ക്ഷീര
Back

ഫാമിങ്ങ് - വിദേശരീതികള്‍

ഡോ. ടി.പി. സേതുമാധവന്‍

ക്ഷീരോത്പാദന മാംസോത്പാദന രംഗത്ത് അമേരിക്കയിലെ വളര്‍ച്ച അത്ഭുതാവഹമാണ്. കന്നുകാലി വളര്‍ത്തലില്‍ പാലിനും ഇറച്ചിക്കും വേണ്ടി വെവ്വേറെ ഇനങ്ങള്‍ തന്നെയുണ്ട്. പാലുത്പാദനം ലക്ഷ്യമിട്ട് വിദേശജനുസ്സുകളായ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഗെരന്‍സി മുതലായവയെ വളര്‍ത്തി വരുന്നു. ഇറച്ചിക്കുവേണ്ടി ബീഫ്, കാറ്റില്‍ ഇനങ്ങളുണ്ട്. ഇവ സങ്കരയിനങ്ങളാണ്.

വികസിതരാജ്യങ്ങളിലെ മൃഗപരിപാലന രീതികള്‍ തികച്ചും വ്യത്യസ്തമാണ്. മേച്ചില്‍ പുറങ്ങള്‍ യഥേഷ്ടമുള്ള ഇവിടെ വന്‍കിടഫാമുകളിലായാണ് പശു, ആട്, ചെമ്മരിയാട്, പന്നി, കോഴി, ടര്‍ക്കി എന്നിവയെ വളര്‍ത്തുന്നത്.

2000-3000 മൃഗങ്ങളുള്ള നിരവധി ഫാമുകളുണ്ട്. ഒരു ഫാമില്‍ കുറഞ്ഞത് 500 പശുക്കളെങ്കിലുമുണ്ടാകും. വിളവെടുപ്പിനു ശേഷമുള്ള ചോളം, ചോളപ്പൊടി, കാര്‍ഷിക ഉപോത്പന്നങ്ങള്‍, ഗോതമ്പ് തുടങ്ങിയ തീറ്റ വസ്തുക്കള്‍ക്കും ചേരുവകള്‍ക്കും ഇവിടെ ക്ഷാമമില്ല. ഓരോ സ്ഥലത്തെയും തീറ്റ വസ്തുക്കളുടെ ലഭ്യതയനുസരിച്ചാണ് കാലിവളര്‍ത്തല്‍ രീതികള്‍. പ്രോട്ടീന്‍ കാലിത്തീറ്റ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇറച്ചിക്കുവേണ്ടിയുള്ള ഇനങ്ങള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റിന് സമീപം പന്നി വളര്‍ത്തല്‍ എന്നിവ അനുവര്‍ത്തിച്ചു വരുന്നു. പാലുല്പാദനത്തിനും, ഇറച്ചിയുല്പാദനത്തിനും പ്രത്യേകം മേഖലകളുണ്ട്. കന്നുകാലിഫാമുകള്‍ നഗര പ്രദേശങ്ങളില്‍ നിന്ന് മാറി പ്രാന്ത പ്രദേശങ്ങളിലാണ്. നഗരങ്ങളില്‍ ഓമനമൃഗങ്ങളാണ് കൂടുതല്‍.

ഫാമുകള്‍ യന്ത്രവത്കൃതവും കംപ്യൂട്ടര്‍വത്കൃതവുമാണ്. കുടുംബാംഗങ്ങള്‍ തന്നെയാണ് ഫാം നടത്തുന്നത്. കാലിഫോര്‍ണിയയിലും പരിസരങ്ങളിലും Family Labour System പ്രാവര്‍ത്തികമാക്കി വരുന്നു.

വിപണി ലക്ഷ്യമിട്ടുള്ള ഉത്പാദന പ്രക്രിയയാണ് നടത്തി വരുന്നത്. വന്‍കിട ഭക്ഷ്യശൃംഖലകളും (Food chain) സൂപ്പര്‍മാര്‍ക്കറ്റുകളുമുള്ള ഗ്രൂപ്പുകളാണ് പാലും പാലുത്പന്നങ്ങളും കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നത്. Market Integration ഇവിടെ പൂര്‍ണ്ണമായും പാലിക്കപ്പെട്ടു വരുന്നു.

ഉത്പന്ന ശുചിത്വം, ഗുണമേന്മതന്ത്രം, തീറ്റക്രമ-പരിചരണ രീതികള്‍, HACCP എന്നിവയ്ക്ക് മുന്‍ഗണന നല്‍കി വരുന്നു. വിപുലമായ മൃഗചികിത്സാ സംവിധാന മുണ്ട്.

ഫാമുകളിലെ ദൈനംദിന കാര്യങ്ങള്‍, അത്യാവശ്യ ചികിത്സ, കൃത്രിമബീജാധാനം, കുത്തിവെപ്പുകള്‍ എന്നിവ കര്‍ഷകര്‍ തന്നെയാണ് നടത്തുന്നത്. കര്‍ഷകര്‍ക്കു വേണ്ടി 3-6 മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.

ക്ഷീരോത്പാദനം-ആഗോള നിബന്ധനകള്‍
ഇന്ത്യന്‍ ക്ഷീരോത്പാദക മേഖലയില്‍ 96000-ത്തോളം പാല്‍ സഹകരണ സംഘങ്ങളുണ്ട്. 10 ദശലക്ഷത്തോളം ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാല്‍ വില്‍പ്പന നടത്താനായി 15 സംസ്ഥാന പാല്‍ വിപണന ഫെഡറേഷനുകളിലായി 170-ഓളം സഹകരണ ക്ഷിരോത്പാദന യൂണിയനുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗ്രാമീണ മേഖലയില്‍ ഇന്ത്യയിലെ ക്ഷീരവ്യവസായ മേഖല വിജയകരമായി പ്രവര്‍ത്തിക്കുന്നതിന് ദേശീയ ക്ഷീരവികസനബോര്‍ഡിന്റെ (NDDB) പ്രവര്‍ത്തനങ്ങള്‍ സഹായകമാണ.് കേരളത്തില്‍ ആനന്ദ് മാതൃകയിലും പരമ്പരാഗത മേഖലയിലുമുള്ള ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. സംഘടിതമേഖലയിലുള്ള പാല്‍ വിപണനമാണ് ഇവ ലക്ഷ്യമിട്ടിരിക്കുന്നത്. സംസ്ഥാന തലത്തില്‍ മില്‍മയും (Kerala State Milk Co-operative Federataion) മേഖലാതലത്തില്‍ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖലാ ക്ഷീരോല്പാദന യൂണിയനുകളും പ്രവര്‍ത്തിച്ചു വരുന്നു.

ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിച്ച് സംസ്‌കരിച്ച് ചില്ലറ വില്‍പ്പനക്കാര്‍ വഴിയാണ് പാല്‍ ഉപഭോക്താക്കളിലെത്തുന്നത് (Farmer- Processor -Retailer Consumer). പാല്‍, സംഭരണം, സംസ്‌കരണം എന്നിവയില്‍ ഗുണനിലവാരം, ഉത്പാദനക്ഷമത ഉപഭോക്തൃ ബോധവല്‍ക്കരണം എന്നിവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

പാലുല്പാദനത്തില്‍ ഗുണമേന്മയോടെയുള്ള ഉത്പാദനപ്രക്രീയ ഉത്പന്ന ങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഭക്ഷ്യസുരക്ഷിതത്വം നിലനിര്‍ത്താനും സഹായിക്കും.

അന്താരാഷ്ട്ര നിലവാരത്തില്‍ പാലിന്റെയും പാലുല്പന്നങ്ങളുടെയും വിപണനത്തില്‍ ഗുണമേന്മ വിലയിരുത്തുന്ന, Codex Alimentarius Commission (codex) ന്റെ പ്രവര്‍ത്തനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന സ്വതന്ത്ര ഏജന്‍സിയാണിത്. പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയ്ക്ക് വേണ്ടി Codex Committee for Milk and Milk Products (CCMMP) പ്രവര്‍ത്തിച്ചു വരുന്നു. അന്താരാഷ്ട്ര കയറ്റുമതിയില്‍ Codex നിവന്ധനകള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്.

ഭക്ഷ്യസുരക്ഷിതത്വ മേഖലയില്‍ പാലിന്റെയും പാലുല്പന്നങ്ങളുടേയും കാര്യത്തില്‍ താഴെ കൊടുത്തിരിക്കുന്ന താഴെക്കൊടുത്തിരിക്കുന്ന നിബന്ധനകള്‍ ആവശ്യമാണ്.

1. അണുജീവിസംഖ്യ കുറഞ്ഞിരിക്കണം
2. രോഗാണുക്കള്‍ ഇല്ലാതിരിക്കണം
3. വെറ്ററിനറി മരുന്നുകളുടെ അവശിഷ്ടങ്ങള്‍ ഒഴിവാക്കണം
4. അണുജീവികളില്‍ നിന്നുള്ള വിഷാംശത്തിന്റെ തോത് നിഷ്‌കര്‍ഷിക്കുന്ന
പരിധിയിലും കുറവായിരിക്കണം.
ലോകവ്യാപാര സംഘടനയുടെ (WTO) ഗാട്ട് ഉടമ്പടി പ്രകാരമുള്ള Sanitary and Phyto Sanitary (SPS) നിബന്ധനകള്‍, Barries of Trade (TBT) എന്നിവ അന്താരാഷ്ട്ര വിപണിയില്‍ ഗുണനിലവാരത്തിന്റെ അളവുകോല്‍ നിഷ്‌കര്‍ഷിക്കുവാന്‍ പ്രവര്‍ത്തിച്ചു വരുന്നു.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS