ആരോഗ്യം
Back

ഭക്ഷ്യോല്പന്ന വിപണി, പുത്തന്‍ പ്രവണതകള്‍

ഡോ. ടി.പി. സേതുമാധവന്‍

ഭക്ഷ്യസുരക്ഷ നിയമം(Food Safety and Standards Act-FSSA) പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യന്‍ ഭക്ഷ്യോല്പന്ന വിപണന മേഖലകളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. ഇന്ത്യക്കാര്‍ മൊത്തം വരുമാനത്തിന്റെ 40% ത്തോളം ഭക്ഷണത്തിനുവേണ്ടി വിനിയോഗിക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറി, എന്നിവയെ അപേക്ഷിച്ച് ജന്തുജന്യ പ്രോട്ടീന്‍ ഉറവിടങ്ങളായ പാല്‍, ഇറച്ചി, മുട്ട എന്നിവക്ക് വേണ്ടി കൂടുതല്‍ ചെലവഴിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു! കൂടാതെ ഇവയുടെ ആവശ്യകതയില്‍ പ്രതിവര്‍ഷം 3-4% രേഖപ്പെടുത്തിയിട്ടു്ണ്ട.

ഉല്പാദനവും, ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നതാണ് കാര്‍ഷികരംഗത്തെ പ്രധാനവെല്ലുവിളി! വിപണനത്തിലൂടെ 65% ലാഭവും മധ്യവര്‍ത്തികളിലെത്തുമ്പോള്‍ 35% ലാഭം മാത്രമെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുള്ളൂ!

2020 ഓടുകൂടി ഇന്ത്യയിലെ ഭക്ഷ്യധാന്യ ഉല്പാദനം 240 മെട്രിക്ക് ടണ്ണില്‍ നിന്ന് 325 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്തുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കാര്‍ഷികോല്പാദനത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിച്ചുവരുന്നു.റീട്ടെയില്‍, ഉപഭോഗം ഊര്‍ജ്ജോല്പാദന മേഖലയില്‍ ഇന്ത്യയില്‍ വന്‍ മാറ്റങ്ങളാണ് ദൃശ്യമായിട്ടുള്ളത്.

വിയറ്റ്‌നാം അരിയുല്പാദനത്തില്‍ മുന്നേറുമ്പോള്‍ ചൈന ഇറച്ചി ഉല്പാദനത്തില്‍ ഇന്ത്യയെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ബ്രിട്ടനില്‍ പാലിന്റെ വില ലിറ്ററിന് 15 വര്‍ഷത്തേക്കാള്‍ കുറവാണിപ്പോള്‍! വര്‍ദ്ധിച്ച ഉല്പാദനചെലവും, സബ്‌സിഡിയുടെ അഭാവവും ഇന്ത്യയില്‍ പാലിന്റെ വില വര്‍ദ്ധിക്കാനിടവരുത്തുന്നു. കാര്‍ഷിക മേഖലയില്‍ 12-ാം പദ്ധതിയില്‍ 4% ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഭക്ഷ്യസുരക്ഷ:-
ലോകഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് 30 ബില്ല്യന്‍ ജനങ്ങള്‍ പട്ടിണിയിലാണ്. ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം എല്ലാവര്‍ക്കും ആവശ്യമായ അളവില്‍ ഭക്ഷണം ലഭ്യമാക്കുക കൂടി ഭക്ഷ്യസുരക്ഷ ലക്ഷ്യമിടുന്നു. ഭക്ഷ്യസുരക്ഷ നിലനിര്‍ത്താന്‍ എളുപ്പമാര്‍ഗ്ഗം ജന്തുജന്യ പ്രോട്ടീനിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയാണ്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 9% ത്തോളം സംഭാവന ചെയ്യുന്നത് ജന്തുജന്യ ഉല്പന്നങ്ങളാണ്. ഇന്ത്യയില്‍ 51% പേരും 26 വയസ്സ് പ്രായമുള്ളവരാണ്. ജോലിചെയ്യുന്ന ഇവര്‍ക്ക് കൂടിയ അളവില്‍ പോഷകമൂല്യമേറിയതും ഊര്‍ജ്ജദായകവുമായ ഭക്ഷണം ആവശ്യമാണ്. ഇന്ത്യയില്‍ 50% പേരുടെ വാര്‍ഷിക വരുമാനം 90000 രൂപയില്‍ താഴെയാണ്. വികസിത രാജ്യങ്ങളില്‍ പ്രായമായവരുടെ എണ്ണം കൂടുമ്പോള്‍ ഇന്ത്യയില്‍ ചെറുപ്പക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഭക്ഷ്യോല്പാദന മേഖലയിലെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു!

ഭക്ഷ്യവിപണി - പുത്തന്‍പ്രവണതകള്‍
ഭക്ഷ്യോല്പാദനത്തില്‍ ഇന്ത്യക്ക് ലോകത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. വര്‍ദ്ധിച്ചുവരുന്ന ആളോഹരിവരുമാനം, നഗരവല്‍ക്കരണം, ജീവിത ശൈലി, ഉയര്‍ന്ന വിദ്യാഭ്യാസം, കുറഞ്ഞ പ്രായപരിധി എന്നിവ ഉപഭോഗം വര്‍ദ്ധിപ്പിക്കാനിടവരുത്തുന്നു.

വികസിത രാജ്യങ്ങളില്‍ നിലവിലുള്ള Open kitchen രീതി ഇന്ത്യയിലും വന്നു തുടങ്ങിയിരിക്കുന്നു. ചെലവഴിക്കാവുന്ന വരുമാനത്തിന്റെ അളവ് വര്‍ദ്ധിച്ചുവരുന്നു. 2040 ഓടുകൂടി ഇന്ത്യ ലോകസമ്പദ്‌വ്യവസ്ഥയില്‍ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ന് ഷോപ്പിംഗ് രീതിയിലും കുറഞ്ഞ സമയത്ത് എല്ലാ വസ്തുക്കളും ഒരു കുടക്കീഴില്‍ ലഭിക്കാനുതകുന്ന വാണിജ്യസമുച്ചയങ്ങള്‍ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു.

മാധ്യമങ്ങളുടെ സ്വാധീനം , പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷി, സസ്യേതര ഭക്ഷ്യവസ്തുക്കളോടുള്ള താല്പര്യം എന്നിവ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. സ്ത്രീകള്‍ പരമ്പരാഗത രീതിയില്‍ നിന്നും Home manager പദവിയിലേക്ക് മാറികൊണ്ടിരിക്കുകയാണ്. Ready to eat, Ready to cook ഭക്ഷ്യവസ്തുക്കളോട് താല്പര്യമേറിവരുന്നു. Packaged ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രിയമേറിവരുന്നു.

അത്താഴവിരുന്നുകളില്‍ വിവിധ രാജ്യങ്ങളിലെ രുചികള്‍, സമ്മിശ്രഭക്ഷണം (Fusion food) ലോകരുചി പരിചയപ്പെടുത്തുന്ന World Cusine എന്നിവക്ക് ആവശ്യക്കാര്‍ ഏറെയുണ്ട.
യുവാക്കള്‍ കൂടുതല്‍ പ്രോട്ടീനടങ്ങിയ Power food, ഊര്‍ജ്ജദായകമായ Energy drinks എന്നിവ കഴിച്ച് ambitious mood ല്‍ ജോലി ചെയ്യാനാണ് താല്പര്യപ്പെടുന്നത്.
രാവിലെ പ്രഭാതഭക്ഷണം, ഉച്ചക്ക് ഊണ്‍, വൈകീട്ട് ചായ രാത്രി അത്താഴം എനിനിവയ്ക്ക് പുറമെ വൈകീട്ട് 4 മണിക്ക് ചോക്കലേറ്റുകള്‍, 7 മണിയ്ക്ക് ലഘുഭക്ഷണം (Snacks) എന്നിവ കഴിച്ച് അത്താഴം വൈകി കഴിക്കുന്നവരു്. ഇത്തരം Snacky movements പുതിയൊരു ഭക്ഷ്യവിഭവം കൂടി ഭക്ഷണക്രമത്തിലുള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചുവരുന്നു.

Olive Oil, Cold cuts, probiotic food തുടങ്ങി ആയിരക്കണക്കിന് പുത്തന്‍ ഭക്ഷ്യവസ്തുക്കളാണ് വിപണിയിലെത്തുന്നത്. ഇവ പരീക്ഷിയ്ക്കാനും ഉപഭോക്താക്കള്‍ തയ്യാറായികഴിഞ്ഞു.

ഇന്ത്യന്‍ രുചിക്ക് ഊന്നല്‍ നല്‍കിയുള്ള Pudina പോലുള്ള ഭക്ഷ്യവസ്തുക്കള്‍, ബംഗാളി മത്സ്യക്കറി, കേരള ചെമ്മീന്‍കറി, ഗോവയിലെ മത്തിക്കറി, എന്നിവക്ക് ആവശ്യക്കാര്‍ ഏറെയാണ്.

ആട്ടിറച്ചി, ചിക്കന്‍ വിഭവങ്ങളടങ്ങിയ മഹാരാജ വിഭവങ്ങള്‍, പിസ എന്നിവയ്ക്കും തിരയ്‌ക്കേറിവരുന്നു. Stable masala mixes, pastes എന്നിവയ്ക്കും വിപണന സാധ്യതയേറിവരുന്നു. ആകര്‍ഷകമായ പാക്കേജുകള്‍, ഉപഭോക്താവിനെ ആകര്‍ഷിച്ചുരുന്നു.

കുട്ടികള്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന സ്വാദുള്ളതും ഒപ്പം ചെറിയ കളിപ്പാട്ടങ്ങളുമടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ കൂടുതല്‍ പേരും തയ്യാറായിവരുന്നു. വിവിധ സംസ്‌കാരത്തിനിണങ്ങിയ Cross cultural food ല്‍ പറോട്ട, ഇഡ്ഡലി, ദോശമിക്‌സ് എന്നിവ ഉള്‍പ്പെടുന്നു. ചിക്കന്‍ നഗ്ഗറ്റ്‌സ്, സമോസ ചിക്കന്‍, തന്തൂരി ചിക്കന്‍ എന്നിവ സമ്മിശ്ര ഭക്ഷ്യവസ്തുക്കളില്‍പ്പെടുന്നു.(Fusion food) പ്രശസ്തര്‍, സാങ്കേതിക വിദഗ്ദര്‍, ഉപഭോക്താക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി പരസ്യങ്ങളും വിപണന തന്ത്രങ്ങളും അനുവദിച്ചുവരുന്നു. ആവശ്യക്കാര്‍ക്കിണങ്ങിയ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ Divisibility പ്രക്രിയ അനുവര്‍ത്തിച്ചുവരുന്ന. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടുള്ള Micro targeting group നുള്ള Ready to eat, ready to cook, minced, Marinated ഭക്ഷ്യവസ്തുക്കള്‍ക്ക് വിപണന സാധ്യതയേറുന്നു.

സന്ദേശങ്ങൾ

ശ്രീ പിണറായി വിജയന്‍( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ചോദ്യപ്പെട്ടി

Web designed by netBIOS