വ്യവസായിക കൃഷി
Back

ബജറ്റില്‍ ഊന്നല്‍ തൊഴില്‍ വൈദഗ്ദ്യത്തിനും, സംരംഭകത്വത്തിനും

ഡോ. ടി.പി. സേതുമാധവന്‍

2013-14 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടിയ പരിഗണന നല്‍കിയിട്ടു ്. മൊത്തം പദ്ധതി വിഹിതത്തില്‍ 29 ശതമാനത്തിന്റെ വര്‍ദ്ധനവ് ബജറ്റില്‍     വകയിരുത്തിയിട്ടു ്. വിദ്യാഭ്യാസ മേഖലയ്ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17% അധികം പദ്ധതിവിഹിതമാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ഇത് 65,867 കോടി രൂപയോളം വരും. പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്തിയ പരിഗണന ബജറ്റില്‍    വിഭാവനം ചെയ്യുന്നു. മെഡിക്കല്‍, കൃഷി, ശാസ്ത്രം, സ്‌പേസ്, അറ്റോമിക്ക് എനര്‍ജി, ഐടി മേഖലകളിലെ വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയിട്ടു ്. 12-ാം പദ്ധതിയില്‍ വിദ്യാഭ്യാസ മേഖല ലക്ഷ്യമിട്ട വളര്‍ച്ചയ്ക്കുതകുന്ന നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ സ്‌ക്കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.

ഉച്ചഭക്ഷണം, സ്‌കൂളുകളിലെ മെഡിക്കല്‍ സേവനം, ഐ.സി.ഡി.എസ്, കുടിവെള്ള ലഭ്യത എന്നിവയില്‍ ബജറ്റ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടു ്.

തൊഴില്‍സംരംഭകത്വം അഥവാ എന്റര്‍പ്രണര്‍ഷിപ്പിന് പ്രാധാന്യം ലഭിക്കത്തക്ക രീതി യില്‍ ഇന്നവേഷന്‍ ഇന്‍ക്യുബേഷന്‍ പ്രോത്സാഹിപ്പിച്ചു വരുന്നു. പുതുതായി സ്വയംതൊഴില്‍  സംരംഭമായാരംഭിക്കുന്ന Startup

Companies തുടങ്ങാന്‍ ഇത് ഏറെ സഹായിക്കും. ചെറുതും ഇടത്തരവുമായ സംരംഭങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടു ്.
2013 ല്‍ തൊഴില്‍ സാധ്യതയേറുന്നത് വൈദഗ്ദ്യം (പ്രവര്‍ത്തന മികവും), സ്‌പെഷലൈസേഷനും ഉള്ളവര്‍ക്കാണ്. ഇത് ലക്ഷ്യമിട്ട് പ്രതിവര്‍ഷം 10 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കാനായി Skill Development

Corporation  ന് രൂപം കൊടുത്തിട്ടു ്.

വ്യവസായരംഗത്തെ  Industrial corridor,  ഇലക്‌ട്രോണിക്ക് പോളിസി, ഭൗതീക സൗകര്യം, ഐടി വികസനം  എന്നിവ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിക്കും.

വനിതകള്‍ക്കുവേ ി പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങാന്‍ 1000 കോടി രൂപയും      വനിതാ-ശിശുക്ഷേമത്തിനായി 90,000 കോടിരൂപ നീക്കിവെച്ചതും വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. ഇന്‍ഷൂറന്‍സ് പദ്ധതി വിപുലീകരിക്കല്‍, എല്‍.ഐ.സി. ക്ക് കൂടുതല്‍ ശാഖകള്‍ തുറക്കല്‍ എന്നിവ ബാങ്കിംഗ് ധനകാര്യ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താന്‍ സഹായിക്കും.

വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫ ില്‍ ഡെബിയ്ക്കുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയതും, സ്ഥാപനങ്ങള്‍ക്കുള്ള വിദേശ നിക്ഷേപം  പ്രോത്സാഹിപ്പിക്കുന്നതും, നബാര്‍ഡിന്റെ RIDF കൂടുതല്‍ വിപുലപ്പെടുത്തുന്നതും നിര്‍മ്മാണ സേവന മേഖലകളില്‍ പരോക്ഷമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുപകരിക്കും. കാര്‍ഷിക ഗവേഷണ രംഗത്ത് ന്യൂട്രിഫാമുകള്‍, സാങ്കേതി വിദ്യാ കൈമാറ്റം എന്നിവ കാര്‍ഷിക അനുബന്ധ ബിരുദധാരികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തും. ക്ഷീരമേഖലയിലെ നാഷണല്‍ ഡയറി മിഷന്‍, ഡയറി സയന്‍സ് ബിരുദധാരികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

കൂടുതല്‍ സ്വകാര്യ FM ചാനല്‍ ആരംഭിക്കുന്നത് റേഡിയോ ജേര്‍ണലിസം കോഴ്‌സിന്റെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും.

സുസ്ഥിര വികസനം, ഊര്‍ജ്ജോത്പാദനം, മാലിന്യ സംസ്‌ക്കരണത്തിലൂടെ ഊര്‍ജ്ജം തുടങ്ങിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പാരിസ്ഥിതിക എഞ്ചിനീയറിംഗ്, പരിസ്ഥിതിയ്ക്കിണങ്ങിയ കോഴ്‌സുകള്‍ എന്നിവയുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

വനിതാ വികസനം, ഗ്രാമീണ വികസനം എന്നിവയ്ക്കുള്ള പ്രാധാന്യം ഡവലപ്‌മെന്റ് സയന്‍സിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
വിദ്യാഭ്യാസ വായ്പക്ക് പലിശ ഒഴിവാക്കാനും, ക്രെഡിറ്റ് ഗ്യാര ി സ്‌കീം കൂടുതല്‍ വിപുലപ്പെടുത്താനുമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതു ായില്ല.
തൊഴില്‍ വൈദഗ്ദ്യത്തിനും, സംരംഭകത്വത്തിനും ഊന്നല്‍ നല്‍കിയിട്ടുള്ള പുതിയ കേന്ദ്ര ബജറ്റ് ആഗോളമാറ്റം ഉള്‍ക്കൊ ുള്ളതാണെന്ന് നിസ്സംശയം കരുതാം.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS