ക്ഷീര
Back

എരുമ വളര്‍ത്തല്‍ വെല്ലുവിളിയാകുമ്പോള്‍

ഡോ. സാബിന്‍ ജോര്‍ജ്ജ്
അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഡിപ്പാര്‍\'്‌മെന്റ് ഓഫ് എല്‍.പി.എം. വെറ്ററിനറി കോളേജ് മണ്ണുത്തി, തൃശ്ശൂര്‍ - 680651 email: drsabinlpm@yahoo.com Ph: 9446203839

പശുവിനെ പുണ്യമൃഗമായി കാണു ദേശത്ത് ക്ഷീരവിപ്ലവം കൊണ്ടുവത് കറുപ്പിന്റെ ഏഴഴകുള്ള എരുമകളാണ്. പ്രതിവര്‍ഷം 120 ദശലക്ഷം ട ഉത്പാദനവുമായി ലോകത്തിന്റെ നിറുകയില്‍ ഭാരതം നില്‍ക്കുമ്പോള്‍ പകുതിയിലേറെയും സംഭാവന ചെയ്യുത് എരുമകളാണ്. എാല്‍ സങ്കരയിനം പശുക്കളുടെ വരവോടെ മലയാളികള്‍ എരുമയെ മറ മ'ാണ്. കേരളത്തിലെ മൊത്തം എരുമകളുടെ എണ്ണം ഇ് അന്‍പതിനായിരത്തിനടുത്ത് മാത്രം. കാരണങ്ങളേറെ നിരത്താനുണ്ടെങ്കിലും വിലയേറിയ ഈ ജൈവ സമ്പത്ത് കുറയുത് ഉത്കണ്ഠാജനകം ത.െ
 

എരുമ പെരുമ
എരുമ വളര്‍ത്തിയാല്‍ മൂുണ്ട് കാര്യം എതു ത െപ്രധാനം. ഗുണമേന്മയേറിയ പാലിനും മേന്മയേറിയ മാംസത്തിനും പുറമേ കൃഷിപ്പണികള്‍ക്കും ഉപയോഗിക്കാം. ഉയര്‍ രോഗപ്രതിരോധശേഷി, ഗുണമേന്മ കുറഞ്ഞ പരുഷാഹാരവും ഉപയോഗിക്കാനുള്ള കഴിവ്, പാലിലെ കൊഴുപ്പിന്റെ കൂടിയ അളവ് എിവ ഇവയെ പ്രിയങ്കരമാക്കുു. പഞ്ചാബിന്റെ ഓമനകളായ മുറ, നീലിരവി, ഗുജറാത്തിലെ സുര്‍ത്തി, മെഹ്‌സാന, ജാഫ്രാബാദി തുടങ്ങിയവ ലോകത്തിലെ ത െമികച്ച എരുമ ജനുസ്സുകളാണ്.


പാലില്‍ കൊഴുപ്പും ഖരപദാര്‍ത്ഥങ്ങളും കൂടുതലാണ്. മാംസ്യം, കാത്സ്യം, വിറ്റാമിന്‍ എ,ഇ എിവയുടെ അളവും കൂടുതലാണ്. കൊളസ്‌ട്രോളിന്റെ അളവ് താരതമ്യേന കുറവാണ്. തൈര്, വെണ്ണ, നെയ്യ്, ചീസ്, പനീര്‍, യോഗര്‍'്, ഖോവ തുടങ്ങിയ ഉല്‍പ നിര്‍മ്മാണത്തിന് ഏറെ അനുയോജ്യം. രുചികരവും മൃദുവും ഉയര്‍ മാംസ്യതോതുമുള്ള പോത്തിറച്ചിയില്‍ കൊഴുപ്പും, കൊളസ്‌ട്രോളും കുറവാണ്. ഭ്രാന്തിപ്പശുരോഗം പോലെ ആഗോള പ്രാധാന്യമുള്ള രോഗങ്ങള്‍ എരുമകളില്‍ കാണാത്തതിനാല്‍ മാംസത്തിന് ആഗോള വിപണിയിലും ആവശ്യക്കാരേറെയുണ്ട്. അകിടുവീക്കം പോലെയുള്ള അസുഖങ്ങളുടെ കുറവ്, മരുുകള്‍ പ്രത്യേകിച്ച് ആന്റിബയോ'ിക്കുകളുടെ ഉപയോഗം കുറയ്ക്കുതിനാല്‍ ഉത്പങ്ങളില്‍ ഇവയുടെ അംശം കാണാനുള്ള സാധ്യത കുറയുു. അതിനാല്‍ ജൈവ ഉത്പമെ ഖ്യാതിയും നേടിയെടുക്കാന്‍ സാധിയ്ക്കും. ചൂടും, ഈര്‍പ്പവും അധികമുള്ള കാലാവസ്ഥയോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍, തീറ്റക്രമത്തിലെ സവിശേഷതകള്‍, സങ്കീര്‍ണ്ണമായ പ്രത്യുത്പാദനം, കറവ സംബന്ധമായ പ്രശ്‌നങ്ങള്‍, എരുമക്കു'ികളുടെ ആരോഗ്യം എിവയാണ് എരുമ വളര്‍ത്തലിലെ പ്രധാന വെല്ലുവിളികള്‍.

സ്വഭാവ, ശാരീരിക സവിശേഷതകളും കാലാവസ്ഥയും
വെള്ളത്തോടും, ജലാശയങ്ങളോടും സ്വതസിദ്ധമായൊരിഷ്ടം എരുമകള്‍ക്കുണ്ട്. ചെളിവെള്ളത്തിലുരുളുതും, വെള്ളത്തില്‍ നീന്തിത്തുടിയ്ക്കുതും ഏറെയിഷ്ടപ്പെടു മികച്ച നീന്തല്‍ക്കാര്‍. ഇത് ശരീരതാപവും, ബാഹ്യപരാദങ്ങളേയും നിയന്ത്രിക്കുതിനു സഹായിക്കുു. എരുമകളുടെ ഏറ്റവും വലിയ ശത്രു ചൂടുകാലാവസ്ഥയാണ്. കറുപ്പു നിറവും, ക'ിയുള്ള തൊലിയും വിയര്‍പ്പുഗ്രന്ഥികളുടെ എണ്ണക്കുറവുമൊക്കെ ശരീരതാപനില നിയന്ത്രിക്കാനുള്ള ശേഷിക്കുറവിന് കാരണമാകുു. ചൂടു കൂടുമ്പോള്‍ ജലവും തണലും തേടി ഇവ നീങ്ങുു. വെള്ളക്കെ'ുള്ള പാടങ്ങള്‍, ചതുപ്പു നിലങ്ങള്‍, കടലോരങ്ങള്‍ ഇവയൊക്കെ എരുമ വളര്‍ത്താന്‍ യോജിച്ച സ്ഥലങ്ങളാകുത് ഇതിനാലാണ്. പരിപാലിക്കുവന് സ്‌നേഹം പ്രകടിപ്പിച്ചു നല്‍കു ഓമനകളാണിവ. ഇതു കാരണമാകണം സ്ത്രീകളും പെകു'ികളും എരുമകള്‍ക്ക് തീറ്റ നല്‍കുതും കറവ നടത്തുതും ഉത്തരേന്ത്യന്‍ ഗ്രാമക്കാഴ്ചകളാകുത്.

തീറ്റ പരിപാലനം
ഗുണമേന്മ കുറഞ്ഞ പരുഷാഹാരം പോലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ എരുമകള്‍ക്കാവുു. അതിനാല്‍ത െഭക്ഷ്യയോഗ്യമായ കാര്‍ഷിക വ്യാവസായിക ഉത്പങ്ങള്‍ തീറ്റയായി നല്‍കാം. സെല്ലുലോസ് ദഹിപ്പിക്കാനുള്ള കഴിവ് കൂടുതലുണ്ട്. ഓരോ രണ്ട് കിലോ ഗ്രാം പാലുല്പാദനത്തിനും ഓരു കിലോഗ്രാം സമീകൃത തീറ്റ വേണം. ആമാശയത്തിന്റെ ആദ്യ അറയായ റൂമന്റെ വ്യാപ്തം എരുമകളില്‍ കൂടുതലാണ്. തീറ്റപ്പുല്ല് ഉള്‍പ്പെടെയുള്ള പരുഷാഹാരത്തിന്റെ ലഭ്യതക്കുറവ് ത െനമ്മുടെ സംസ്ഥാനം നേരിടു പ്രധാന വെല്ലുവിളി.

സങ്കീര്‍ണ്ണമായ പ്രത്യുത്പാദനം

വളര്‍ച്ചാ നിരക്ക് കുറവായതിനാല്‍ എരുമകള്‍ വൈകിയേ പ്രായപൂര്‍ത്തിയെത്താറുള്ളൂ. അതിനാല്‍ ആദ്യ പ്രസവം വളരെ താമസിക്കുു. പ്രത്യുത്പാദനക്ഷമത കുറവായതിനാല്‍ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേളയും കൂടുതലാണ്. ഇത് ഉത്പാദനകാലം കുറയാന്‍ കാരണമാകുു. ഇണചേരലും പ്രസവവും കാലാവസ്ഥയില്‍ സ്വാധീനിക്കപ്പെടുു. അന്തരീക്ഷ ഊഷ്മാവ്, തീറ്റയുടെ ലഭ്യത, മഴ, പരിചരണം ഇവ പ്രത്യുത്പാദനത്തെ സ്വാധീനിയ്ക്കും. വേനല്‍ക്കാലത്തെ ഉയര്‍ ചൂട് മദിയില്ലായ്മയ്ക്ക് കാരണമാകുു. പലപ്പോഴും മദി ലക്ഷണങ്ങള്‍ നിശബ്ദമാകുു. പ്രത്യേക കരച്ചില്‍ , വാലി'ടിക്കല്‍, പാല്‍ ചുരത്താന്‍ മടി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം. എാല്‍ ഈറ്റത്തില്‍ നി് ക'ിയുള്ള ദ്രാവകം ഒഴുകു ലക്ഷണം ദുര്‍ലഭം. മാത്രമല്ല മദിലക്ഷണങ്ങള്‍ പലപ്പോഴും രാത്രിസമയത്താണ് കാണുക. അതിനാല്‍ മദിസമയം അറിയാതെ വരു പ്രശ്‌നവുമുണ്ട്. ഗര്‍ഭകാലം 310 ദിവസമാണ്. വിഷമ പ്രസവം കുറവെങ്കിലും ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിവരു പ്രശ്‌നവും, മറുപിള്ള പുറത്തേക്ക് പോവാത്ത പ്രശ്‌നവും കൂടുതല്‍. കൃത്രിമ ബീജാദാനം വഴി ചെനപിടിക്കു നിരക്കും താരതമ്യേന കുറവാണ്. കൂടാതെ ചൂടുകാലത്ത് പോത്തുകളുടെ ബീജത്തിന്റെ മേന്മയും, ഇണചേരാനുള്ള ആഗ്രഹവും കുറയുു.

അവഗണന പേറുന്ന എരുമ കിടാങ്ങള്‍
എരുമകിടാങ്ങളുടെ ഉയര്‍ മരണ നിരക്കാണ് എരുമ വളര്‍ത്തലിലെ വലിയൊരു പ്രശ്‌നം. ഇത് രോഗം മൂലമോ അനാസ്ഥ മൂലമോ ആവാം. എരുപ്പാലിന് ആവശ്യക്കാരേറെയും, വിലയധികവുമായതിനാല്‍ കിടാങ്ങള്‍ക്ക് പാല്‍ നിഷേധിക്കപ്പെടുു. ന്യൂമോണിയ, വയറിളക്കം, അണുബാധ, വിരബാധ എിവയാണ് പ്രധാന രോഗങ്ങള്‍ കിപ്പാല്‍ ആവശ്യത്തിന് നല്‍കി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാത്തത് പ്രധാന കാരണം. 10-12 ദിവസം പ്രായമുള്ളപ്പോള്‍ വിരയിളക്കാം. ഈര്‍പ്പരഹിതവും, ശുചിത്വവുമുള്ള കാലാവസ്ഥാ മാറ്റങ്ങളില്‍ നി് സംരക്ഷണം നല്‍കു പാര്‍പ്പിടം നിഷേധിക്കപ്പെടുമ്പോഴും കിടാവുകള്‍ പ്രശ്‌നത്തിലാവുു.

കറവ

കിടാവിന്റെ സാമീപ്യമില്ലാതെ പാല്‍ ചുരത്താന്‍ മടിക്കു എരുമകളുടെ മാതൃഗുണം കറവ ബുദ്ധിമുട്ടുള്ളതാക്കുന്നു. സ്ഥിരം കറവക്കാര്‍ തന്നെ എരുമകള്‍ക്ക് വേണം. കറവയന്ത്രവുമായി പരിചയപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്. എരുമകള്‍ പശുക്കളെ അപേക്ഷിച്ച് പെട്ടെന്ന് പേടിക്കുവയാണ്. അതിനാല്‍ ചെറിയ മാറ്റങ്ങള്‍ പോലും ഉത്പാദനത്തെ സാധിക്കും അകിടില്‍ തലോടി മുലക്കാമ്പുകള്‍ വലിച്ച് ഉത്തേജിതരാക്കി മാത്രമേ ഇവയെ ചുരത്താന്‍ പ്രേരിപ്പിക്കാന്‍ സാധിക്കൂ. കറവ നടത്താന്‍ ക്ഷമയോടെ വേണം. ക്ഷമയോടെ വേണം കറവ നടത്താന്‍. കറവക്കാരന്‍ മാറിയാലും കറവസ്ഥലവും, കറവ സമയവും മാറിയാലും പാല്‍ കുറയും.
മാംസാഹാര പ്രിയര്‍ ഏറെയുള്ള നഗരവത്ക്കരിക്കപ്പെടു കേരളത്തില്‍ എരുമപ്പാലിനും പോത്തിറച്ചിക്കും വലിയ വിപണിയാണുള്ളത്. വിദേശത്തും വിപണി സാധ്യതകളേറെ. പക്ഷേ എരുമ വളര്‍ത്തിലിലെ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളാണ് കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കു വിധം ശാസ്ത്രീയ പരിപാലനത്തിനാവശ്യമായ അറിവുകള്‍ കൃഷിക്കാര്‍ സ്വായത്തമാക്കേണ്ടിയിരിക്കുു.


 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS