചുവരുന്നു. ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഫാമില്‍ കറവ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനും ഇലക്ട്രിക് ബള്‍ബുകള്‍ കത്തിക്കുന്നതിനും ഉപയോഗിക്കുന്നു.
25 ക്യുബിക് മീറ്റര്‍ ശേഷിയുളള ഗോബര്‍ ഗ്യാസ് പ്ലാന്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ദിവസേന 200കി.ഗ്രാം ചാണകവും വെളളവും പ്ലാന്റിലേയ്ക്ക് കടത്തിവിടും. പ്ലാന്റില്‍ ഉല്പാദിപ്പിക്കുന്ന ഗോബര്‍ ഗ്യാസ് clarifier വഴി ശുദ്ധീകരിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജനറേറ്ററിനു ഇന്ധനമായി ഉപയോഗിക്കുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ മണിക്കൂറില്‍ 4 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഒരു മണിക്കൂറില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ 3½ - 4 ക്യുബിക് മീറ്റര്‍ ഗ്യാസ് അത്യാവശ്യമാണ്. പ്ലാന്റില്‍ നിന്നും 2 - 2½ മണിക്കൂര്‍ നേരത്തേക്ക് ആവശ്യമായ വൈദ്യുതിക്ക്‌വേണ്ട ഗ്യാസാണ് ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്. കാലത്തും വൈകീട്ടും ഫാമിലെ വിവിധ ഷെഡുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന 1½ HP ശേഷിയുളള 2 കറവയന്ത്രങ്ങള്‍ 4 മണിക്കൂര്‍ ഇതിലൂടെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിലൂടെ ഏകദേശം 7 യൂണിറ്റോളം വൈദ്യുതി ലാഭിയ്ക്കാന്‍ കഴിയുന്നു.


5 - 8 പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് ഗോബര്‍ ഗ്യാസ് പ്ലാന്റിലൂടെ ഫാമുകള്‍ക്കാവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ക്ഷീര സംരംഭകര്‍ക്ക് മാതൃകയാക്കാവുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. അനില്‍ കെ. എസ് - 9446320200


2. കടല്‍ മത്സ്യങ്ങളില്‍ ലോഹത്തിന്റെ അളവ് കൂടുതലാണെന്ന് 26 ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ഫിഷറീസ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. കാഡ്മിയത്തിന്റെ തോത് കരളില്‍ 95% ത്തിലധികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
3.പഴങ്ങളുടെ ഉപയോഗമല്ലാത്ത അവശിഷ്ടങ്ങള്‍ കാലിത്തീറ്റയില്‍ ചേര്‍ക്കാം

മാങ്ങായണ്ടി, മാങ്ങാത്തൊലി, ജൂസ് എടുത്തശേഷമുള്ള പള്‍പ്പ്, അവശിഷ്ടങ്ങള്‍ എന്നിവ തീറ്റയില്‍ ചേര്‍ക്കാം. മാങ്ങായണ്ടി/പരിപ്പ് എന്നിവയില്‍ 24-57% സ്റ്റീറിക്ക് ആസിഡ്, 24-57% ഒലീക്ക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. 7-24% ത്തോളം വരുന്ന മാങ്ങാത്തൊലിയില്‍ അന്നജം കൂടിയ ആളവില്‍ അടങ്ങിയിട്ടുണ്ട്. സിസ്ട്രസ് പഴങ്ങളായ ഓറഞ്ച്, മുസംബി, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് മുതലായവയുടെ ജ്യൂസെടുത്തശേഷമുള്ള സിട്രസ് പള്‍പ്പ് 45% വരെ കന്നുകുട്ടികളുടെ തദീറ്റയില്‍ ഉള്‍പ്പെടുത്താം. ഇത് കറവപ്പശുക്കളില്‍ പാലുല്പാദനം കുറയാനിടവരുത്തുന്നതിനാല്‍ 0.5% ഹൈഡ്രേറ്റഡ് കാത്സ്യം ഓക്‌സൈഡ് ചേര്‍ത്ത് മാത്രമേ നല്‍കാവൂ. വാഴത്തട, വാഴയില, പഴത്തൊലി എന്നിവ പയറുവര്‍ഗ്ഗ കാലിത്തീറ്റയും കൂട്ടിച്ചേര്‍ത്ത് ആട്ടിന്‍തീറ്റയില്‍ ചേര്‍ക്കാം. പഴത്തൊലിയില്‍ 6-9% വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പൈനാപ്പിള്‍ അവശിഷ്ടങ്ങളില്‍ 4-8% നാരുകളും, 40-75% അന്നജവും അടങ്ങിയിട്ടുണ്ട്. പൈനാപ്പിള്‍ അവശിഷ്ടങ്ങളും അരിത്തവിടും കൂട്ടിച്ചേര്‍ത്ത് കാലിത്തീറ്റയില്‍ ചേര്‍ക്കാം.
4.വെറ്ററിനറി സര്‍വ്വകലാശാലയിലെ കോഴി വളര്‍ത്തല്‍ ഉന്നത പഠനകേന്ദ്രം വീട്ടുമുറ്റത്തെ കാടവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ അനശ്വര പദ്ധതിയ്ക്ക് രൂപം നല്‍കി. ചെറിയ യൂണിറ്റുകളായി കാടകളെ വളര്‍ത്തി വീട്ടാവശ്യത്തിനുള്ള പോഷക ഗുണമേറിയ മുട്ടയും, ഇറച്ചിയും ഉത്പാദിപ്പിക്കാന്‍ അനശ്വര പദ്ധതി ഉപകരിക്കും.
അനശ്വര കൂടുകല്‍, കാടകള്‍, കാടത്തീറ്റ അസിഡിഫയര്‍ സ്‌പ്രേ, കൈപ്പുസ്തകം എന്നിവ അടങ്ങിയതാണ് അനശ്വര പദ്ധതി. കൂട്ടില്‍ 15-25 കാടകളെ വളര്‍ത്താം. എവിടെയും സ്ഥാപിക്കാവുന്ന ഊഞ്ഞാല്‍ കൂടുകളാണിത്. വെള്ളം ലഭിയ്ക്കാന്‍ ഓട്ടോമാറ്റിക്ക് നിപ്പിള്‍ സംവിധാനം, പി.വി.സി. തീറ്റപ്പാത്രങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മുട്ട ശേഖരിയ്ക്കാന്‍ എഗ്ഗ് ട്രേ, കാഷ്ഠം ശേഖരിക്കാന്‍ ഇളക്കി മാറ്റാവുന്ന ട്രേ എന്നിവ പദ്ധതിയുടെ പ്രത്യേകതകളാണ്. കാഷ്ഠത്തിന്റെ ദുര്‍ഗന്ധം അകറ്റാന്‍ അസിഡിഫയര്‍ സ്‌പ്രേയുമുണ്ട്. 15, 25 കാടകളെ വളര്‍ത്താവുന്ന കൂടുകള്‍ സര്‍വ്വകലാശാലയില്‍ നിന്നും ലഭിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370117 എന്ന നമ്പറില്‍ ബന്ധപ്പെടുക.

5.വെറ്ററിനറി സര്‍വ്വകലാശാല അടുത്തയിടെ പന്നിവളര്‍ത്തല്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകം തപാലില്‍ ലഭിയ്ക്കാന്‍ 90 രൂപ മണിയോര്‍ഡറായി ഡയറക്ടര്‍ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം, വെറ്ററിനറി സര്‍വ്വകലാശാല, മണ്ണുത്തി, തൃശ്ശൂര്‍ 680 651 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ - 0487 - 2376644

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS