വാർത്തകൾ
Back

വെറ്ററിനറി സര്‍വ്വകലാശാലയില്‍ മൃഗചികിത്സക്ക് സൗകര്യങ്ങളേറെ

ഡോ. സി.ബി. ദേവാനന്ദ്

വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തി, കൊക്കാല (തൃശ്ശൂര്‍ ജില്ല), പൂക്കോട്, മീനങ്ങാടി (വയനാട് ജില്ല) എന്നിവിടങ്ങളില്‍ വിപുലമായ മൃഗചികിത്സാ രംഗത്തെ പുത്തന്‍ പ്രവണതകള്‍ അനുവര്‍ത്തിച്ചു കൊുള്ള ആശുപത്രികളുണ്ട്.

യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍, മണ്ണുത്തി
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ മണ്ണുത്തിയില്‍ വെറ്ററിനറി കോളേജ് കാമ്പസില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ റഫറല്‍ വെറ്ററിനറി ഹോസ്പിറ്റലായ ഇവിടെ സംസ്ഥാനത്തിനകത്തും അയല്‍ സംസ്ഥാനജില്ലകളില്‍ നിന്നും ചെറുതും, വലുതുമായ മൃഗങ്ങളെ വിദഗ്ദ രോഗ ചികിത്സക്കായി കൊണ്ടുവരുന്നുണ്ട്. പ്രതിദിനം നൂറിലധികം മൃഗങ്ങളെ വിവിധതരം രോഗ ചികിത്സക്കായി മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, ഒ.പി. വിഭാഗങ്ങളിലെത്തിച്ചു വരുന്നു. കൂടാതെ ഓമന മൃഗങ്ങളുടെ രോഗപ്രതിരോധ വാകസിനേഷനുകള്‍, ആരോഗ്യപരിപാലനത്തിനുതകുന്ന അറിവു നല്‍കല്‍ എന്നിവയും അവലംബിച്ചു വരുന്നു.

വെറ്ററിനറി കോളേജിലെ ക്ലിനിക്കല്‍ മെഡിസിന്‍, പ്രിവന്റീവ് മെഡിസിന്‍, അനിമല്‍ റിപ്രൊഡക്ഷന്‍ എന്നീ ക്ലിനിക്കല്‍ വിഭാഗങ്ങളിലെ അദ്ധ്യാപകരാണ് ഈ ആശുപത്രിയില്‍ ഒ.പി. വിഭാഗ ചികിത്സകള്‍ നടത്തുന്നത്. വിദഗ്ദ ചികിത്സക്കുള്ള ക്ലിനിക്കല്‍ ലബോറട്ടറി പരിശോധനകള്‍, ആധുനിക രോഗനിര്‍ണ്ണയ ഉപകരണങ്ങളായ ഇ.സി.ജി., എക്‌സറേ, ഡ്രാമിന്‍സ്‌കി മില്‍ക് ടെസ്റ്റര്‍, അള്‍ട്രാസൗണ്ട് സ്‌കാനര്‍, ജിന്റോസ്‌ക്കോപ്പ്, ലാപറോസ്‌ക്കോപ് എന്നിവമൂലമുള്ള പരിശോധനകളും, തീവ്രപരിചരണ യൂണിറ്റും ബി.വി.എസ്.സി ആന്റ് എ.എച്ച്. ബിരുദ വിദ്യാര്‍ത്ഥികളുടെ ക്ലിനിക്കല്‍ പഠനത്തിന്റെ ഭാഗമായുള്ള പ്രായോഗിക പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്നു കൂടാതെ വിദ്യാര്‍ത്ഥികളുടെ ക്ലിനിക്കല്‍ പഠനത്തിനുവേണ്ടി ഒരു വെറ്ററിനറി ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. ദിവസവും മണ്ണുത്തിയില്‍ നിന്നും അകലെയുള്ള ഗ്രാമപ്രദേശങ്ങളായ ചേരുംകുഴി, മലമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ആംബുലേറ്ററി ക്ലിനിക്ക് പ്രവര്‍ത്തിച്ച് പശു, ആട് മുതലായ മൃഗങ്ങളുടെ രോഗചികിത്സയും, കൃത്രിമ ബീജധാനവും ചെയ്തു വരുന്നു. ക്ലിനിക്കല്‍, പാരാക്ലിനിക്കല്‍ വിഷയങ്ങളില്‍ എം.വി.എസ്.സി, പി.എച്ച്.ഡി. ബിരുദാനന്തര ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യവും ആശുപത്രിയിലുണ്ട്.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പരിശീലന പരിപാടികള്‍, അന്യസംസ്ഥാനങ്ങളിലെ സ്വാശ്രയ ഗ്രൂപ്പുകള്‍ക്കുള്ള ക്ലാസുകള്‍, കാര്‍ഷിക സര്‍വ്വകലാശാലയിലെ ഫോറസ്ട്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍, വിദേശയൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് എന്നിവയും ഇവിടെ സംഘടിപ്പിച്ചു വരുന്നു.

സംസ്ഥാനത്തെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെയും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡോഗ് സ്‌ക്വാഡിലെ നായ്ക്കള്‍ക്കും, സംസ്ഥാനത്തെ നാട്ടാനകള്‍ക്കും, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചെറുതും, വലുതുമായ വന്യമൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കും, വിദഗ്ദ ചികിത്സക്കുള്ള സൗകര്യവും ഇവിടെയുണ്ട്.

ഒ.പി. പരിശോധന സമയം
സാധാരണ ദിവസങ്ങള്‍ - രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ
ഉച്ചയ്ക്ക്‌ശേഷം 2 മുതല്‍ 4 വരെ
സാധാരണ ദിവസങ്ങള്‍/പൊതു ഒഴിവുകള്‍ - രാവിലെ 9 മുതല്‍ 12 വരെ

യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍, കൊക്കാല
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഏറ്റവും പഴക്കമേറിയ സ്ഥാപനങ്ങളിലൊന്നായ നൂറ് വര്‍ഷം പിന്നിട്ട കൊക്കാല യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍ മുമ്പ് കൊച്ചിന്‍ സ്റ്റേറ്റ് വെറ്ററിനറി ഹോസ്പിറ്റല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗത്ത് കൊക്കാലയില്‍ 1.2 ഏക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനം കേരളത്തിലങ്ങോളമിങ്ങോളമുള്ള മൃഗഉടമകളുടെ ആശ്രയ കേന്ദ്രമാണ്.

മണ്ണുത്തി വെറ്ററിനറി കോളേജിലെ ബി.വി.എസ്.സി. ആന്റ് എ.എച്ച് ബിരുദ വിദ്യാര്‍ത്ഥികളുടെയും ബിരുദാനന്തര ഗവേഷകരുടെയും ക്ലിനിക്കല്‍ കോഴ്‌സ് പഠനത്തിനും ഗവേഷണത്തിനുമായി ഈ ആശുപത്രിയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചു വരുന്നു. പ്രതിദിനം നൂറോളം മൃഗങ്ങളെ ചികിത്സിപ്പിച്ചു വരുന്നു.

രോഗ നിര്‍ണ്ണയത്തിനുവേണ്ടി ക്ലിനിക്കല്‍ ലബോറട്ടറി പരിശോധന, ഇസിജി, എക്‌സ്‌റേ, അള്‍ട്രാസൗ് സ്‌കാനിംഗ് പരിശോധന എന്നിവയ്ക്കുള്ള സൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്. കൂടാതെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, മൈനര്‍, മേജര്‍ സര്‍ജറി തിയറ്റര്‍, കൃത്രിമ ബീജധാന കേന്ദ്രം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

ഒ.പി. പരിശോധന സമയം
സാധാരണ ദിവസങ്ങള്‍ - രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ
ഉച്ചയ്ക്ക്‌ശേഷം 2 മുതല്‍ 4 വരെ
സാധാരണ ദിവസങ്ങള്‍/പൊതു ഒഴിവുകള്‍ - രാവിലെ 9 മുതല്‍ 12 വരെ
മൃഗചികിത്സാ സമുച്ചയം, പൂക്കോട്

വയനാട്ടിലെ വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനമായ പൂക്കോട് പ്രവര്‍ത്തിക്കുന്ന മൃഗചികിത്സാ സമുച്ചയത്തില്‍ ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ഒ.പി. ചികിത്സ ലഭ്യമാണ്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, ബിരുദാനന്തര ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ക്ലിനിക്കല്‍ ട്രെയിനിംഗും പ്രായോഗിക പരിശീലനവും നല്‍കുവാന്‍ നാല് ക്ലിനിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിലെയും അദ്ധ്യാപകര്‍ ഒ.പി.യില്‍ പ്രവര്‍ത്തിക്കുന്നു. മൃഗങ്ങളുടെ വിദഗ്ദ ചികിത്സക്കു വേുന്ന ലാബോറട്ടറി, എക്‌സറേ, ഇ.സി.ജി,, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, ലാപറോസ്‌കോപ്പി എന്നീ നൂതന സങ്കേതങ്ങളും , മേജര്‍ സര്‍ജറി, തിയറ്റര്‍, ഇന്‍പേഷ്യന്റ് വാര്‍ഡ്, കൃത്രിമ ബീജധാനം എന്നീ സൗകര്യങ്ങളും ഉണ്ട്. വന്യമൃഗങ്ങളുടേയും, പക്ഷികളുടേയും ചികിത്സ, ചികിത്സാനന്തര പരിചരണം എന്നിവയും ലഭ്യമാണ്.

ഒ.പി. പരിശോധന സമയം
സാധാരണ ദിവസങ്ങള്‍ - രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ
ഉച്ചയ്ക്ക്‌ശേഷം 2 മുതല്‍ 4 വരെ
സാധാരണ ദിവസങ്ങള്‍/പൊതു ഒഴിവുകള്‍ - രാവിലെ 9 മുതല്‍ 12 വരെ
ഫോണ്‍ - 04936 256640
മീനങ്ങാടി ചികിത്സാ കേന്ദ്രം - 9447153448

വിശദ വിവരങ്ങള്‍
ഡോ. സി.ബി. ദേവാനന്ദ്
യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍,
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി
മണ്ണുത്തി, തൃശ്ശൂര്‍ 680651, കേരളം
0487-2370665 Extn. 222, vhmty@kvasu.ac.in

വിശദ വിവരങ്ങള്‍ക്ക്
പ്രൊഫസര്‍ ആന്റ് ഹെഡ്
യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍,
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി
കൊക്കാല, തൃശ്ശൂര്‍ 680621, കേരളം
0487-2423415 vhkok@kvasu.ac.in
 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS