കോഴി
Back

ഇറച്ചിക്കോഴി വളര്‍ത്തലിന് - സാധ്യതയേറുന്നു

ഡോ. ടി.പി. സേതുമാധവന്‍

കേരളത്തില്‍ ഇറച്ചിക്കോഴികളുടെ വില ഉയര്‍ന്നതും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ്  കുറഞ്ഞതും ഇതു ാക്കിയ പ്രതിസന്ധിയും സംസ്ഥാനത്ത് ഇറച്ചിക്കോഴി വളര്‍ത്തലിന്റെ അനന്തസാധ്യതകള്‍ വ്യക്തമാക്കുന്നു. മലയാളിയ്ക്ക്  തീന്‍മേശയിലെ വിശിഷ്ടാഹാരമാണ് കോഴിയിറച്ചി. ലോകത്താകമാനം  വെജിറ്റേറിയനിസം ശക്തിപ്പെടുമ്പോള്‍ കേരളത്തില്‍ നോണ്‍ വെജിറ്റേറിയനിസം ശക്തിപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യക്കാര്‍ മൊത്തം വരുമാനത്തില്‍ ഭക്ഷണത്തിനു വേ ി  ചിലവഴിക്കുന്ന തുകയില്‍ സസ്യാഹാരത്തേക്കാള്‍ പാല്‍, മുട്ട, ഇറച്ചി എന്നിവയ്ക്ക് വേ ി ചിലവഴിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രതിവര്‍ഷം 2.4 ലക്ഷം ടണ്‍ കോഴിയിറച്ചിയാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നത്. ഇവിടുത്തെ ആഭ്യന്തര ഉത്പാദനം 90,000 ടണ്‍ മാത്രമാണ്. 12.5 കിലോ കോഴിയിറച്ചിയാണ് മലയാളി പ്രതിദിനം കഴിക്കുന്നത്. ഇറച്ചിയുടെ ആവശ്യകത പ്രതിദിനം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച് 17 ലക്ഷം കിലോ വരും. ഉല്പാദിപ്പിക്കപ്പെടുന്ന കോഴിയിറച്ചിയ്ക്ക് സ്ഥായിയായ വിപണി കേരളത്തിലു ്. കോഴിവില്‍പനയിനത്തില്‍ കേരളത്തിന്റെ വരുമാനം പ്രതിവര്‍ഷം 400 കോടി രൂപയിലധികമാണ്.

മലയാളികള്‍ കഴിയ്ക്കുന്ന മൊത്തം ഇറച്ചിയുടെ 60% വും കോഴിയിറച്ചിയാണ്. ഉല്പാദനച്ചെലവിനാനുപാതികമായി കോഴിയിറച്ചിയുടെ വിപണിയില്‍ വര്‍ദ്ധനവു ായിട്ടു ്. ഇറച്ചിക്കോഴിയുടെ വിലയില്‍ വര്‍ദ്ധനവു ായിട്ടു ്. ഇപ്പോള്‍ ഡ്രസ്സ് ചെയ്ത ഇറച്ചിയ്ക്ക് കിലോയ്ക്ക്് 150 രൂപയിലധികം വിലവരും. കോഴിക്കുഞ്ഞുങ്ങളുടെ വില, കൂലിച്ചെലവ് എന്നിവയിലും വര്‍ദ്ധനവു ായിട്ടു കോഴിക്കുഞ്ഞുങ്ങളുടെ വില സീസണനുസരിച്ചാണ്  വര്‍ദ്ധിക്കുന്നത്.

വര്‍ദ്ധിച്ച ഉത്പാദനത്തിനാനുപാതികമായാണ് കോഴിയിറച്ചിയുടെ വില വര്‍ദ്ധനവു ാകുന്നത്.

കേരളത്തിലെ കോഴിയിറച്ചിയുടെ ആവശ്യകത നിറവേറ്റാന്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ കൂടുതല്‍ വിപുലപ്പെടുത്തേ തു ്. 1990 കളില്‍ ഏറെ സജീവമായിരുന്ന ഇറച്ചിക്കോഴി വളര്‍ത്തലില്‍ തുടര്‍ന്നങ്ങോട്ട് മാന്ദ്യം അനുഭവപ്പെട്ടിട്ടു ്. ഈ മേഖല ശക്തിപ്പെടുത്താനായി നബാര്‍ഡ് 330 കോടിയോളം രൂപ 2013-14 ല്‍ കേരളത്തിലേക്ക് നീക്കിവെച്ചിട്ടു ്. സ്വയംതൊഴില്‍ സംരംഭമായി കോഴി വളര്‍ത്തല്‍ വിപുലപ്പെടുന്നതും, കോഴിയിറച്ചി നേരിട്ട് ഫാമുകളില്‍ നിന്നും ഡ്രസ്സ് ചെയ്ത് നല്‍കാവുന്ന രീതിയില്‍ ചിക്കണ്‍ വിപണന സ്റ്റാളുകള്‍ തുടങ്ങുന്നതും ഈ രംഗത്ത് കേരളത്തില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിക്കും. കൂടാതെ ഭക്ഷ്യസുരക്ഷാപ്രതിസന്ധി നിലനില്‍ക്കുന്ന ഇക്കാലത്ത് ശുദ്ധമായ കോഴിയിറച്ചി ഉല്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. വെറ്ററിനറി സര്‍വ്വകലാശാല ഈ ലക്ഷ്യമിട്ട് Out Reach  Program നടപ്പിലാക്കി വരുന്നു.


 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS