പ്രാവ്‌
Back

പ്രാവുകള്‍ക്ക് തലതിരിച്ചില്‍

ഡോ. പി.വി. ട്രീസാമോള്‍,ഡോ. ഉഷ നാരായണ പിള്ള
വെറ്ററിനറി കോളേജ്, മണ്ണുത്തി

പ്രാവുകളില്‍ കാണപ്പെടുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് തലതിരിച്ചില്‍. ചിലപ്പോള്‍ അതോടൊപ്പം തന്നെ തൂങ്ങി നില്ക്കല്‍, വട്ടം കറങ്ങല്‍, കരണം മറിയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടും. ഈ രോഗാവസ്ഥ പ്രധാനമായും രണ്ട് രോഗങ്ങളുടെ ലക്ഷണങ്ങളായാണ് കാണപ്പെടുന്നത്. പ്രാവുകളിലെ മാരകമായ പാരാമിക്‌സോ വൈറസ് രോഗവും ഹീമോപ്രോട്ടിയസ് എന്ന പ്രോട്ടോസോവ രോഗവുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.

പാരാമിക്‌സോ വൈറസ് രോഗം നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്നു. ഈ രോഗം ബാധിച്ച പ്രാവുകളില്‍ മറ്റു രോഗ ലക്ഷണങ്ങളായ പച്ച കലര്‍ന്ന വയറിളക്കം, തീറ്റയോടുള്ള വൈമുഖ്യം എന്നിവയും കാണപ്പെടുന്നു. വൈറസ് രോഗമായതുകൊണ്ട് ഫലപ്രദമായ ചികിത്സയില്ല. പാര്‍ശ്വാണു ബാധയ്‌ക്കെതിരായി ആന്റിബയോട്ടിക്കുകളും മറ്റ് അനുബന്ധ ചികിത്സകളും ഒരു പരിധിവരെ ഉപയോഗപ്രദമാണ്. ഇതിനെതിരായ കുത്തിവെപ്പുകള്‍ വിദേശ രാജ്യങ്ങളില്‍ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടില്‍ ലഭ്യമല്ല. വിലയേറിയ ഇനങ്ങളെ വളര്‍ത്തുന്നവര്‍ വിദേശങ്ങളില്‍ നിന്ന് മരുന്ന് വരുത്തി കുത്തിവെപ്പുകള്‍ നല്കാറുണ്ട്.

ഹീമോപ്രോട്ടിയസ് വിഭാഗത്തില്‍പ്പെട്ട അണുക്കള്‍ മലേറിയ രോഗം വരുത്തുന്നു. ഇവ പ്രധാനമായും പ്രാവുകളുടെ ശരീരത്തില്‍ കാണുന്ന പ്രാണികളിലൂടെ മറ്റുള്ളവയിലേക്ക് പകരുന്നു. ശ്വേതരക്താണുക്കളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഈ രോഗത്തിലും തലതിരിച്ചില്‍ കാണപ്പെടാറുണ്ട്. കൂടാതെ വിളര്‍ച്ച, തൂങ്ങി നില്ക്കല്‍, തൂക്കം കുറയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടുന്നു. ഇതിന് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. രോഗാരംഭത്തില്‍ ക്ലോറോക്വിന്‍ അടങ്ങിയ മരുന്നുകള്‍ ഫലപ്രദമായി കണ്ടുവരുന്നു.

മേല്‍പറഞ്ഞ രോഗങ്ങള്‍ കൂടാതെ വിറ്റാമിനുകളുടെ പ്രത്യേകിച്ച് B1 വിറ്റാമിന്റെ അപര്യാപ്തതയിലും തലതിരിച്ചില്‍ കാണപ്പെടാം. ഇങ്ങിനെയുള്ളപ്പോള്‍ B1 വിറ്റാമിന്‍ ഉള്ള മരുന്നുകള്‍ നല്കുന്നത് ഫലപ്രദമാണ്. ചികിത്സയോടൊപ്പം തന്നെ അസുഖം ബാധിച്ചവയെ മറ്റുള്ളവയില്‍നിന്ന് മാറ്റിയിടുകയും കൂടുതല്‍ ശ്രദ്ധ നല്കുകയും വേണം. ഭക്ഷണവും വെള്ളവും കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതുകൊണ്ട് ഫില്ലറോ, സിറിഞ്ചോ ഉപയോഗിച്ച് ലഘുവായ ഭക്ഷണങ്ങള്‍ വായില്‍ ഒഴിച്ചു കൊടുക്കണം. പ്രാണികളുടെ നിയന്ത്രണത്തിനും ശ്രദ്ധ നല്‌കേണ്ടതുണ്ട്.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS