ആരോഗ്യം
Back

വിരമരുന്നു പ്രയോഗം - ശ്രദ്ധിക്കേ വസ്തുതകള്‍

ഡോ. ആശ രാജഗോപാല്‍
അസിസ്റ്റന്റ് പ്രൊഫസ്സര്‍, പരാദശാസ്ത്ര വിഭാഗം കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ്, മണ്ണുത്തി

കന്നുകാലികളിലെ വിരബാധ ചികിത്സിക്കുവാന്‍ ഒട്ടനവധി വിരമരുന്നുകള്‍ ഇന്ന്    ലഭ്യമാണ്. എന്നാല്‍ അശാസ്ത്രീയമായ ഉപയോഗംമൂലം, പല മരുന്നുകള്‍ക്കുമെതിരെ        വിരകള്‍ പ്രതിരോധശേഷി കൈവരിച്ചിരിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. വിരമരു    ന്നുകള്‍ ശരിയായ അളവില്‍ നല്‍കിയിട്ടും വിരബാധ നിയന്ത്രിക്കുവാന്‍ സാധിക്കാതെ     വരുന്ന സ്ഥിതിവിശേഷമാണ് വിരമരുന്നു പ്രതിരോധം. ആടുകളിലാണ് പ്രധാനമായും വിരമരുന്നു പ്രതിരോധം ക ുവരുന്നത്. ഇത് വളരെയേറെ ഗൗരവമേറിയ ഒരു പ്രശ്‌നമാണ്.        ഈ സ്ഥിതി തുടര്‍ന്നാല്‍, ഭാവിയില്‍, പല വിരമരുന്നുകളും ഫലവത്തല്ലാതായി  തീരുകയും, വിരബാധ നിയന്ത്രിക്കുവാന്‍ സാധിക്കാതെ വരികയും ചെയ്യും.
ശാസ്ത്രീയരീതികളവലംബിച്ചാല്‍ വിരമരുന്നുകള്‍ വിരകളുടെ നിയന്ത്രണത്തില്‍ വളരെയധികം ഫലപ്രദമായി ഉപയോഗിക്കാനാവും. വിരമരുന്നു

പ്രയോഗത്തില്‍ ശ്രദ്ധിക്കേ  ചില വസ്തുതകള്‍ താഴെ പറയുന്നു.

  • വിരയിളക്കല്‍ ആവശ്യമെങ്കില്‍ മാത്രം
    ചാണകം പരിശോധിച്ച്, വിരബാധ ഉറപ്പാക്കിയിട്ട് മാത്രം വിരമരുന്നുകള്‍ നല്‍കുക. ചാണകം പരിശോധിക്കുവാനുള്ള  സൗകര്യം  ഇന്ന് എല്ലാ മൃഗാശുപത്രികളിലും  ലഭ്യമാണ്. ഇതുവഴി അനാവശ്യ മരുന്നു പ്രയോഗം മൂലമുള്ള അധികചിലവുകള്‍  കുറയ്ക്കാനാവും.  കൂടാതെ, ചാണക പരിശോധന വഴി ഏതുതരം വിരബാധയാണെന്നും തിരിച്ചറിയാം. പലതരം വിരബാധകള്‍ക്കും വെവ്വേറെ ചികിത്സാരീതികളാണ്. അങ്ങനെ വിരബാധയ്ക്ക് അനുസൃതമായി ചികിത്സിക്കാനാകും.
  •  വിരമരുന്നുകള്‍ ശരിയായ അളവില്‍ നല്‍കുക
    കന്നുകാലികളുടെ തൂക്കമനുസ്സരിച്ചാണ് മരുന്നുകളുടെ അളവ് അഥവാ ‘ഡോസ്’  നിശ്ചയിക്കുന്നത്. ആവശ്യമായതിലും കുറഞ്ഞ ഡോസില്‍  മരുന്നു നല്‍കുന്നതാണ് വിരമരുന്നു പ്രതിരോധത്തിനിടയാക്കുന്ന പ്രധാന കാരണം. ആയതിനാല്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ശരിയായ അളവില്‍ മരുന്നു നല്‍കുക.
  • വിരബാധ കൂടുതലായി ക ുവരുന്ന സമയങ്ങളില്‍ മാത്രം വിരയിളക്കുക.
    മഴക്കാലത്തോടനുബന്ധിച്ചാണ് വിരബാധ കൂടുതലായി ക ു വരുന്നത്. ഇത് മുന്നില്‍ ക ,് മരുന്നു നല്‍കിയാല്‍ രോഗം നിയന്ത്രിക്കാനാകുമെന്നു മാത്രമല്ല, ചാണകം വഴിയുള്ള രോഗസംക്രമണവും തടയാനാകും. അതുപോലെ, പ്രസവത്തിനോടനുബന്ധിച്ച് വിരബാധ അധികരിക്കുകയും ചാണകത്തില്‍ വിരകളുടെ മുട്ടകള്‍ കൂടുതലായി ക ുവരികയും     ചെയ്യുന്നു. ഇത് കുട്ടികളിലേക്ക് രോഗസംക്രമണത്തിനിടയാക്കുന്നു. പ്രസവത്തിനോടനുബന്ധിച്ച് വിരയിളക്കുന്നത് രോഗനിയന്ത്രണത്തിന് സഹായകമാകും. എന്നുമാത്രമല്ല,  പാലുല്പാദനം കൂട്ടുവാനും ഇത് ഉപകരിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.
  • ഒരേതരത്തിലുള്ള വിരമരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഒഴിവാക്കുക 
    വര്‍ഷങ്ങളോളം ഒരേതരത്തിലുള്ള വിരമരുന്നുകള്‍ ഉപയോഗിക്കുന്നത് വിരമരുന്നു പ്രതിരോധത്തിനിടയാക്കുന്നു. വര്‍ഷാവര്‍ഷം മരുന്നുമാറ്റി ഉപയോഗിക്കുന്നത് വഴി ഈ പ്രശ്‌നം ഒരു പരിധിവരെ ഒഴിവാക്കാനാവും. ഫാമുകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കാലികളെ   വാങ്ങിക്കൊ ു വരുമ്പോള്‍ കുറഞ്ഞപക്ഷം 2 തരം വിരമരുന്നുകള്‍ ഉപയോഗിച്ച് വിരയിളക്കണം. അതിനുശേഷം 30 മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമേ മേച്ചില്‍ സ്ഥലങ്ങളിലേക്ക് വിടാന്‍ പാടുള്ളു. പ്രതിരോധശേഷി കൈവരിച്ച വിരകള്‍ മേച്ചില്‍ സ്ഥലങ്ങളിലേക്ക് സംക്രമിക്കപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും.


വിരമരുന്നു പ്രതിരോധം യഥാസമയം നിര്‍ണ്ണയിക്കപ്പെടേ ത് അത്യാവശ്യമാണ്.   കന്നുകാലികളില്‍ വിരമരുന്നു പ്രതിരോധം ഉള്ളതായി സംശയം തോന്നിയാല്‍ പലതരം     പരിശോധനകള്‍ നടത്തി ഇത് നിര്‍ണ്ണയിക്കാനാവും.  ഇത് സംബന്ധിച്ച് ഒരു പഠനം മണ്ണുത്തി വെറ്ററിനറി കോളേജ്  പരാദശാസ്ത്രവിഭാഗത്തില്‍ നടന്നു വരുന്നു. ഇതുമായി  ബന്ധപ്പെട്ട സംശയങ്ങള്‍ക്കും, പരിശോധനകള്‍ക്കും വെറ്ററിനറി കോളേജ് പരാദശാസ്ത്രവിഭാഗവുമായി       ബന്ധപ്പെടുക.
   

 

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS