വാർത്തകൾ
Back

വിജ്ഞാനവ്യാപനത്തിന് പുത്തന്‍ സമീപനം

ഡോ. എസ്. രാംകുമാര്‍

വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം വിജ്ഞാനവ്യാപനം, പരിശീലനം, സാങ്കേതികവിദ്യാ കൈമാറ്റം, പ്രസിദ്ധീകരണം, കാര്‍ഷികമൃഗസംരക്ഷണ വാര്‍ത്തകള്‍ എന്നിവ കര്‍ഷകര്‍, തൊഴില്‍ സംരംഭകര്‍, സാങ്കേതിക വിദഗ്ദര്‍, അഭ്യസ്ത വിദ്യരായ യുവതിയുവാക്കള്‍ എന്നിവരിലെത്തിക്കാന്‍ പ്രവര്‍ത്തിച്ചു വരുന്നു.

സര്‍വ്വകലാശാലയിലെ പൗള്‍ട്രി സയന്‍സ് വിഭാഗം പുറത്തിറക്കിയ ഗ്രാമലക്ഷ്മി, അതുല്യ ഇനം കോഴികള്‍ ദേശീയാടിസ്ഥാനത്തില്‍ ഏറെ അംഗീകാരം നേടിക്കഴിഞ്ഞു. അതുല്യ മുട്ടക്കോഴികളെ പ്രത്യേകം കൂടുകളില്‍ മുറ്റത്തും, മട്ടുപ്പാവിലും വളര്‍ത്താനുതകുന്ന ഐശ്വര്യ കോഴിവളര്‍ത്തല്‍ പദ്ധതിയ്ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്.

സര്‍വ്വകലാശാലയിലെ പൂക്കോട് ആനിമല്‍ ന്യൂട്രീഷന്‍ വിഭാഗം വികസിപ്പിച്ചെടുത്ത കന്നുകുട്ടികള്‍ക്കുള്ള കാഫ് സ്റ്റാര്‍ട്ടര്‍, മണ്ണുത്തിയിലെ ആനിമല്‍ ന്യൂട്രീഷന്‍ വിഭാഗം വികസിപ്പിച്ചെടുത്ത ധാതുലവണമിശ്രിതം എന്നിവ കര്‍ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു.

സര്‍വ്വകലാശാലയുടെ പുത്തന്‍ ഗവേഷണ ഫലങ്ങള്‍ കര്‍ഷകരിലെത്തിക്കാന്‍ ശില്‍പശാല, സെമിനാറുകള്‍, എക്‌സിബിഷനുകള്‍ എന്നിവ വിജ്ഞാനവ്യാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നു.
കറവപ്പശുക്കള്‍ക്ക് വിരമരുന്ന് നല്‍കുന്നതിലൂടെ കര്‍ഷകന് 305 ദിവസക്കാലയളവില്‍ പ്രതിദിനം 26 രൂപയുടെ അധിക വരുമാനമുാക്കാമെന്ന കെണ്ടത്തല്‍ ക്ഷീര മേഖലയില്‍ പുത്തന്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

കാലിത്തീറ്റ, പാല്‍, വെള്ളം എന്നിവയുടെ ഗുണനിലവാര പരിശോധന, സംരംഭങ്ങള്‍ തുടങ്ങാനുള്ള കണ്‍സള്‍ട്ടന്‍സി, വിപുലമായ ചികിത്സ, രോഗനിര്‍ണ്ണയം, രോഗനിയന്ത്രണ സംവിധാനം എന്നിവ സര്‍വ്വകലാശാല നല്‍കി വരുന്ന സേവനങ്ങളില്‍ ചിലതുമാത്രമാണ്.

ജൈവമാലിന്യ സംസ്‌കരണ രംഗത്ത് സര്‍വ്വകലാശാലയിലെ തുമ്പൂര്‍മുഴി യൂണിറ്റ് ഡോ. ഫ്രാന്‍സീസ് സേവ്യറിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റ് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്്്. തുമ്പൂര്‍മുഴി തീറ്റപ്പുല്‍ ഇനങ്ങളും ഏറെ ലാഭകരമായ തീറ്റപ്പുല്ലിനങ്ങളാണ്.

കേരളത്തില്‍ തനതു ജനുസ്സുകളായ വെച്ചൂര്‍, കുട്ടനാട് എരുമകള്‍, കാസര്‍ഗോഡ് ലോക്കല്‍ പശുക്കള്‍, മലബാറി, അട്ടപ്പാടി ബ്ലാക്ക് ആടുകള്‍, അങ്കമാലി പന്നികള്‍, തനതു കോഴിജനുസ്സുകള്‍ എന്നിവയുടെ പരിരക്ഷയും വ്യാപനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങളും സര്‍വ്വകലാശാലയില്‍ നടന്നു വരുന്നു.

കര്‍ഷകര്‍ക്കും, തൊഴില്‍ സംരംഭകര്‍ക്കുമുള്ള പ്രസിദ്ധീകരണങ്ങള്‍ ഡയറ്ക്ടറേറ്റ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് വഴി പ്രസിദ്ധീകരിച്ചു വരുന്നു.
വെറ്ററിനറി സര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം വ്യാപിപ്പിക്കുന്നതോടെ ജന്തുജന്യ ഉത്പന്ന വര്‍ദ്ധനവും അതുവഴി ഭക്ഷ്യ സുരക്ഷ, സ്വയം തൊഴില്‍, ഉപതൊഴില്‍ മേഖലകളില്‍ സംസ്ഥാനത്ത് ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നു.

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS