Q. (1) പൂച്ചകളെ ദൂരയാത്രയില്‍ കൂടെ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേ കാര്യങ്ങളേവ ?
പ്രജിത് കെ, ദുബായ്
ദൂരയാത്രയ്ക്ക് പൂച്ചകള്‍ക്ക് വേണ്ടി പ്രത്യേകം യാത്രാകൂടുകള്‍ വിപണിഭയിലുണ്ട ്. ഇവ Carrying Cage/Crate എന്ന പേരിലറിയപ്പെടുന്ന ഇവ വിപണിയില്‍ ലഭിയ്ക്കും. യാത്രയ്ക്ക് മുമ്പ് വെറ്ററിനറി ഡോക്ടറെ കാണിച്ച് ആരോഗ്യം വിലയിരുത്തണം. ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും വാങ്ങിയിരിക്കണം. സാംക്രമിക രോഗങ്ങള്‍ക്കെതിരായി പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കിയിരിക്കണം. യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് ലഘുവായ ഭക്ഷണങ്ങള്‍ മാത്രമെ നല്‍കാവൂ. യാത്രയ്ക്ക് മുമ്പ് ടോയിലറ്റ് ദിനചര്യകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യാത്രയില്‍ കൂടെ കൂടെ ഭക്ഷണം നല്‍കുന്നത് ചര്‍ദ്ദിക്കാനിടവരുത്തും. വിമാനത്തില്‍ കൊണ്ടുപോകുന്നതിനു മുമ്പ് വിമാന കമ്പനികളുമായി സംസാരിച്ച് അനുവാദം വാങ്ങിയിരിക്കണം. കൂടിന് പ്രത്യേകം ഭാഗിട്ട് യാത്രയില്‍ നിങ്ങളോടൊപ്പമോ, പ്രത്യേകമായ ക്യാബിനിലോ പൂച്ചയെ യാത്ര ചെയ്യിപ്പിക്കാം. ഒരിക്കലും ആക്രമണ സ്വഭാവമുള്ള പൂച്ചയെ കൂടെ കൊണ്ടുപോകരുത്. യാത്രയില്‍ ഉറങ്ങാനുള്ള മയക്കു ഗുളികകളും നല്‍കാവുന്നതാണ്.
Q. (2) ലീഷ്മാനിയോസിസ് രോഗത്തിന് കാരണമെന്ത് ?
പ്രദീപ് പി. പാലക്കാട്
ലീഷ്മാനിയ ഇനം പ്രോട്ടോസോവകളാണ് രോഗത്തിന് കാരണം. സാന്‍ഡ് ഫ്‌ളൈ ഇനത്തില്‍പ്പെട്ട രക്തം കുടിക്കുന്ന ചെറിയ ഈച്ചകളാണ് മനുഷ്യരിലും, മൃഗങ്ങളിലും രോഗം പരത്തുന്നത്. ലീഷ്മാനിയ രോഗാണുക്കള്‍ മനുഷ്യരില്‍ ലീഷ്മാനിയോസിസ്സ് രോഗത്തിനിടവരുത്തും. ഇത് കാലാ അസാര്‍ എന്ന പേരിലും അറിയപ്പെടുന്നു.
പനി, ക്ഷീണം, തളര്‍ച്ച, വയറിളക്കം തുടങ്ങിയ പ്രാരംഭ രോഗലക്ഷണങ്ങള്‍ക്കിടവരുത്തും. ലീഷ്മാനിയ ഡോണോ ഹണിയാണ് മനുഷ്യരില്‍ രോഗത്തിനിടവരുത്തുന്നത്.
ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരള ത്തിലെത്തുന്ന തൊഴിലാളികളിലൂടെയാണ് സാന്‍ഡ് ഫ്‌ളൈ വഴി രോഗം പകരുന്നത്. രോഗനിയന്ത്രണത്തിനായി ഈച്ചകളുടെ പ്രജനനത്തിനുള്ള സാധ്യത ഒഴി വാക്കണം.
Q. (3) മില്‍മയുടെ ഫാം സപ്പോര്‍ട്ട് പദ്ധതിയെക്കുറിച്ചറിയാനാഗ്രഹിക്കുന്നു.
മുഹമ്മദ് എം, പള്ളുരുത്തി
മലബാര്‍ മേഖല ക്ഷീരോല്പാദക യൂണിയന്റെ ആഭിമുഖ്യത്തില്‍ ക്ഷീരസംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ഉല്പാദന ഉപാധികള്‍, സേവനം എന്നിവ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ് ഫാം സപ്പോര്‍ട്ട്. കറവയന്ത്രത്തിന് 12000 രൂപ, ചാഫ് കട്ടറിന് 5000 രൂപ, പ്രഷര്‍ വാഷിംഗ് 3000 രൂപ, റബ്ബര്‍ മാറ്റുകള്‍ക്ക് 800 രൂപ, സ്ലറി പമ്പിന് 5000 രൂപ, ജനറേറ്ററിന് 10000 രൂപ എന്ന തോതില്‍ കര്‍ഷകര്‍ക്ക് ധനസഹായം ലഭിയ്ക്കും. ഇതനുസരിച്ച് മിനി ഡയറി ഫാം തുടങ്ങാന്‍ ഒരു സംരംഭകന് 25000 രൂപ വരെ ഫാം സപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ധനസഹായം ലഭിയ്ക്കും. ഗോബര്‍ ഗ്യാസ് പ്ലാന്റുകള്‍ക്ക് 5000 രൂപ വരെ സഹായവും ലഭിയ്ക്കും. പശുക്കളുടെ ചികിത്സാ ചെലവിനായി 300-1500 രൂപ വരെയും കര്‍ഷകര്‍ക്ക് ലഭിയ്ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് - 9446457341 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ മതി.
Q. (4) കാടപ്പക്ഷികളെ ലഭിയ്ക്കുന്ന സ്ഥലങ്ങളേവ ?
മാത്യു. എം. മുവാറ്റുപുഴ
a). വെറ്ററിനറി യൂണിവേഴ്‌സിറ്റി പൗള്‍ട്രീ ഫാം, മണ്ണുത്തി, തൃശ്ശൂര്‍
0487 -23670344
b). റീജണല്‍ പൗള്‍ട്രി ഫാം, ചാത്തമംഗലം, കോഴിക്കോട്
0495 - 2287481
c). സെന്‍ട്രല്‍ ഹാച്ചറി ചെങ്ങന്നൂര്‍
0479 - 2452277