സർവകലാശാല വാർത്തകൾ
Back

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല 2014 - 15 അദ്ധ്യയന വര്‍ഷത്തില്‍ നടത്തുന്ന കോഴ്‌സുകള്‍

വെറ്ററിനറി സര്‍വ്വകലാശാല ബിരുദാനന്തര പി.എച്ച്.ഡി, ഡിപ്ലോമ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സി ആന്റ് എ.എച്ച്, ബി.ടെക്(ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി) ഒഴികെയുള്ള കോഴ്‌സുകള്‍ക്ക് സര്‍വ്വകലാശാലയ്ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതും അപേക്ഷാ ഫീസ് ഫെഡറല്‍ ബാങ്കിന്റെ വിവധ ശാഖകളില്‍ അടയ്ക്കാവുന്നതുമാണ്.
പി.എച്ച്.ഡിക്ക് വെറ്ററിനറി ഫാക്കല്‍റ്റിയിലെ 19 വിഭാഗങ്ങളിലായി 28 സീറ്റുകള്‍ മണ്ണുത്തി വെറ്ററിനറി കോളേജിലും, 9 വിഭാഗങ്ങളിലായി 18 സീറ്റുകള്‍ പൂക്കോട് വെറ്ററിനറി കോളേജിലും ലഭ്യമാണ്. അതാത് വിഭാഗങ്ങളില്‍ എം.വി.എസ്.സി ബിരുദമുള്ളവര്‍ക്ക് ഇതിന് അപേക്ഷിക്കാവുന്നതാണ്.

എം.വി.എസ്.സി :- ബി.വി.എസ്.സി ആന്റ് എ.എച്ച്ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളില്‍ 20 വിഭാഗങ്ങളിലായി 139 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
റസിഡന്‍സി പ്രോഗ്രാം
2014-15 അദ്ധ്യയനവര്‍ഷം മുതല്‍ എം.വി.എസ്.സി & എം.ടെക്എന്നീ കോഴ്‌സുകള്‍ക്കൊപ്പം റസിഡന്‍സി പ്രോഗ്രാം ചെയ്യാന്‍ അവസരമുണ്ട്. ക്ലിനിക്കല്‍, പാരാക്ലിനിക്കല്‍, ലൈവ്‌സ്റ്റോക്ക് & പൗള്‍ട്രി പ്രൊഡക്ഷന്‍, ഡയറി ടെക്‌നോളജി എന്നീ വിശാല വിഭാഗങ്ങളില്‍ വരുന്ന വിഷയങ്ങളിലാണ് ഇതിനവസരമുണ്ടാവുക
എം.ടെക്:- ഡയറി സയന്‍സ് &ടെക്‌നോളജി/ഡയറി ടെക്‌നോളജിയില്‍ ബി.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. മണ്ണുത്തിയിലുള്ളകോളേജ് ഓഫ് ഡയറി സയന്‍സ് & ടെക്‌നോളജിയില്‍ 4 സീറ്റുകള്‍ ആണ് ലഭ്യമായിട്ടുള്ളത്. (ഒരു സീറ്റ് റസിഡന്‍സി പ്രോഗ്രാമിലൂടെയാണ്)
എം.എസ് (വൈല്‍ഡ് ലൈഫ് സ്റ്റഡീസ് ):- പൂക്കോട് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് ആണ് ഈ കോഴ്‌സ് നടത്തുന്നത്. ബയോ സയന്‍സ് വിഷയങ്ങളില്‍ ബിരുദധാരികളായവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷമാണ് ഈ കോഴ്‌സിന്റെ കാലാവധി. . 10 സീറ്റുകള്‍ ആണ് ലഭ്യമായിട്ടുള്ളത്.
എം.എസ്.സി (ക്വാളിറ്റി സിസ്റ്റംസ് ഇന്‍ ഡയറി പ്രോസസിംഗ് ) :- അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്ന് ഡയറി/ഫുഡ് ടെക്‌നോളജി/ബയോടെക്‌നോളജി/ഫുഡ് സയന്‍സ്/ന്യൂട്രീഷന്‍ ആന്റ് ഡയറ്ററ്റിക്‌സ്/കെമിസ്ട്രി/സുവോളജി എന്നീ വിഷയങ്ങളില്‍ ബിരുദധാരികളായിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. മണ്ണുത്തിയിലുള്ള കോളേജ് ഓഫ് ഡയറി സയന്‍സ് & ടെക്‌നോളജിയില്‍വെച്ച് നടത്തുന്നഈ കോഴ്‌സിന്റെ കാലാവധി രണ്ടു വര്‍ഷമാണ്. 10 സീറ്റുകള്‍ ആണ് ലഭ്യമായിട്ടുള്ളത്.
എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ്  :-
സ്റ്റാറ്റിസ്റ്റിക്‌സ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ്/എപ്പിഡമിയോളജി/ആരോഗ്യ ശാസ്ത്രങ്ങള്‍ എന്നിവ സമന്വയിപ്പിച്ച് നടത്തുന്ന ഈ കോഴ്‌സ് മണ്ണുത്തി വെറ്ററിനറി കോളേജിലാണ് ഉള്ളത്. സ്റ്റാറ്റിസ്റ്റിക്‌സ് മുഖ്യ വിഷയമായി ബിരുദം നേടിയവര്‍ക്കും അല്ലെങ്കില്‍ കണക്കും സ്റ്റാറ്റസ്റ്റിക്‌സും ഹയര്‍സെക്കന്‍ഡറി തലത്തില്‍ പഠിച്ചിട്ടുള്ളവര്‍ക്കും ഈ കോഴ്‌സിന് അപേക്ഷിക്കാം. രണ്ടു വര്‍ഷമാണ് ഈ കോഴ്‌സിന്റെ കാലാവധി. . 10 സീറ്റുകള്‍ ആണ് ലഭ്യമായിട്ടുള്ളത്.
എം.എസ്.സി.(ബയോകെമിസ്ട്രി & മോളിക്കുലാര്‍ ബയോളജി) : -
അംഗീകൃതസര്‍വ്വകലാശാലകളില്‍നിന്ന് ബയോകെമിസ്ട്രി/ബയോടെക്‌നോളജി/കെമിസ്ട്രി/സുവോളജി/ഡയറി സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദധാരികളായിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷമാണ് ഈ കോഴ്‌സിന്റെ കാലാവധി. 10 സീറ്റുകള്‍ ആണ് ലഭ്യമായിട്ടുള്ളത്.
എം.എസ്.സി.(അപ്ലൈഡ് മൈക്രോ ബയോളജി) : - മൈക്രോ ബയോളജി/ സുവോളജി/ബോട്ടണി/ബയോടെക്‌നോളജി/കെമിസ്ട്രി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ച്ചര്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മണ്ണുത്തി വെറ്ററിനറി കോളേജില്‍ നടത്തുന്ന ഈ കോഴ്‌സിന് രണ്ടു വര്‍ഷമാണ് കാലാവധി. 10 സീറ്റുകള്‍ ആണ് ലഭ്യമായിട്ടുള്ളത്.
എം.എസ്.സി.(ആനിമല്‍ ബയോടെക്‌നോളജി) : - ബയോടെക്‌നോളജിയില്‍ ബി.ടെക് /ബി.എസ്.സി, ഡയറി സയന്‍സ് & ടെക്‌നോളജിയില്‍ ബി.ടെക്. , വിവിധ സയന്‍സ് വിഷയങ്ങളില്‍ ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.മണ്ണുത്തി വെറ്ററിനറി കോളേജില്‍ നടത്തുന്ന ഈ കോഴ്‌സിന് രണ്ടു വര്‍ഷമാണ് കാലാവധി. 10 സീറ്റുകള്‍ ആണ് ലഭ്യമായിട്ടുള്ളത്.
എം.എസ്.സി.(ആനിമല്‍ സയന്‍സ്) : -വെറ്ററിനറി /ലൈഫ് സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മണ്ണുത്തി വെറ്ററിനറി കോളേജില്‍ നടത്തുന്ന ഈ കോഴ്‌സിന് 10 സീറ്റുകളാണ് ഉള്ളത്.
ബി.എസ്.സി (പൗള്‍ട്രി പ്രൊഡക്ഷന്‍ & ബിസിനസ് മാനേജ്‌മെന്റ്) :- സര്‍വ്വകലാശാലയുടെ തിരുവിഴാംകുന്ന് കാമ്പസില്‍ പുതുതായി ആരംഭിക്കുന്ന കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്റ് മാനേജ്‌മെന്റിലാണ് ഈ കോഴ്‌സ് നടത്തുന്നത്. സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കും വി.എച്ച്.എസ്.സി കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. 30 സീറ്റുകളിലേക്കാണ് പ്രവേശനം.
പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍
ക്ലൈമറ്റ് സര്‍വ്വീസസ് ഇന്‍ ആനിമല്‍ അഗ്രികള്‍ച്ചര്‍:- ഒരു വര്‍ഷം കാലാവധിയുള്ള ഈ കോഴ്‌സിന് എം.വി.എസ്.സി, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്കും,സര്‍വ്വീസിലുള്ള ബി.വി.എസ്.സി ആന്റ് എ.എച്ച് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. വെറ്ററിനറി കോളേജ് മണ്ണുത്തിയില്‍ നടത്തുന്ന ഈ കോഴ്‌സിന് 20 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
ക്ലൈമറ്റ് സര്‍വ്വീസസ് :- ഒരു വര്‍ഷം കാലാവധിയുള്ള ഈ കോഴ്‌സിന് ബി.ടെക്/ എം.ടെക്/എം.എസ്.സി/ബി.എസ്.സി ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.വെറ്ററിനറി കോളേജ് മണ്ണുത്തിയില്‍ നടത്തുന്ന ഈ കോഴ്‌സിന് 20 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
ഡിപ്ലോമ കോഴ്‌സുകള്‍
പൗള്‍ട്രി പ്രൊഡക്ഷന്‍ :-മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിലും,ചാത്തന്നൂര്‍, കോന്നി, പുല്‍പ്പള്ളി എന്നിവിടങ്ങളിലെ അഫിലിയേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും നടത്തുന്ന ഈ കോഴ്‌സില്‍ 120 സീറ്റുകളാണ് ഉള്ളത്.ജീവശാസ്ത്രം ഒരു പാഠ്യ വിഷയമായിപ്ലസ് ടു / വി.എച്ച്.എസ്.സി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി.
ലബോറട്ടറി ടെക്‌നിക്‌സ്:-മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിലും, ചാത്തന്നൂര്‍, കോന്നി, പുല്‍പ്പള്ളി എന്നിവിടങ്ങളിലെ അഫിലിയേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും നടത്തുന്ന ഈ കോഴ്‌സില്‍ 90 സീറ്റുകളാണ് ഉള്ളത്. ജീവശാസ്ത്രം ഒരു പാഠ്യ വിഷയമായി പ്ലസ് ടു / വി.എച്ച്.എസ്.സി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി.
ഡയറി സയന്‍സ് :-മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളില്‍ നടത്തുന്ന ഈ കോഴ്‌സിന്‌സയന്‍സ് വിഷയത്തില്‍ പ്ലസ് ടു / ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് (ഡയറി ഹസ്ബന്‍ഡറി) അല്ലെങ്കില്‍ ഡയറിയിംഗ് (മില്‍ക്ക് പ്രൊഡക്ട്‌സ്) വിഷയമായി വി.എച്ച്.എസ്.സി കഴിഞ്ഞവര്‍ക്ക് അപേകഷിക്കാം. രണ്ടു വര്‍ഷമാണ് ഈ കോഴ്‌സിന്റെ കാലാവധി. 60 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
ആനിമല്‍ ഹാന്റ്‌ലിംഗ് :- 7-ാം ക്ലാസ് പാസ്സായ മലയാളം എഴുതാനും വായിക്കാനും അറിയുന്ന മൃഗപരിപാലനത്തില്‍ പരിചയമുള്ള ആര്‍ക്കും ഈ കോഴ്‌സിന് അപേക്ഷിക്കാം. മണ്ണുത്തി വെറ്ററിനറി കോളേജില്‍ നടത്തുന്ന ഈ കോഴ്‌സിന്റെ കാലാവധി 6 മാസമാണ്. വര്‍ഷത്തില്‍ രണ്ടു തവണ ഈ കോഴ്‌സ് നടത്തുന്നതാണ്.
ലൈവ്‌സ്റ്റോക് പ്രൊഡക്ഷന്‍ : 10 -ാം ക്ലാസ് അല്ലെങ്കില്‍ തതുല്യ പരീകഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.സര്‍വ്വകലാശാലയുടെതുമ്പൂര്‍മുഴികാമ്പസില്‍ നടത്തുന്ന ഈ കോഴ്‌സിന്റെ കാലാവധി 6 മാസമാണ്. വര്‍ഷത്തില്‍ രണ്ടു തവണ ഈ കോഴ്‌സ് നടത്തുന്നതാണ്.
സാങ്കേതികവിദ്യാധിഷ്ഠിതമായ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍

പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ ==ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി
ലൈവ്‌സ്റ്റോക് അഗ്രി എന്റര്‍പ്ര്യുണര്‍ഷിപ്പ് ആന്റ് ഫുഡ് സെക്യൂരിറ്റി മാനേജ്‌മെന്റ് :-അഗ്രികള്‍ച്ചര്‍/ വെറ്ററിനറി സയന്‍സ്/ഡയറി സയന്‍സ്/ഫിഷറീസ്/അഗ്രി ബിസിനസ്/അനുബന്ധ അഗ്രികള്‍ച്ചര്‍ കോഴ്‌സുകള്‍/ബയോസയന്‍സസ്/ഡവലപ്‌മെന്റല്‍ സയന്‍സസ്/സാമൂഹ്യ ശാസ്ത്രം/വാണിജ്യ ശാസ്ത്രം എന്നിവയില്‍ ഏതിലെങ്കിലും ബിരുദധാരികളായിട്ടുള്ളവര്‍ക്ക് ഒരുവര്‍ഷ കാലാവധിയുള്ള ഈ കോഴ്‌സിന് അപേക്ഷിക്കാം.
ഇന്‍ഫര്‍മാറ്റിക്‌സ് ആന്റ് മാനേജ്‌മെന്റ് : അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. -ബി.വി.എസ്.സി ആന്റ് എ.എച്ച്, ബി.ടെക് (ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി)കോഴ്‌സുകളിലെ അവസാന രണ്ട് വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഒരു വര്‍ഷ കോഴ്‌സിന് അപേക്ഷിക്കാം .
എത്തനോഫാര്‍മക്കോളജി :-താല്പര്യമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ബി.വി.എസ്.സിബി.വി.എസ്.സി ആന്റ് എ.എച്ച്/ബി.എ.എം.എസ്/ ബി.ഫാം/ ബിഎസ്.സി.ബോട്ടണി ബിരുദധാരികള്‍ക്ക്മുന്‍ഗണന. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. മണ്ണുത്തി വെറ്ററിനറി കോളേജിലാണ് ഈ കോഴ്‌സ് നടത്തുന്നത്.
വണ്‍ഹെല്‍ത്ത് :- ശാസ്ത്ര വിഷയങ്ങളില്‍ പ്രത്യേകിച്ചും ആരോഗ്യ ശാസ്ത്ര വിഷയങ്ങളിലോ പരിസ്ഥിതി ശാസ്ത്ര വിഷയങ്ങളിലോ ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികളായവര്‍ക്കും അപേക്ഷിക്കാം. വെറ്ററിനറി സര്‍വ്വകലാശാലയിലെ കൊഹാര്‍ട്ട് ആണ് ഈ കോഴ്‌സ് നടത്തുന്നത്.
പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍
ഫാം ജേണലിസം :- ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 6 മാസമാണ് കാലാവധി.വെറ്ററിനറി സര്‍വ്വകലാശാലയിലെ സംരംഭകത്വ വിഭാഗത്തിനു കീഴിലുള്ള വിദൂരവിദ്യാഭ്യാസ സെന്റര്‍ ആണ് കോഴ്‌സ് നടത്തുന്നത്.

വണ്‍ഹെല്‍ത്ത് :- ശാസ്ത്ര വിഷയങ്ങളില്‍ പ്രത്യേകിച്ചും ആരോഗ്യ ശാസ്ത്ര വിഷയങ്ങളിലോപരിസ്ഥിതി ശാസ്ത്ര വിഷയങ്ങളിലോ ബിരുദധാരികള്‍ക്കും ബിരുദാനന്തരബിരുദധാരികളായവര്‍ക്കും അപേക്ഷിക്കാം. വെറ്ററിനറി സര്‍വ്വകലാശാലയിലെ കൊഹാര്‍ട്ട് ആണ് ഈ കോഴ്‌സ് നടത്തുന്നത്. 6 മാസമാണ് കാലാവധി.

ലാബ് ആനിമല്‍ മെഡിസിന്‍ (യു.ഒ.ജി - കെ.വി.എ.എസ്.യു സെര്‍ട്ട് ലാം കോഴ്‌സ്) :-
വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.3 മാസം മുതല്‍ 2 വര്‍ഷം വരെയാണ് കാലാവധി. പൂക്കോട് വെറ്ററിനറി കോളേജാണ് ഈ കോഴ്‌സ് നടത്തുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഗള്‍ഫിന്റെ സഹകണത്തോടെയാണ് ഇത് നടത്തുന്നത്.

ഡിപ്ലോമ കോഴ്‌സുകള്‍
ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റം :-മലയാളത്തിലുള്ള ഈ കോഴ്‌സിന് 10-ാം ക്ല്ാസ് പാസ്സായ, കൃഷിയില്‍ ആഭിമുഖ്യമുള്ള സ്ത്രീ സ്വയം സഹായ സംഘാംഗങ്ങള്‍ക്ക് അപേക്ഷിക്കാം.
കോഴ്‌സുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.kvasu.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS