ജൂലായ് 6 ലോക ജന്തുജന്യ രോഗനിവാരണ ദിനം
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ നിയന്ത്രിക്കാനായി വര്‍ഷം തോറും ജൂലൈ 6 ന് ലോക ജന്തുജന്യരോഗനിവാരണ ദിനം ആചരിക്കുമ്പോഴും ജന്തുജന്യ രോഗങ്ങള്‍ ആഗോളതലത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു! രാജ്യത്ത് 70% പേരും ഗ്രാമീണ മേഖലയില്‍ കാര്‍ഷിക മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് ജീവിക്കുമ്പോള്‍ രോഗ നിയന്ത്രണത്തിന് ഏറെ പ്രസക്തിയുണ്ട.്
മനുഷ്യരില്‍ കണ്ടു വരുന്ന പുത്തന്‍ രോഗങ്ങളില്‍ 60% വും ജന്തുജന്യരോഗങ്ങളാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 14 ലക്ഷത്തോളം ജന്തുജന്യ രോഗങ്ങള്‍ 13 സംസ്ഥാനങ്ങളിലെ 10 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.
വികസ്വര രാജ്യങ്ങളിലാണ് ജന്തുജന്യ രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പക്ഷിപ്പനി, ആന്ത്രാക്‌സ്, ഭക്ഷ്യവിഷബാധ, ഭ്രാന്തിപശു രോഗം, ക്ഷയം, പന്നിപ്പനി, വിരബാധ, ലീഷ്മാനിയോസിസ്, ബ്രൂസല്ലോസിസ്, പേ വിഷബാധ എന്തിനേറെ ചിക്കന്‍ ഗുനിയും, ഡങ്കിപ്പനിയും ജന്തുജന്യരോഗങ്ങളില്‍പ്പെടുന്നു.
അടുത്ത കാലത്തായി യു.കെ.യിലെ എഡിന്‍ബറോ സര്‍വ്വകലാശാല നടത്തിയ പഠനങ്ങളില്‍ രോഗനിയന്ത്രണ രംഗത്ത് വികസ്വര രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന അലംഭാവമാണ് ജന്തുജന്യരോഗങ്ങള്‍ ഇത്രയധികം വ്യാപിക്കാനിടവരുത്തുന്നത്.
ഗ്രാമീണ മേഖലയിലെ അശാസ്ത്രീയമായ മൃഗ പരിപാലനവും രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങളും, പൊതുജനാരോഗ്യ സംവിധാനങ്ങളും രോഗത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
പേ വിഷബാധമൂലം ഏഷ്യന്‍ രാജ്യങ്ങളില്‍ മരണപ്പെടുന്നവരില്‍ 75% വും ഇന്ത്യക്കാരാണ്. രാജ്യത്ത് തെരുവ് നായ്ക്കളുടെ വംശ വര്‍ദ്ധനവും, അശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജ്ജനവും പേ വിഷബാധ വ്യാപിക്കുന്നതിന് കാരണമായി തീര്‍ന്നിട്ടുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം 10 കോടി രൂപയുടെ വാക്‌സിനാണ് പേവിഷബാധ നിയന്ത്രിക്കാനായി ആശുപത്രികളിലൂടെ ലഭ്യമാക്കി വരുന്നത്. പേവിഷബാധയ്ക്ക് എതിരായി വാക്‌സിന്‍ കണ്ടുപിടിച്ച ലൂയി പാസ്റ്റര്‍ ഫലപ്രദമായി ജോസഫ് മീസ്റ്റന്‍ എന്ന ബാലനില്‍ വാക്‌സിന്‍ കുത്തിവെച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ജന്തുജന്യ രോഗനിവാരണ ദിനം (World Zoonoses Day) ആചരിക്കുന്നത്.
ജന്തുജന്യ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുവാനും, പൊതുജനങ്ങളിലും, കുട്ടികളിലും അവബോധം വളര്‍ത്തുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. 90% ല്‍ അധികം പേരും മാംസാഹാരം കഴിക്കുന്ന കേരളത്തില്‍ ശാസ്ത്രീയ അറവുശാലകളുടെ എണ്ണം തീരെ കുറവാണ്. റോഡരികിലും, വഴിയോരത്തുമാണ് അശാസ്ത്രീയ അറവും മാംസവില്‍പ്പനയും നടക്കുന്നത്. ഇങ്ങനെ കശാപ്പു ചെയ്യപ്പെടുന്ന മൃഗങ്ങളില്‍ എത്രയോ അധികം രോഗം ബാധിച്ചതും ചത്തതുമായ മൃഗങ്ങളാണെന്ന് സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന മലയാളി അറിയുന്നില്ല! ഇതിലൂടെ 200 ഓളം രോഗങ്ങളാ ാണ് മനുഷ്യരിലേക്ക് പകരുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മത്സ്യം ഫോര്‍മാലിനില്‍ ഇട്ട് സൂക്ഷിച്ചാണ് കേരളത്തിലെത്തുന്നതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്.!
കീടനാശിനി തളിച്ച പച്ചക്കറികളും, മായം ചേര്‍ത്ത കറിപ്പൊടികളും,വൃതതിഹീനമായ ചുറ്റുപാടില്‍ കശാപ്പു ചെയ്ത ഇറച്ചിയും മലയാളിയെ എന്നും രോഗത്തിലേക്ക വലിച്ചിഴക്കുന്നു! മാത്രമല്ല കുടിവെള്ളത്തില്‍ 30% മാത്രമെ ഗുണമേന്മയുള്ളു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പൊതുജനാരോഗ്യത്തിലേയും, മാലിന്യ നിര്‍മാര്‍ജ്ജനത്തിലേയും അശാസ്ത്രീയ പ്രവണതകളാണ് വര്‍ഷംതോറും ലക്ഷക്കണക്കിന് പേരെ രോഗികളാക്കുന്നത്.
രോഗ നിര്‍ണ്ണയത്തിനും, നിയന്ത്രണത്തിനും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന രീതിയിലുള്ള രോഗ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയും വൈകി കൂടാ!. വര്‍ദ്ധിച്ചു വരുന്ന ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാന്‍ നാം ഓരോരുത്തരും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു! ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, വെറ്ററിനറി സര്‍വ്വകലാശാല, ലോകാരോഗ്യ സംഘടന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ഇതിനാവശ്യമാണ്.