പരിപാലനം
Back

വികസനത്തിന്റെ പാതയില്‍ സര്‍വ്വകലാശാല പൗള്‍ട്രി ഫാം

ഡോ. ബീന സി. ജോസഫ്
ഡോ. ബീന സി. ജോസഫ് അസിസ്റ്റന്റ് പ്രൊഫസര്‍ യൂണിവേഴ്‌സിറ്റി പൗള്‍ട്രി ഫാം മണ്ണുത്തി, തൃശ്ശൂര്‍ - 680651

1950 ല്‍ തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് മുപ്പതിലേറെ പക്ഷിജനുസ്സുകളുടെ വൈവിധ്യത്തോടെ വികസനത്തിന്റെ പാതയിലേക്ക്! കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പൂക്കോടും, തിരുവാഴാംകുന്നിലും പുതിയ ഫാമുകള്‍ രൂപീകരിച്ച് ഈ മേഖലയിലെ കര്‍ഷകര്‍ക്ക് ആവശ്യാനുസരണം പക്ഷിജനുസ്സുകളെ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

കേരളത്തിലെ പൗള്‍ട്രി മേഖലയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ കറിഞ്ഞുള്ള ഗവേഷണങ്ങള്‍ക്കും യൂണിവേഴ്‌സിറ്റി പൗള്‍ട്രി ഫാം നേതൃത്വം വഹിക്കുന്നു. ഗ്രാമങ്ങള്‍ക്കിണങ്ങുന്ന ഗ്രാമലക്ഷ്മി കോഴികളുടെ രൂപീകരണവും താറാവു കര്‍ഷകരുടെ പേടിസ്വപ്നവുമായിരുന്ന 'താറാവ് കോളറ', 'താറാവ് വസന്ത' തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണവും ഈ രംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങളാണ്.

സര്‍ക്കാര്‍ ഫാമുകള്‍ക്കും, സ്വയം സഹായസംഘങ്ങള്‍ക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും യൂണിവേഴ്‌സിറ്റി പൗള്‍ട്രി ഫാമില്‍ നിന്നും ഗുണനിലവാരമുള്ള കോഴി-താറാവ്-കാട കുഞ്ഞുങ്ങളെയും തീറ്റയും നല്‍കി വരുന്നു. കൂടാതെ ഫാമിനോട് അനുബന്ധിച്ചുള്ള വില്പന കേന്ദ്രത്തിലൂടെ പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വിവിധ പക്ഷിയിനങ്ങളുടെ കുഞ്ഞുങ്ങളും, കൊത്തുമുട്ടകളും വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും നിലവിലു്. കര്‍ഷകരുടെ സംശയ ദുരീകരണത്തിനായി ഒരു കര്‍ഷക സേവന കേന്ദ്രവും രോഗ നിര്‍ണ്ണയ - ചികിത്സാ സംവിധാനവും ഫാമിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്നു.

വെറ്ററിനറി സര്‍വ്വകലാശാലയുടെ ഫാമില്‍ പരിപാലിക്കുന്ന വിവിധ ഇനങ്ങള്‍

  • മുട്ടക്കോഴികള്‍
    • ഗ്രാമലക്ഷ്മി - കേരളത്തിലെ ആടുക്കള മുറ്റങ്ങള്‍ക്കായി 1980 ല്‍ വികസിപ്പിച്ച മുട്ടക്കോഴികള്‍
    • ഗ്രാമശ്രീ - മുട്ടയ്ക്കും ഇറച്ചിക്കുമായി വികസിപ്പിച്ച ഇനം നാടന്‍ കോഴിയും സമാനമായ വിവിധ വര്‍ണ്ണത്തിലുള്ള ഈ കോഴികള്‍ തവിട്ടു നിറത്തിലുള്ള മുട്ടയിടുന്നു.
    • ന്യൂഹാംഷെയര്‍
    • റോഡ് ഐലന്റ് റെഡ്
    • ദേശി ക്രോസ്
    • ഗിരിരാജ
    • കടക്കനാഥ്
    • ആസ്ട്രലോപ്പ്
  • അലങ്കാര കോഴികള്‍
    • പോളിഷ് കാപ്പ്
    • ഇറ്റാലിയന്‍ ബാന്റം
    • ഗോള്‍ഡന്‍ ബാന്റം
    • കൊച്ചിന്‍ ബാന്റം
    • ജപ്പാനിസ് ബാന്റം
    • ഗോള്‍ഡ് ഇംഗ്ലീഷ് ഗെയിം
    • ആഷ് ഇംഗ്ലീഷ് ഗെയിം
    • വൈറ്റ് ഫ്രീസില്‍സ്
    • മില്ലി ഫ്‌ളൂവര്‍ ബൂട്ടസ്
    • സില്‍ക്കി കോഴികള്‍

വിവിധ ഇനങ്ങളുടെ ജനിതക സംരക്ഷണത്തിനായി കര്‍ശനമായ പ്രജനന തന്ത്രങ്ങളാണ് ഫാമില്‍ അവലംബിക്കുന്നത്. നാടന്‍ കോഴികളുടെ സംരക്ഷണത്തിനായുള്ള ഒരു ബൃഹദ് പദ്ധതി സര്‍വ്വകലാശാല ഫാമില്‍ ആരംഭിച്ചു കഴിഞ്ഞു. വെറ്ററിനറി മേഖലയിലെ ബിരുദ, ബിരുദാനന്തര, ഡോക്ടറേറ്റ് ഉന്നത പഠനങ്ങള്‍ക്കുള്ള വേദി കൂടിയാണ് ഈ ഫാം. നാളിതുവരെ നൂറിലേറെ പ്രശ്‌നാധിഷ്ഠിത ഗവേഷണങ്ങള്‍ക്ക് സര്‍വ്വകലാശാല ഫാം നേതൃത്വം നല്‍കിയിട്ടു്.

  • താറാവുകള്‍
    • ചാര
    • ചെമ്പല്ലി
    • വൈറ്റ് പെക്കിന്‍
    • മസ്‌ക്കവി
  • ടര്‍ക്കി കോഴികള്‍
    • ബ്രോണ്‍സ്
    • വൈറ്റ്
  • ഗിനിക്കോഴികള്‍
    • പേള്‍
    • ലാവന്‍ഡര്‍
  • കാടകള്‍
  • വാത്തകള്‍

വില്പന കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

  • കൊത്തുമുട്ടകള്‍
  • ഭക്ഷ്യമുട്ടകള്‍
  • ഒരു ദിവസം പ്രായമായ കോഴി, താറാവ്, കാട, ടര്‍ക്കി, അലങ്കാര കോഴികള്‍, ഗിനിക്കോഴി കുഞ്ഞുങ്ങള്‍ (പൂവനും, പിടയും)
  • മാതൃകോഴികള്‍
  • ഭ്രൂണാവസ്ഥയിലുള്ള മുട്ടകള്‍
  • വളര്‍ച്ചയെത്തിയ കോഴികള്‍ (ഇറച്ചി വിലയ്ക്ക്)
  • കോഴിവളം
  • ചിന്നിയ മുട്ടകള്‍ (കുറഞ്ഞ വിലയ്ക്ക്)

വില്പന കേന്ദ്രത്തിന്റെ സേവനങ്ങള്‍ വിവിധയിനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് വ്യത്യാസപ്പെടാം. അവയുടെ വിലയും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസരിച്ച് അതാത് കാലത്ത് പുതുക്കി നിശ്ചയിക്കപ്പെടുന്നു. എല്ലാ വെള്ളിയാഴ്ചകളിലുമാണ് ഒരു ദിവസം പ്രായമുള്ള കോഴികുഞ്ഞുങ്ങളുടെ വില്പന. കൂടുതല്‍ കോഴികളെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് സൗകര്യമുണ്ട്. അതിനായി തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വില്പന കേന്ദ്രവുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2371178, 0487 - 2370344 Extn. 300 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക ലഭ്യമായ ഇനങ്ങളും അവയുടെ എണ്ണവും മുന്‍കൂട്ടി അറിഞ്ഞതിന് ശേഷം ഫാമിലേക്ക് എത്താന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. തൃശ്ശൂരില്‍ നിന്നും പാലക്കാട് എത്താന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. തൃശ്ശൂരില്‍ നിന്നും പാലക്കാട് റോഡില്‍ 6 കി. മി. അകലെ മണ്ണുത്തിയിലാണ് യൂണിവേഴ്‌സിറ്റി പൗള്‍ട്രി ഫാം സ്ഥിതി ചെയ്യുന്നത്.

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS