മുയലുകളില്‍ സാധാരണയായി ക ുവരുന്നതും കര്‍ഷകന് സാമ്പത്തിക നഷ്ടമു ാക്കുന്നതുമായ ഒരു രോഗമാണ് കോക്‌സീഡിയോസിസ്. പ്രധാനമായും ചെറുപ്രായത്തിലുള്ള മുയലുകളെ ഈ അസുഖം മരണത്തിനിടയാക്കാറു ്. ഐമീരിയ ജനുസ്സില്‍പ്പെട്ട പ്രോട്ടോസോവയാണ് രോഗഹേതു.
മുയലുകളില്‍ കോക്‌സീഡിയോസിസ് കുടലിനെയും, കരളിലനെയും ബാധിക്കുന്ന ര ുതരത്തിലു ്. കുടലിനെ ബാധിക്കുന്ന കോക്‌സീഡിയകള്‍ ഐമീരിയ മീഡിയ, മാഗ്ന, പെര്‍ഫൊറാന്‍സ്, ഇന്റസ്റ്റൈനാലിസ് തുടങ്ങിയവയാണ്. കരളിനെ ബാധിക്കുന്നത് ഐമീരിയ സ്റ്റീഡെ വിഭാഗത്തില്‍പ്പെടുന്നവയാണ്.
കുടലിലെ കോക്‌സീഡിയോസിസ് (Intestinal Coccidiosis)
ചെറുകുടലിലാണ് മിക്ക കോക്‌സീഡിയകളുടെയും ആവാസകേന്ദ്രം. ര ോ മൂന്നോ സ്പീഷിസില്‍പ്പെട്ട കോക്‌സീഡിയകളുടെ സംക്രമണം ഒരേ സമയം ഉ ാകാം. വെള്ളത്തിലൂടെയും, തീറ്റയിലൂടെയും പടര്‍ന്നു പിടിക്കുന്ന ഈ രോഗത്തിന്റെ മുഖ്യ ലക്ഷണം ചോരയും, കഫവും കലര്‍ന്ന അയഞ്ഞ കാഷ്ഠമാണ്. രോഗം മൂര്‍ഛിക്കുന്നതോടെ രക്തം കട്ടയായി തന്നെ പോയെന്ന് വരാം. ദഹനക്കുറവ്, ക്ഷീണം, ശക്തിക്ഷയം, വിറയല്‍, നിര്‍ജലത, എന്നിവ ക്രമേണ വര്‍ദ്ധിച്ച് തീവ്രമായ രക്താതിസാരത്തിന് വിധേയരാകുന്ന മുയലുകള്‍ മൂന്നു നാലു ദിവസത്തിനകം ചത്തുപോകും. മുതിര്‍ന്ന മുയലുകളില്‍ രോഗം അത്ര രൂക്ഷമാകാറില്ല. അവ രോഗവാഹകരായിത്തീരുകയാണ് പതിവ്. ഒരിക്കല്‍ കുടലില്‍ പ്രവേശിക്കുന്ന രോഗാണുക്കള്‍ പ്രത്യുത്പാദനപ്രക്രിയകള്‍ക്ക് വിധേയരായി ഊസിസ്റ്റുകളായി മലത്തിലൂടെ വിസ്ര്‍ജ്ജിക്കപ്പെടുന്നു. ഇത്തരം ഊസിസ്റ്റുകള്‍ ചെറുപ്രായത്തിലുള്ള മുയലുകള്‍ക്ക് രോഗകാരണമായി മാറും. വൃത്തിഹീനമായ പരിതസ്ഥിതിയില്‍ ഇത്തരം രോഗാണുബാധ പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടും. രോഗബാധിതരായ മുയലുകളുടെ കാഷ്ഠം പരിശോധിച്ചാല്‍ ഈ രോഗം സ്ഥിരീകരിക്കാവുന്നതാണ്. ചത്ത മുയലുകളുടെ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ രോഗനിര്‍ണ്ണയം നടത്താവുന്നതാണ്.
കരളിലെ കോക്‌സീഡിയോസിസ് (Hepatic Coccidiosis)
കരളിനെ ബാധിക്കുന്ന ഐമീരിയ സ്റ്റീഡെ എന്ന പ്രോട്ടോസോവയാണ് രോഗകാരണം. ചെറുപ്രായത്തിലുള്ള മുയലുകളില്‍ തീറ്റയോട് വൈമുഖ്യം, ശരീരം ശോഷിക്കല്‍, ഉന്തിയ വയര്‍ എന്നീ രോഗലക്ഷണങ്ങള്‍ കാണാം. കരള്‍വീര്‍ക്കുകയും മഞ്ഞപ്പിത്തവും, പനിയും ഉ ാവുകയും ചെയ്യുന്നു. മുതിര്‍ന്ന മുയലുകളില്‍ ഈ രോഗലക്ഷണങ്ങള്‍ കാണാറില്ല. കാഷ്ഠപരിശോധനയിലൂടെയും, ചത്ത മുയലുകളുടെ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയും രോഗം സ്ഥിരീകരിക്കാവുന്നതാണ്.
ചികിത്സ
സള്‍ഫാ മരുന്നുകളാണ് ഏറ്റവും ഫലപ്രദം. ഇവ കുടിവെള്ളത്തില്‍ കലക്കി കൊടുക്കാവുന്നതാണ്.
നിയന്ത്രണം
രോഗവാഹികളായ മുയലുകളെ ക ു പിടിച്ച് ശരിയായ ചികിത്സ നല്‍കുക. തീറ്റയും വെള്ളവും മുയല്‍കാഷ്ഠം കലരാതെ ശ്രദ്ധിക്കുക. മുയല്‍ക്കൂടും പരിസരവും ശുചിയായി സൂക്ഷിക്കുക. ഇതിനായി 5-10% അമോണിയ ലായനി, 10% ഫോര്‍മാലിന്‍ ലായനി തുടങ്ങിയവ അണുനാശനം ചെയ്യാന്‍ ഉപയോഗിക്കാം. കോക്‌സീഡിയ രോഗത്തിനെതിരായുള്ള സള്‍ഫാ മരുന്നുകള്‍ രോഗപ്രതിരോധത്തിനായി ഉപയോഗിക്കാവുന്നതാണ്. ഈ രോഗം ശരിയായ പരിപാലന മുറകള്‍ സ്വീകരിച്ചാല്‍ തടയാവുന്നതാണ്.