ആരോഗ്യം
Back

തൈലേറിയ രോഗം - കാലികള്‍ക്ക് ഭീഷണി

ഡോ. ബിന്ദു ലക്ഷ്മണന്‍
അസിസ്റ്റന്റ് പ്രൊഫസ്സര്‍, വെറ്ററിനറി കോളേജ്, മണ്ണുത്തി, തൃശ്ശൂര്‍

കേരളത്തിലെ കന്നുകാലികളില്‍ ഇല്ല, എന്ന് ഒരിക്കല്‍ കരുതിയിരുന്ന മിക്ക രോഗങ്ങളും ഈയിടെയായി പ്രത്യക്ഷപ്പെടുന്നത്, ചെറിയ ആശങ്കയോടെ നോക്കിക്കാണേ താണ്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലെ നല്ലൊരു ശതമാനം കന്നുകാലികളേയും സാരമായി ബാധിക്കുന്ന ഒരു പരാദരോഗമാണ് തൈലേറിയോസിസ്. അത്രതന്നെ മാരകമായ വിഭാഗത്തില്‍പ്പെടുന്നവയല്ലെങ്കില്‍ക്കൂടിയും, നമ്മുടെ നാട്ടില്‍ അടുത്ത കാലത്തായി സമാനമായ തരം തൈലേറിയ രോഗം കൂടിവരുന്നതായി കാണുന്നു.

തൈലേറിയ ആനുലേറ്റ വിഭാഗത്തില്‍പ്പെടുന്ന പരാദങ്ങളാണ് തമിഴ്‌നാട്ടിലേയും, കര്‍ണ്ണാടകത്തിലേയും കന്നുകാലികളെ ബാധിക്കുന്നത്. പട്ടുണ്ണികള്‍ വഴി പകരുന്ന ഈ ഏകകോശ പരാദം രക്തകോശങ്ങളെ ആക്രമിക്കുന്നു. ശക്തിയേറിയ പനി, ഗ്രന്ഥിവീക്കം, വിളര്‍ച്ച, മഞ്ഞപ്പിത്തം, കട്ടന്‍കാപ്പിമൂത്രം  എന്നീ രോഗലക്ഷണങ്ങളോടൊപ്പം പാലുല്പാദനം ഗണ്യമായി കുറയുകയും ചെയ്യുന്നു. മരണതോതും ഏറെയാണെന്നുള്ളത് ശ്രദ്ധേയമാണ്.

തൈലേറിയ ഗണത്തില്‍പ്പെടുന്ന മറ്റു ചില പരാദങ്ങള്‍ കേരളത്തിലെ പശുക്കളിലും എരുമകളിലും രോഗഹേതുവാണെന്ന് തെളിഞ്ഞിട്ടു ്. അധിക പാലുത്പാദനം ലക്ഷ്യമാക്കി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കന്നുകാലികളില്‍ ഈ രോഗത്തിന്റെ തോത് കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനവും, ദീര്‍ഘദൂരയാത്രയും ഈ രോഗാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. പട്ടുണ്ണികള്‍ വഴി പടരുന്ന ഈ തൈലേറിയ  രോഗാണു കന്നുകാലികളുടെ ആന്തരികാവയവങ്ങളില്‍ സാരമായ കേടുപാടുകള്‍  വരുത്തുന്നു. വിളര്‍ച്ച, പനി, പാലുത്പാദനത്തിലെ കുറവ് എന്നിവയാണ് പ്രകടമായ രോഗലക്ഷണങ്ങള്‍. ഏതു പ്രായത്തിലുള്ള മൃഗങ്ങളേയും ഈ അസുഖം ബാധിക്കാം.

സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ള ധാരാളം രോഗങ്ങളുള്ളതിനാല്‍ കൃത്യ സമയത്തുള്ള ശാസ്ത്രീയരോഗനിര്‍ണ്ണയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. രക്തപരിശോധനയിലൂടെ തൈലേറിയ രോഗം സ്ഥിതീകരിച്ചതിനുശേഷം ടെട്രാസൈക്ലിന്‍, ബുപാര്‍വ്വക്വോണ്‍ (BUPARVAQUONE) എന്നീ മരുന്നുകളിലേതെങ്കിലും  കുത്തിവെയ്ക്കുന്നതാണ് ചികിത്സയ്ക്കുത്തമം. തൈലേറിയക്കെതിരായ പ്രതിരോധകുത്തിവെയ്പു മരുന്നുകള്‍ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടിലെ രോഗഹേതുവിനെ തുരത്താന്‍ ഇതിന് ശേഷിയില്ല. പട്ടുണ്ണികള്‍ വഴി ഈ രോഗാണു കന്നുകാലികളിലെല്ലാം പടരുമെന്നതിനാല്‍ പട്ടുണ്ണി നിയന്ത്രണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനുപകരിക്കുന്ന കീടനാശിനികള്‍ മൃഗങ്ങളുടെ ശരീരത്തിനു പുറത്ത് പുരട്ടുന്നതിനു പുറമേ, തൊഴുത്തിലും പരിസരപ്രദേശത്തും തളിയ്‌ക്കേ താണ്. മേയാന്‍ വിടുന്ന കന്നുകാലികളില്‍ പട്ടുണ്ണി നിയന്ത്രണം ഏറെ പ്രയാസമേറിയതാണ്. മേച്ചില്‍പുറങ്ങളില്‍ നിന്നും പട്ടുണ്ണിബാധ ഒഴിവാക്കുക ശ്രമകരമായതിനാല്‍ അവിടങ്ങളില്‍ മേയാന്‍ വിടാതിരിക്കുകയാവും നല്ലത്.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS