ഇന്ന് പഠനത്തോടൊപ്പം സ്‌കൂളുകളില്‍ കൃഷി, മൃഗസംരക്ഷണം, പരിസ്ഥിതി മുതലായവയുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്താനായി നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ട ്. മാറുന്ന ജീവിത സാഹചര്യത്തില്‍ സുസ്ഥിര കൃഷിയ്ക്കുള്ള പ്രാധാന്യം ചില്ലറയല്ല. ഇവയ്ക്ക സാമ്പത്തികവും, പാരിസ്ഥിതികവും, സാമൂഹികവുമായ കാഴ്ചപ്പാട് ആവശ്യമാണ്. സുസ്ഥിര മേഖലയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്താനുള്ള പരിശ്രമങ്ങള്‍ പുരോഗമിച്ചു വരുന്നു.
സംസ്ഥാന കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ജൈവ വൈവിധ്യ ബോര്‍ഡ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സന്നദ്ധ സംഘടനകള്‍, ഇന്റര്‍ നാഷണല്‍ എലിഫന്റ് ഫൗണ്ടേഷന്‍, ആനസംരക്ഷണ സമിതി എന്നീ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ പോഷക ന്യൂനത പരിഹരിക്കുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗം ജന്തുജന്യ പ്രോട്ടീന്‍ ലഭ്യത ഉറപ്പു വരുത്തുക എന്നതാണ്. ഇതിനുള്ള എളുപ്പ മാര്‍ഗ്ഗം കോഴിമുട്ട ഉല്പാദനം പ്രോത്സാഹിക്കുകയാണ്. ചെലവ് കുറഞ്ഞതും പോഷക സംപുഷ്ടമായ കോഴിമുട്ട കുട്ടികള്‍ക്ക് ലഭ്യമാക്കാനാണ് മൃഗസംരക്ഷണ വകുപ്പും, പൗള്‍ട്രി വികസന കോര്‍പ്പറേഷനും സ്‌കൂള്‍ പൗള്‍ട്രി ക്ലബുകള്‍ ആരംഭിക്കുന്നത്. ഇതിലൂടെ കുട്ടികള്‍ക്ക് കോഴിവളര്‍ത്തലിനോടുള്ള താല്‍പര്യം വര്‍ദ്ധിക്കുകയും, മുട്ടയുല്‍പാദനം, ഉപഭോഗം എന്നിവയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും സാധിക്കും.
സ്‌കൂളുകളിലെ ജന്തുക്ഷേമ ക്ലബുകള്‍ ജന്തുക്ഷേമത്തെക്കുറിച്ച് അവബോധം വളര്‍ത്താനും വിദ്യാര്‍ത്ഥികളെ മികച്ച പൗരന്മാരാക്കിയെടുക്കാനും സഹായിക്കും. മൃഗസ്‌നേഹം വളര്‍ത്തുന്നത് അവയോടുള്ള ക്രൂരത അകറ്റാന്‍ സഹായിക്കും. SPCA, CUPA തുടങ്ങിയ സന്നദ്ധ സംഘടനകളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു.
വംശനാശ ഭീഷണി നേരിടുന്ന ആനകളെക്കുറിച്ച് അവബോധം വളര്‍ത്താന്‍ ആന സംരക്ഷണ സമിതി, ജവഹര്‍ ബാലഭവന്‍ തുടങ്ങിയ ഏജന്‍സികള്‍ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറി ക്ലബുകള്‍, കാര്‍ഷിക ക്ലബുകള്‍ എന്നിവ കാര്‍ഷിക മേഖലയില്‍ പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായിക്കും.
മാതൃഭൂമി നടപ്പിലാക്കുന്ന SEED പദ്ധതിയിലൂടെ പരിസ്ഥിതി അവബോധം, മാലിന്യ സംസ്‌ക്കരണം, കാര്‍ഷിക മേഖലയോടുള്ള താല്പര്യം എന്നിവ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.
ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെക്കുറിച്ചും, മൃഗങ്ങളെക്കുറിച്ചും അവബോധം വളര്‍ത്താന്‍ സഹായിക്കും.
സ്‌കൂള്‍ സയന്‍സ് ക്ലബുകളും അടുത്ത കാലത്തായി കാര്‍ഷിക മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ നടപ്പിലാക്കി വരുന്നു. വെറ്ററിനറി സര്‍വ്വകലാശാലയുടെ ഐശ്വര്യ കോഴി വളര്‍ത്തല്‍ പദ്ധതിയും സ്‌കൂള്‍ കുട്ടികളില്‍ കോഴി വളര്‍ത്തലില്‍ താല്‍പര്യം വളര്‍ത്താന്‍ സഹായിച്ചു വരുന്നു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ 2013-14 ലേക്കുള്ള ഗവേഷണ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട.് സയന്‍സ് ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, സാങ്കേതിക വികസനം, പാരിസ്ഥിതിക സംരക്ഷണം, ജൈവ സാങ്കേതിക വിദ്യ, പുത്തന്‍ കണ്ടുപിടുത്തങ്ങള്‍, വനിതാ ശാസ്ത്രജ്ഞര്‍ക്കുള്ള സാധ്യതകള്‍, വിവര സാങ്കേതിക വിദ്യ അനുവര്‍ത്തിച്ചുള്ള പരിശീലനം, ആശയ വിനിമയം എന്നിവ ഗവേഷണ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ഉന്നത വിദ്യാഭ്യാസ മേഖല, സ്‌കൂളുകള്‍ എന്നിവയ്ക്കിണങ്ങിയ പദ്ധതികളുണ്ട് . ഇവ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുത്താം. കോളേജുകള്‍, സ്‌കൂളുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി 2013 മെയ് 31.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. www.kscstekerala.gov.in സന്ദര്‍ശിക്കുക.