ആരോഗ്യം
Back

കന്നുകാലികളിലെ ഷിസ്റ്റോസോമ രോഗം

ഡോ. ബിന്ദു ലക്ഷ്മണന്‍
അസിസ്റ്റന്റ് പ്രൊഫസ്സര്‍, പരാദശാസ്ത്ര വിഭാഗം വെറ്ററിനറി കോളേജ്, മണ്ണുത്തി

കന്നുകാലികളുടെ ഉത്പാദനത്തേയും ഉല്പാദനക്ഷമതയേയും പ്രതികൂലമായി ബാധിക്കുന്നവയാണ് പരാദരോഗങ്ങള്‍. നമ്മുടെ നാട്ടിലെ കന്നുകാലികളില്‍ നല്ലൊരു ശതമാനവും പരാദരോഗബാധിതരാണ്. നാടവിരകളും, ഉരുളന്‍വിരകളും, പത്രവിരകളും, സൂക്ഷ്മാണുക്കളായ പ്രോട്ടോസോവയും ഇതിനുത്തരവാദികളാവാം. മറ്റു പ്രത്യക്ഷ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ പാലുല്പാദനം ഗണ്യമായി കുറയ് ക്കുന്ന ചില പരാദങ്ങളു ്. ഇവയിലെ പ്രമാണിയാണ് കുടലിനോടനുബന്ധിച്ച രക്തക്കുഴലുകളില്‍ വസിക്കുന്ന ഷിസ്റ്റോസോമ എന്ന പത്രവിര.

പെണ്‍പത്രവിരകള്‍ വിസര്‍ജ്ജിക്കുന്ന അണ്ഡങ്ങളാണ് ഏറ്റവും ഉപദ്രവകാരി. കുടലിലെ വിരബാധമൂലം പശുക്കളുടേയും എരുമകളുടേയും കുടല്‍ഭിത്തിയില്‍ ചെറുമുഴകളും, ചെറുപുണ്ണുകളും ഉ ാക്കുന്നു. ഇതിനു പുറമെ കരളിലും, ശ്വാസകോശത്തിലും, പ്ലീഹയിലും മറ്റു ആന്തരികാവയവങ്ങളിലും ചെറുമുഴകള്‍ രൂപാന്തരപ്പെടാറു ്. ഇടവിട്ട് കഫവും രക്തവും കലര്‍ന്ന വയറിളക്കമാണ് പ്രധാന ലക്ഷണമെങ്കിലും, ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന നിസ്സാരബാധയില്‍ രോഗലക്ഷണങ്ങള്‍ പ്രായേണ ശ്രദ്ധയില്‍    പ്പെടാറില്ല. രക്തക്കുറവ്, വിളര്‍ച്ച, നീര്‍ക്കെട്ട്, മെലിച്ചല്‍ എന്നീ ലക്ഷണങ്ങളോടൊപ്പം പാലുല്പാദനം കുറയുമെന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. പരാദരോഗ     നിര്‍ണ്ണയത്തിനായി സാധാരണ അവലംബിക്കാറുള്ള ചാണകപരിശോധന മാര്‍ഗ്ഗങ്ങളിലൂടെ ഷിസ്റ്റോസോമ നിര്‍ണ്ണയം സാധ്യമല്ല. സമാനരോഗലക്ഷണങ്ങള്‍ ഉളവാക്കുന്ന ഒട്ടനവധി പരാദങ്ങള്‍ ഉ െന്നിരിക്കെ, നിലവിലുള്ള രോഗനിര്‍ണ്ണയ മാര്‍ഗ്ഗങ്ങളിലെ അപര്യാപ്തത ഷിസ്റ്റോസോമയ്ക്ക് ഒരു നിശബ്ദ വില്ലന്‍ പരിവേഷം നല്‍കുന്നു.

ഈയൊരു പശ്ചാത്തലത്തില്‍ കേരളമൃഗസംരക്ഷണവകുപ്പിന്റെ ധനസഹായത്തോടെ മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദശാസ്ത്രവിഭാഗത്തില്‍ നടത്തിയ ഗവേഷണഫലങ്ങള്‍ക്ക് പ്രാധാന്യമേറുന്നു. തൃശ്ശൂരിലെ വിവിധ അറവു ശാലകളില്‍ നിന്നും ശേഖരിച്ച    സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ ഏകദേശം 28.63 ശതമാനം കന്നുകാലികളില്‍ ഈ  പരാദബാധ ക െത്തുകയു ായി. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളിലാണ് പരാദബാധ ഏറ്റവുമധികം ക ത്. കെട്ടികിടക്കുന്ന ജലാശയങ്ങളും പാടങ്ങളും ഈ രോഗത്തിന്റെ ശ്രോതസ്സാണെന്നിരിക്കെ, മഴക്കാലം ഈ പരാദത്തിന്റെ ജീവിതചക്രത്തെ  ഗണ്യമായി അനുകൂലിക്കുന്നു.

ഒച്ചുകള്‍ വഴി പരക്കുന്ന ഈ പരാദത്തിന്റെ ഫലപ്രദമായ നിയന്ത്രണം, ഒരു പരിധിവരെ, ചികിത്സ തന്നെയാണ്. അശാസ്ത്രീയമായും, അനിയന്ത്രിതമായും  “ലക്ഷണങ്ങളെ” മാത്രം ചികിത്സിക്കുന്ന മരുന്നുകള്‍ ഈ പത്രവിര നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ തന്നെ കൃത്യമായ പരാദനിര്‍ണ്ണയ മാര്‍ഗ്ഗങ്ങള്‍ക്ക്, ഫലപ്രദമായ ചികിത്സയിലുള്ള പങ്ക് വളരെ വലുതാണ്.

ചാണക പരിശോധനയിലൂടെ രോഗനിര്‍ണ്ണയം ബുദ്ധിമുട്ടാവുന്ന  സാഹചര്യത്തില്‍, ഏതൊരു ലബോറട്ടറിയിലും ചെയ്യാവുന്നതരം രക്തപരിശോധന മാര്‍ഗ്ഗങ്ങള്‍ ഗവേഷണഫലമായി വികസിപ്പിച്ചെടുത്തിട്ടു ്. ‘ഡോട്ട് എലിസ’ എന്ന ടെസ്റ്റിലൂടെ ഷിസ്റ്റോസോമ രോഗം  കൃത്യമായി, എളുപ്പത്തില്‍ നേരത്തേ തന്നെ ക ുപിടിക്കാന്‍ സാധിക്കുന്നതാണ്. ഈ വിരയ്‌ക്കെതിരെ ശരീരം ഉല്പാദിപ്പിക്കുന്ന ആന്റിബോഡി പദാര്‍ത്ഥങ്ങളെ ഡോട്ട് എലിസയിലൂടെ ക ുപിടിച്ചാണ് രോഗം നിര്‍ണ്ണയിക്കുന്നത്.   ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്, തൃശ്ശൂരിലേയും പരിസരപ്രദേശങ്ങളിലേയും     പശുക്കളിലും എരുമകളിലും ഏകദേശം 34 ശതമാനം ഷിസ്റ്റോസോമ രോഗം ഉള്ളതായി     ക ിട്ടു ്. എന്നാല്‍ ചാണകപരിശോധനയിലൂടെ വെറും 12 ശതമാനം മാത്രമേ    ക ുപിടിച്ചിട്ടുള്ളൂ. ഈയൊരു കാരണംകൊ ു തന്നെ ചാണകപരിശോധന മാത്രം   നടത്തുന്ന മൃഗാശുപത്രികളിലും, ലബോറട്ടറിയിലും പലപ്പോഴും ഈ പത്രവിരബാധ നിര്‍ണ്ണയിക്കപ്പെടാതെ പോവുന്നു. തത്ഫലമായി ചികിത്സയും ഫലപ്രാപ്തിയിലെത്താറില്ല !

സാധാരണ പരാദങ്ങള്‍ക്ക് നല്‍കിവരുന്ന വിരമരുന്നുകള്‍ ഷിസ്റ്റോസോമയ്ക്ക് ഫലപ്രദമല്ല. അതിനാല്‍ തന്നെ കൃത്യമായ രോഗനിര്‍ണ്ണയത്തിനുശേഷം, ടാര്‍ടാര്‍ എമറ്റിക്ക്, ലിതിയം അന്റിമണി തൈയോമാലേറ്റ് എന്നീ മരുന്നുകളിലേതെങ്കിലും കൃത്യമായ മാത്രയില്‍ ഇഞ്ചക്ഷന്‍ രൂപേണ  നല്‍കേ ത് അത്യാവശ്യമാണ്. പ്രാസിക്വാന്റല്‍ ഗുളികകള്‍ ഏറെ ഫലപ്രദമാണെങ്കിലും ചിലവ് കൂടും. എന്നിരുന്നാലും, ശരീരഭാരം കുറവുള്ള ആടുകള്‍ പോലുള്ള മൃഗങ്ങളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്.

ചില ഷിസ്റ്റോസോമ വിരകളുടെ ലാര്‍വ മനുഷ്യരുടെ തൊലിയില്‍ തുളച്ചു കയറി ‘ചൊറി’യു ാക്കുമെന്നതും ശ്രദ്ധിക്കേ  വസ്തുതയാണ്. വിരബാധയുള്ള പ്രദേശങ്ങളിലെ ജലാശയങ്ങളിലും പാടങ്ങളിലും പെരുമാറുന്നവരിലാണ് ഇത്തരം ചൊറി കാണുന്നത്. രോഗബാധയുള്ള പ്രദേശങ്ങളില്‍ കന്നുകാലികളെ ജലാശയത്തിനരികിലേക്കോ, പാടങ്ങളിലേക്കോ മേയാന്‍ വിടാതിരിക്കുന്നത് ഒരു പരിധിവരെ ഈ അസുഖത്തെ അകറ്റി നിര്‍ത്താന്‍ സഹായകമാണ്. ഈ പ്രദേശങ്ങളില്‍ നിന്നും വെട്ടിയ പുല്ല് തീറ്റയായി നല്‍കുന്നതില്‍ അപാകതയില്ല. 24-48 മണിക്കൂറിനുള്ളില്‍ ഈ വിരയുടെ ലാര്‍വകള്‍ നശിക്കുമെന്നതിനാല്‍ ജലാശയത്തിലെ വെള്ളം ഉപയോഗിക്കണമെങ്കില്‍, ര ു ദിവസം മുമ്പേ ടാങ്കില്‍ പിടിച്ചുവെച്ചിരിക്കണമെന്ന് ഓര്‍മ്മിക്കേ തു ്. ശരിയായ പരാദനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പാലിക്കുന്നതിലൂടെ കന്നുകാലികളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS