ആരോഗ്യം
Back

മിയാസിസ് എന്ന പുഴു രോഗം

ഡോ. എച്ച്. ഷമീം, അസിസ്റ്റന്റ്
പ്രൊഫസ്സര്‍, പരാദശാസ്ത്ര വിഭാഗം കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ്, മണ്ണുത്തി

മൃഗങ്ങളുടെ ശരീരം രോമാവൃതമായതിനാല്‍ അവ ത്വക്ക്‌രോഗങ്ങള്‍ക്ക് അതിവേഗം വിധേയരാവുന്നു. പരാദ ത്വക്ക്‌രോഗങ്ങളില്‍ പ്രധാനമായതും ആഗോള വ്യാപ്തിയുള്ളതുമാണ് മിയാസിസ് അഥവാ മാഗട്ട് വൂ ് എന്ന പുഴുരോഗം. ശരീരത്തിന്റെ എല്ലാ ഭാഗത്തും മിയാസിസ് ബാധിക്കുമെങ്കിലും  അഴുക്ക് പുര  രോമാവൃതമായ ഭാഗങ്ങളില്‍ കൂടുതലായി ബാധിക്കും. ഡിപ്‌ടെറ വിഭാഗത്തില്‍പ്പെട്ട ഈച്ചകളുടെ ലാര്‍വകളാണ് ഈ രോഗം ഉ ാക്കുന്നത്. ലുസീലിയ, കാലിഫോറ, ക്രൈസോമിയ, ഫോര്‍മിയ, മസ്‌ക്കാ, സാര്‍ക്കോഫാഗ, ഹൈപ്പോഡര്‍മ എന്നീ ഇനം ഈച്ചകളുടെ ലാര്‍വകളാണ് ചര്‍മ മിയാസിസ് ഉ ാക്കുന്നത്. ഇത്തരം ഈച്ചകള്‍ക്ക് വ്യത്യസ്തങ്ങളായ നിറങ്ങളും, സ്വഭാവ വൈചിത്ര്യങ്ങളും ഉ ായിരിക്കും.

ശുചിത്വമില്ലാത്ത മുറിവുകളില്‍ നിന്നും നനഞ്ഞ് ജടപിടിച്ച രോമക്കൂട്ടത്തില്‍ നിന്നും ബാക്ടീരിയകള്‍ ദുര്‍ഗന്ധത്തോടെയുള്ള സ്രവവസ്തുക്കള്‍ സൃഷ്ടിക്കുന്നു. ഈ ഗന്ധത്താല്‍ ഈച്ചകള്‍ ആകര്‍ഷിക്കപ്പെടുന്നു. ലുസീലിയ (പച്ചക്കുപ്പി ഈച്ചകള്‍), കാലിഫോറ (നീലക്കുപ്പി ഈച്ചകള്‍) തുടങ്ങിയ നിറമുള്ള മണിയനീച്ചകളാണ് മുഖ്യമായും ഇങ്ങനെ വന്നു ചേരുന്നത്. അവ നിക്ഷേപിക്കുന്ന അണ്ഡങ്ങള്‍ വിരിഞ്ഞ് ലാര്‍വകള്‍ വളരെ വേഗം വളരുകയും പുഴുവായിത്തീരുകയും ചെയ്യുന്നു. ഇത്തരം ലാര്‍വ്വകള്‍ മുറിവുകള്‍ ആഴത്തില്‍ കാര്‍ന്ന് തിന്ന് ദുര്‍ഗന്ധമുള്ള സ്രവങ്ങള്‍ പുറപ്പെടുവിക്കുന്നതിനാല്‍ പുതിയ ഈച്ചപ്പറ്റങ്ങള്‍ വന്നു ചേരുന്നു. ക്രൈസോമിയ, സാര്‍ക്കോഫാഗ മുതലായവയാണ് ഇത്തരം ഈച്ചകള്‍. ഇതില്‍ ക്രൈസോമിയ അണ്ഡങ്ങളെയും, സാര്‍ക്കോഫാഗ (അഥവാ മാംസ ഈച്ചകള്‍) ലാര്‍വ്വകളേയും മുറിവില്‍ നിക്ഷേപിക്കുന്നു. ഈ ലാര്‍വകള്‍ മുറിവുകള്‍ കാര്‍ന്നു തിന്ന് തൊലിക്കടിയില്‍ ആഴമുള്ള ദ്വാരങ്ങളും, ചാലുകളും സൃഷ്ടിക്കുന്നു. അസഹ്യമായ വേദന, കാലുകൊ ് ചവിട്ടുക, വാലിട്ടടിക്കുക, വ്രണമുള്ള ഭാഗങ്ങള്‍ ഉരയ്ക്കുക, കടിച്ചു വലിക്കുക മുതലായവയാണ് രോഗലക്ഷണം. തീറ്റയും വെള്ളവും എടുക്കാതെ അവ ശോഷിച്ച് അവശ നിലയിലാകും. വ്രണങ്ങളില്‍ നിന്ന് സ്രവിക്കുന്ന ചില വിഷദ്രവ്യങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യുക വഴി രോഗി ചത്തുപോകാനും സാധ്യതയു ്.

എല്ലാതരം മൃഗങ്ങളിലും പുഴുരോഗം ഉ ാകാം. കന്നുകാലികളില്‍ പ്രസവാനന്തരം ഈറ്റത്തിലു ാകുന്ന മുറിവുകള്‍ മിയാസിസ് രോഗത്തിലെത്താറു ്. രോമം അധികമുള്ള നായ്ക്കളില്‍ ചെവിയിലും, കൈകാല്‍ വിരലുകള്‍ക്കിടയിലും, ജനനേന്ദ്രിയങ്ങളുടെ ചുറ്റുവട്ടത്തും പുഴുരോഗം കൂടുതലായി കാണപ്പെടുന്നു. കോഴികളില്‍ മലദ്വാരത്തിന് സമീപമായി അധികം ക ുവരുന്നു.

രോഗ നിര്‍ണ്ണയം

വ്രണങ്ങളുടെ പ്രത്യേകതയും അതിലുള്ള ലാര്‍വകളേയും പഠിച്ചാണ് രോഗനിര്‍ണ്ണയം ചെയ്യുന്നത്. ലാര്‍വകളുടെ പിന്‍ സ്‌പൈറക്കുകള്‍ പരിശോധിച്ചാണ് അവയെ വേര്‍തിരിക്കുക.

ചികിത്സ
വ്രണങ്ങളിലെ ലാര്‍വ്വകളെ നശിപ്പിച്ചു നീക്കം ചെയ്യുകയും വേഗത്തില്‍ ഉണങ്ങുന്നതിനുള്ള ഔഷധങ്ങള്‍ പ്രയോഗിക്കുകയുമാണ് മുഖ്യ ചികിത്സ. ആഴമുള്ള മുറിവുകളില്‍ നിന്നും ലാര്‍വ്വകളെ എടുത്ത് മാറ്റണം. മുറിവുകള്‍ വൃത്തിയാക്കി മരുന്നും ഈച്ചയകറ്റുന്ന വസ്തുക്കളും പുരട്ടുക. ലാര്‍വനാശിനികളായ ഓര്‍ഗനോഫോസ്ഫറസ്, പൈറാത്രോയിഡ്‌സ് മുതലായവ വ്രണങ്ങളില്‍ സ്‌പ്രേ ചെയ്യാവുന്നതാണ്. ഐവര്‍മെക്ടിന്‍, ഡോറാമെക്ടിന്‍ കുത്തിവെയ്പുകള്‍ രോഗം തടയാനും ചികിത്സക്കും വളരെ ഫലപ്രദമാണ്.
രോഗ നിയന്ത്രണം
ശരീരം ശുചിയായി സൂക്ഷിക്കുകയും, മുറിവുകള്‍ വൃത്തിയാക്കി മരുന്നും ഈച്ചയകറ്റുന്ന വസ്തുക്കളും പുരട്ടിയും ഈ രോഗത്തെ തടയാം. കീടനാശിനികള്‍ കൊ ് ലാര്‍വകളെയും, ഈച്ചകളെയും നശിപ്പിക്കണം. രോമം കൂടുതലുള്ള മൃഗങ്ങളില്‍  അവ ദിവസവും ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കണം. ദേഹത്ത് വേപ്പെണ്ണയോ, പുല്‍തൈലമോ തേച്ച് ഈച്ചശല്യം അകറ്റണം. തൊഴുത്തിലും ചാണകക്കുഴിയിലും കീടനാശിനികള്‍ തളിച്ച് ഈച്ചയുടെ പ്രജനനം തടയണം. രോഗ നിയന്ത്രണം ശുചിത്വത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാല്‍ മൃഗപരിപാലകര്‍ ശാസ്ത്രീയ പരിപാലനമുറകള്‍ സ്വീകരിച്ചാല്‍ മാഗട്ട് വൂ ് എന്ന പുഴുരോഗത്തെ അകറ്റാം.
   
   


 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS