തൊണ്ണൂറ് ശതമാനത്തിലധികം സങ്കരയിനം കറവപ്പശുക്കളുള്ള കേരളത്തില്‍ പാലുല്പാദനച്ചെലവ് അനുദിനം വര്‍ദ്ധിച്ചുവരുന്നു. ഉല്പാദനച്ചെലവും പാലിന്റെ വിലയും തമ്മില്‍ വന്‍ അന്തരം ഇന്ന് നിലനില്‍ക്കുന്നു. പാലിന്റെ വിലയില്‍ 50% വര്‍ദ്ധനവുാകുമ്പോള്‍ തീറ്റയുടെ വിലയില്‍ 200% ത്തിലധികം വര്‍ദ്ധനവുണ്ടാകുന്നു.
വര്‍ദ്ധിച്ച ഉത്പാദനച്ചിലവ് സുസ്ഥിര പശുവളര്‍ത്തലിനെ സാരമായി ബാധിക്കുന്നു. ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണം, വിപണനം എന്നിവ സുസ്ഥിര പശുവളര്‍ത്തലിന്റെ ഘടകങ്ങളാണ്.
ഉത്പാദനച്ചെലവ് മൂലം ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഉത്പാദനം ലഭ്യമാക്കുന്ന സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്. അടുത്തകാലത്ത് മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദശാസ്ത്ര വിഭാഗത്തില്‍ നടത്തിയ പഠനങ്ങളില്‍ കറവപ്പശുക്കള്‍ക്കളില്‍ നാല്‍പത് ശതമാനം വിരബാധയുെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവയില്‍ വിരമരുന്ന് നല്‍കുന്നത് ഉല്പാദനവര്‍ദ്ധനവ് തരുന്നതായും കണ്ടെത്തിയിട്ടുണ്ട്
കറവപ്പശുക്കള്‍ക്ക് പ്രസവത്തിന് മുമ്പ് അതായത് 8 മാസം ചെനയുള്ളപ്പോഴോ, പ്രസവിച്ച് 10ാമത്തെ ദിവസമോ വിരമരുന്ന് നല്‍കാം. വിവിധയിനം ബ്രോഡ്‌സ്‌പെക്ട്രം വിരമരുന്നുകള്‍ രോഗത്തിന്റെ തരം നിര്‍ണ്ണയിച്ച ശേഷം നല്‍കാവുന്നതാണ്. ചെനയുള്ളപ്പോള്‍ ചിലതരം മരുന്ന് മാത്രമെ ഉപയോഗിക്കുവാന്‍ പാടുള്ളു. ഇതിനായി ഉപയോഗിക്കാം. ഇവ നല്‍കുന്നതിലൂടെ 305 ദിവസ കറവ കാലയളവില്‍ പ്രതിദിനം 1.22 ലിറ്റര്‍ പാലിന്റെ വര്‍ദ്ധനവുണ്ടാകുന്നതായി ആത്മ (ATMA) യുടെ സാമ്പത്തിക സഹായത്തോടെ തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതായത് ഉത്പാദനച്ചെലവ് മൂലം ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകന് പ്രതിദിനം 25 രൂപയുടെ അധിക വരുമാനമുാകുന്നു. ഒരു കറവക്കാലയളവിന് 7500/- രൂപയിലധികമാണ്.
കുറഞ്ഞ ചെലവില്‍ കൂടുതല്‍ വരുമാനം നേടാവുന്ന ഈ സാങ്കേതികവിദ്യ കേരളത്തിലെ ക്ഷീരോല്പാദന മേഖലയില്‍ പുത്തനുണര്‍വുണ്ടാകുമെന്ന് പ്രതിക്ഷിക്കാം.