പരിപാലനം
Back

യൂണിവേഴ്‌സിറ്റി ഡയറിപ്ലാന്റ് - കേരളത്തിലെ ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ വഴികാട്ടി

ഡോ. സി.ടി. സത്യന്‍

കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഡയറി പ്ലാന്റ് 1993 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വെറ്ററിനറി സര്‍വ്വകലാശാലയിലെ ബി.ടെക്. (ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി), ബി.വി.എസ്.സി ആന്റ് എ.എച്ച് എന്നീ ബിരുദ കോഴ്‌സുകള്‍ക്കും, ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുക എന്ന മുഖ്യ ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം തൃശ്ശൂര്‍-പാലക്കാട് ദേശീയപാതയില്‍ മണ്ണുത്തിയിലെ വെറ്ററിനറി കോളേജ് ക്യാമ്പസ്സിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. സര്‍വ്വകലാശാലയിലെ ക്ഷീരസാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് ഉന്നതനിലവാരത്തിലുള്ള പാലുല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു വിപണനം ചെയ്യുന്നതിലും, ക്ഷീരോല്പന്ന നിര്‍മ്മാണ രംഗത്ത് കര്‍ഷകരെയും, യുവസംരംഭകരെയും സാങ്കേതികമായി പരിശീലിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിബദ്ധതയോടുകൂടി നടപ്പിലാക്കി വരുന്നു.

പാസ്ചൂരീകരിച്ച പശുവിന്‍ പാല്‍, എരുമപ്പാല്‍, തൈര്, ഐസ്‌ക്രീം, ഗുലാബ്ജാമുന്‍, പനീര്‍, സംഭാരം, യോഗര്‍ട്ട്, വെണ്ണ, സിപ്പപ്പ്, പാലട, നെയ്യ്, കാരറ്റ് ഹല്‍വ, ഖോവ എന്നിങ്ങനെ നിരവധി പാലുല്പന്നങ്ങള്‍ പ്ലാന്റില്‍ നിര്‍മ്മിക്കപ്പെടുന്നു. സര്‍വ്വകലാശാലയുടെ വിവിധ ഫാമുകളില്‍ നിന്നുള്ള പാലാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ ഇവിടത്തെ സെയില്‍സ് കൗണ്ടറില്‍ ലഭ്യമാണ്.

ഉല്‍പ്പന്ന നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങളും, അനുബന്ധ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. പാസ്ചുറൈസര്‍, പാല്‍സംഭരണികള്‍, പാക്കിംഗ് മെഷീനുകള്‍ സ്‌പ്രേ ഡ്രൈയര്‍, ട്രേ ഡ്രൈയര്‍, ഐസ്‌ക്രീം ഫ്രീസര്‍, ക്രീം സെപ്പറേറ്റര്‍, ഹോമോജനൈസര്‍, ബട്ടര്‍ യോര്‍ണ്‍, അമോണിയ റഫ്രിജറേഷന്‍ യൂണിറ്റ്, സ്റ്റിം ബോയ്‌ലര്‍, ഡീസല്‍ ജനറേറ്റര്‍, ഹോട്ട് വാട്ടര്‍ ജനറേറ്റര്‍ എന്നിവ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം പാലിന്റെയും, ഉല്‍പ്പന്നങ്ങളുടെയും ഗുണനിലവാരവും അണുനിലവാരവും പരിശോധിക്കാന്‍ ആധുനീക ഉപകരണങ്ങളോടുകൂടിയ പരിശോധന സൗകര്യങ്ങളും ഇവിടെയുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനുള്ള വേദിക്കായി പ്രവര്‍ത്തിക്കുന്നതോടൊപ്പം പൊതു സമൂഹത്തിന് പ്രയോജനമാകുന്നതിന് ക്ഷീരകര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും പാല്‍ സംസ്‌കരണം, വിപണനം, ഗുണനിയന്ത്രണം എന്നിവ സംബന്ധിച്ച് പ്ലാന്റില്‍ നിന്നും, സാങ്കേതിക പരിജ്ഞാനം നല്‍കി വരുന്നു. ക്ഷീരോല്‍പ്പന്ന നിര്‍മ്മാണം, സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവ വ്യാപിപ്പിക്കുന്നതിന് യുവജനങ്ങള്‍ക്ക് ലഘുവായ ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ട് പരിശീലന പരിപാടികള്‍ പ്ലാന്റില്‍ നിരന്തരമായി നടത്തിവരുന്നു. പരിശീലനത്തിനായി സെമിനാര്‍ ഹാളുകള്‍, സ്റ്റാഫ് മുറികള്‍, പ്രൊജക്റ്ററുകള്‍ എന്നിവ പ്ലാന്റില്‍ സുസജ്ജമാണ്.

മറ്റു സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ പഠന സൗകര്യങ്ങള്‍ ഇവിടെ നിന്നും ലഭ്യമാണ്. ഡയറിപ്ലാന്റ് പ്രവര്‍ത്തനങ്ങള്‍, ഉപകരണങ്ങളില്‍ പ്രായോഗിക പരിശീലനം, ക്ഷീരഗുണ നിയന്ത്രണം എന്നിവയില്‍ ഒരു വര്‍ഷത്തെ സ്റ്റൈപ്പന്ററി പ്രായോഗിക പരിശീലന പരിപാടിയും പ്ലാന്റില്‍ നടത്തപ്പെടുന്നു.

നിലവില്‍ സമഗ്രക്ഷീരസംരംഭകത്വം, ചെലവ് കുറഞ്ഞ പാല്‍ സംസ്‌കരണ യന്ത്രങ്ങളുടെ നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ പ്ലാന്റില്‍ ഗവേഷണ പദ്ധതികള്‍ പുരോഗമിക്കുന്നു. ക്ഷീരോല്പന്ന ഗവേഷണ പദ്ധതികളുടെ ഫലമായി 'ഹെല്‍ത്തി വേ' എന്ന പാനീയം, 'പനീര്‍ അച്ചാര്‍' എന്നിവ വിപണിയിലിറക്കിയിട്ടുണ്ട്. പ്രകൃതിദത്തമായ ചേരുവകളായ ഇഞ്ചി, നാരങ്ങ, തേന്‍ എന്നിവ പനീര്‍ വേയില്‍ ചേര്‍ത്താണ് 'ഹെല്‍ത്തി വേ' നിര്‍മ്മിക്കുന്നത്. പോഷകസമ്പുഷ്ടമായതും സൂക്ഷിപ്പ് മേന്മ കൂടിയതുമായ ഒരു ഉല്‍പന്നമാണ് പനീര്‍ അച്ചാര്‍.

മൂന്ന് പതീറ്റാണ്ടുകളായി ഒരു മികച്ച ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡയറിപ്ലാന്റില്‍ ദിവസേന അനേകം കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ സന്ദര്‍ശനം നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രൊഫസ്ര്‍ ആന്റ് ഹെഡ്
യൂണിവേഴ്‌സിറ്റി ഡയറി പ്ലാന്റ്
മണ്ണുത്തി.
ഫോണ്‍ : 0487 - 2370848

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS