പദ്ധതികൾ
Back

ഐശ്വര്യ പദ്ധതി

കേരള വെറ്ററിനറി സര്‍വ്വകലാശാല മുട്ടയുത്പാദനത്തിലെ സ്വയം പര്യാപ്തതയ്ക്കായി രൂപം നല്‍കിയിട്ടുള്ള പദ്ധതിയാണ് ഐശ്വര്യ പദ്ധതി. സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത അതുല്യ (ഐ.എല്‍.എം.) എന്ന അത്യുത്പാദന ശേഷിയുള്ള വൈറ്റ് ലഗോണ്‍ സങ്കരയിനം കോഴികളെയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രാമ-നഗര ഭേദമെന്യേ അതുല്യ കോഴികളെ വ്യാപിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആദ്യമായാണ് വ്യാവസായിക ഉല്പാദനം ലക്ഷ്യമിട്ട് ഉരുത്തിരിച്ചിട്ടുള്ള കോഴികളെ കേരളത്തിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഗുണനിലവാരമുള്ള സമീകൃത തീറ്റ നല്‍കി കോഴികളെ വളര്‍ത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തില്‍ പ്രചാരത്തിലുള്ള അടുക്കള മുറ്റത്തെ കോഴിവളര്‍ത്തലിനെ അപേക്ഷിച്ച് ചെലവേറുമെങ്കിലും ഉയര്‍ന്ന ഉല്‍പ്പാദനവും പുത്തന്‍ സാങ്കേതിക വിദ്യ മൂലമുള്ള ജോലി ലഘൂകരണം കൊണ്ട് ഏതു വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമാകുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.

പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ച് അതുല്യ കോഴികളെയും ഒരു ഗാര്‍ഹിക കൂടും സര്‍വ്വകലാശാല നല്‍കും. ഗുണനിലവാരമുള്ള കോഴിത്തീറ്റ നല്‍കി വളര്‍ത്തുകയാണെങ്കില്‍ പ്രതിവര്‍ഷം 1500 മുട്ടകളെങ്കിലും ഒരു വീട്ടില്‍ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് കോഴിവളര്‍ത്തലില്‍ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കും. മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്ത് / നഗരസഭ മൃഗാശുപത്രികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി കര്‍ഷകര്‍ക്ക് പ്രാദേശികമായി സാങ്കേതിക സഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ട ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ മുട്ട വിപണന ശൃംഖലയും അതുല്യ നേഴ്‌സറികളും സ്ഥാപിക്കുന്നതിനുള്ള അനുബന്ധ നടപടികളും പദ്ധതിയുടെ ഭാഗമായി കൈക്കൊള്ളും. 3500 രൂപയാണ് മൊത്തം പദ്ധതി ചെലവ്.

വെറ്ററിനറി സര്‍വ്വകലാശാലയുടെ പൗള്‍ട്രി ഫാമില്‍ പരിപാലിക്കുന്ന വിവധ ഇനങ്ങള്‍

  • മുട്ടക്കോഴികള്‍
    • അതുല്യ
    • ഗ്രാമലക്ഷ്മി
    • ഗ്രാമശ്രീ
    • ന്യൂഹാംഷെയര്‍
    • റോഡ് ഐലന്റ് റെഡ്
    • ദേശി ക്രോസ്
    • ഗിരിരാജ
    • കടക്കനാഥ്
    • ആസ്ട്രലോര്‍പ്പ്
    • അലങ്കാരക്കോഴികള്‍
    • പോളിഷ് കാപ്പ്
    • ഇറ്റാലിയന്‍ ബാന്റം
    • കൊച്ചിന്‍ ബാന്റം
    • ഗോള്‍ഡന്‍ ബാന്റം
    • ജപ്പാനീസ് ബാന്റം
    • ഓള്‍ഡ് ഇംഗ്ലീഷ് ഗെയിം
    • ആഷ് ഇംഗ്ലീഷ് ഗെയിം
    • വൈറ്റ് ഫ്രിസില്‍സ്
    • മില്ലി ഫ്‌ളൂവര്‍ ബൂട്ടഡ്
    • വൈറ്റ് സില്‍ക്കി
    • ഗോള്‍ഡന്‍ സില്‍ക്കി

 

  • താറാവുകള്‍
    • ചാര
    • ചെമ്പല്ലി
    • വൈറ്റ് പെക്കിന്‍
    • മസ്‌കവി
  • ടര്‍ക്കി കോഴികള്‍
  • ബ്രോണ്‍സ്
  • ലാവന്‍ഡര്‍
  • കാടകള്‍
  • വാത്തകള്‍

വില്‍പ്പനയ്ക്കായി ലഭ്യമായവ

താഴെ പറയുന്ന ഉല്‍പ്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് സര്‍വ്വകലാശാലയുടെ വില്‍പ്പന വിഭാഗത്തില്‍ വിലയ്ക്ക് ലഭിക്കുന്നതാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി വിലകള്‍ അതാതു കാലത്ത് പുതുക്കി നിശ്ചയിക്കപ്പെടുന്നു. എല്ലാ വെള്ളിയാഴ്ചകളിലുമാണ് ഒരു ദിവസം പ്രായമുളള കോഴിക്കുഞ്ഞുങ്ങളുടെ വില്‍പ്പന. നൂറിലേറെ കോഴികളെ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് സൗകര്യമുണ്ട ്. അതിനായി തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വില്‍പ്പന കേന്ദ്രവുമായി ബന്ധപ്പെടേതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ 0487 - 2371178, 0487 - 2370344* 300 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇതിനു പുറമെ സര്‍വ്വകലാശാലയുടെ കീഴിലുള്ള റിവോള്‍വിംഗ് ഫ ് ഹാച്ചറിയില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളേയും കാടക്കുഞ്ഞുങ്ങളേയും ലഭിക്കും.

നിലവില്‍ സര്‍വ്വകലാശാല പൗള്‍ട്രി ഫാമിന്റെ വില്‍പ്പനകേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍.

  • കൊത്തുമുട്ടകള്‍
  • ഭക്ഷ്യമുട്ടകള്‍
  • ഒരു ദിവസം പ്രായമായ കോഴി, താറാവ്, കാട, ടര്‍ക്കി, അലങ്കാരക്കോഴി, ഗിനിക്കോഴി കുഞ്ഞുങ്ങള്‍ (പൂവനും, പിടയും)
  • മാതൃകോഴികള്‍
  • ഭ്യൂണാവസ്ഥയിലുള്ള മുട്ടകള്‍
  • വളര്‍ച്ചയെത്തിയ കോഴികള്‍ (ഇറച്ചി വിലയ്ക്ക്)
  • കോഴി വളം
  • ചിന്നിയ മുട്ടകള്‍ (കുറഞ്ഞ വിലയ്ക്ക്)

എന്നിവ പൊതുജനങ്ങള്‍ക്ക് വില്‍പ്പന കേന്ദ്രത്തില്‍ നിന്നും വിലയ്ക്ക് ലഭി ക്കുന്നു. കൂടുതല്‍ ഇനങ്ങളെ ആവശ്യമുള്ളവര്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം ഉപയോഗിക്കുവാന്‍ താല്‍പര്യപ്പെടുന്നു.

എ.ഐ.സി.ആര്‍.പി പൗള്‍ട്രിയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

അതുല്യകോഴികളുടെ

  • ഭക്ഷ്യമുട്ടകള്‍
  • കൊത്തുമുട്ടകള്‍
  • ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍
  • മാതൃകോഴികള്‍
  • വളര്‍ച്ചയെത്തിയ കോഴികള്‍
  • ചിന്നിയ മുട്ടകള്‍ (കുറഞ്ഞ വിലയ്ക്ക്)
  • കോഴി വളം

എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്.

സര്‍വ്വകലാശാലയുടെ ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പറുകള്‍

രജിസ്ട്രാര്‍ - 0487 2373043, 04936-256380
ഡയറക്ടര്‍ അക്കാദമിക് ആന്റ് റിസര്‍ച്ച് - 0487 - 2373644
ഡയറക്ടര്‍, വിജ്ഞാനവ്യാപന വിഭാഗം - 0487 - 2376644
സര്‍വ്വകലാശാലയുടെ വെബ് സൈറ്റ് - www.kvasu.ac.in

വെറ്ററിനറി സര്‍വ്വകലാശാല
പൗള്‍ട്രി ഉന്നത പഠന കേന്ദ്രം,
വെറ്ററിനറി കോളേജ്, മണ്ണുത്തി,
ഫോണ്‍ : 0487-2370337, 9447235947

എ.ഐ.സി.ആര്‍.പി ഓണ്‍ പൗള്‍ട്രി,
വെറ്ററിനറി കോളേജ്, മണ്ണുത്തി
ഫോണ്‍: 0487-2370237, 9895150658

പൗള്‍ട്രി വില്‍പ്പനവിഭാഗം
വെറ്ററിനറി കോളേജ്, മണ്ണുത്തി - 0487 - 2371178
ഐശ്വര്യ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍
ഫോണ്‍ : 9446096855, 9446173016

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS