സർവകലാശാല വാർത്തകൾ
Back

ഡിഗ്രി പഠനവും തൊഴിലില്‍ പരിശീലനവും

പ്ലസ്സ് ടു വിനുശേഷം ഡിഗ്രി കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ചാല്‍ പഠനകാലയളവില്‍  തൊഴില്‍ സാധ്യതകളെക്കുറിച്ച്  വിദ്യാര്‍ത്ഥികളില്‍ അധികമാരും വേ ത്ര ശ്രദ്ധിക്കാറില്ല. ഈ രീതിയ്ക്ക് മാറ്റം വരുത്തേ തു ്.

3-4 വര്‍ഷക്കാലത്തോളം ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ പഠനത്തോടൊപ്പം മികച്ച പ്രവര്‍ത്തനമികവ്, ഇംഗ്ലീഷ് പ്രാവിണ്യം, പോസിറ്റീവ് മനോഭാവം എന്നിവ സ്വായത്തമാക്കാന്‍ ശ്രമിക്കണം.

ഏതൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളവും മികച്ച കരിയര്‍ രൂപപ്പെടുത്താന്‍ ഡിഗ്രി പഠനം സഹായിക്കും. പ്രൊഫഷണല്‍ കോളേജുകള്‍ ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേ തു ്.

സിവില്‍ സര്‍വ്വീസസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഡിഗ്രി പഠനത്തോടൊപ്പം നടത്താം. പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ ഇംഗ്ലീഷ്, മലയാളം പത്രങ്ങള്‍ പതിവായി വായിക്കാനും പ്രധാന വാര്‍ത്തകളെക്കുറിച്ച് കുറിപ്പെഴുതാനും ശ്രദ്ധിക്കണം. ഇംഗ്ലീഷ് ചാനലുകളിലെ വാര്‍ത്താധിഷ്ഠിത  പരിപാടികള്‍ കാണാന്‍ ശ്രമിക്കണം.

ലോക ചരിത്രം, ഇന്ത്യ ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഭാഷാശാസ്ത്രം, ഭാഷാപഠനം എന്നിവയെക്കുറിച്ചുള്ള സി.ബി.എസ്.ഇ. പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രദ്ധിക്കണം. 8-ാം ക്ലാസ്സ് മുതലുള്ള പുസ്തകങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കാം. വായനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം.

വിദേശപഠനം താല്‍പര്യപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തയ്യാറെടുപ്പ് അത്യന്താപേക്ഷിതമാണ്. സാധാരണയായി സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലാണ്  അമേരിക്ക, യു.കെ., ആസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ Falls semester ആരംഭിക്കുന്നത്. താരതമ്യേന തണുപ്പു കുറഞ്ഞ ഈ കാലയളവിലേക്ക് അഡ്മിഷന്‍ നേടാന്‍ ഒരു വര്‍ഷത്തെ പരിശ്രമം ആവശ്യമാണ്.

ബിരുദ നിലവാരം വിലയിരുത്തുന്ന ജി.ആര്‍.ഇ (Graduate Record Examination)  ഇംഗ്ലീഷ് പ്രാവീണ്യം വിലയിരുത്തുന്ന ടോഫല്‍ (Test of English as a foreign language)  എന്നിവ അമേരിക്കയിലെ ഉപരിപഠനത്തിന് അത്യന്താപേക്ഷിതമാണ്.

യു.കെ, ആസ്‌ട്രേലിയ, കാനഡ, യൂറോപ്പയന്‍ രാജ്യങ്ങള്‍, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ഉപരിപഠനത്തിന് IELTS (International  English  language Testing System)  എന്ന പരീക്ഷ മതിയാകും. മൂന്നു മാസത്തെ തയ്യാറെടുപ്പ് പരീക്ഷകള്‍ക്ക് അത്യന്താപേക്ഷിതമാണ്.

മികച്ച ബിസിനസ്സ് സ്‌കൂളുകളില്‍ എം.ബി.എ.യ്ക്ക്  പഠിയ്ക്കുന്നവര്‍ക്ക് മാനേജ്‌മെന്റ്  ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകള്‍ എഴുതേ തു ്. MAT, CAT, GMAT  മുതലായവ ഇവയില്‍പ്പെടുന്നു. ഇതിനുള്ള തയ്യാറെപ്പുകളും ഡിഗ്രി പഠനത്തോടൊപ്പം  ചെയ്യാം.

വിദേശ പഠന പ്രാവീണ്യ പരീക്ഷകള്‍, മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റുകള്‍, സിവില്‍ സര്‍വ്വീസസ് പരീക്ഷ എന്നിവയ്ക്കുള്ള കോച്ചിംഗിന് പഠനത്തോടൊപ്പം ഒഴിവു സമയങ്ങളില്‍ പോകാവുന്നതാണ്. ജേര്‍ണലിസം, ഫാഷന്‍ ഡിസൈനിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ബാങ്കിംഗ് റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍, പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പൊതു പരീക്ഷകള്‍ എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്ക് പഠനത്തോടൊപ്പം തയ്യാറെടുപ്പ് നടത്താവുന്നതാണ്. ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തുന്നതോടൊപ്പം Content writing, BPO, KPO എന്നിവയുടെ സാദ്ധ്യതകള്‍ ആരായാനും ശ്രമിക്കണം.

ഡിഗ്രി അവസാന വര്‍ഷത്തില്‍ മികച്ച തയ്യാറെടുപ്പോടെ കാമ്പസ്സ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനും വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണം. ഇതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രമിക്കേ താണ്.

പഠന കാലയളവില്‍ ശാസ്ത്ര സെമിനാറുകള്‍, ശില്പശാലകള്‍, കരിയര്‍ സെമിനാറുകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ ശ്രമിക്കണം.

നേതൃത്വപാഠവം കൈവരിക്കാന്‍ കോളേജ് യൂണിയനുകളിലും, സന്നദ്ധസംഘടനകളിലും  പ്രവര്‍ത്തിക്കുന്നത് മികച്ച തൊഴില്‍ ക െത്താന്‍ സഹായിക്കും. എന്‍.സി.സി., നാഷണല്‍ സര്‍വ്വീസ് സ്‌കീം, സാഹിത്യ ക്ലബുകള്‍, എന്നിവയില്‍ പ്രവര്‍ത്തിക്കുന്നത് മികച്ച സ്വഭാവരൂപീകരണം, അച്ചടക്കം എന്നിവ വളര്‍ത്തെയെടുക്കാന്‍ ഉപകരിക്കും.   


.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS