എന്‍.സി.ഇ.ആര്‍.ടി. യുടെ കീഴിലുള്ള മൈസൂരിലെ റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന്റെ കീഴിലുള്ള ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് 2013-14 ലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ മേഖലയില്‍ മികച്ച അദ്ധ്യാപകരെ വാര്‍ത്തെടുക്കാനുതകുന്ന കോഴ്‌സുകളാണ് ഇവിടെയുള്ളത്.
4 വര്‍ഷത്തെ ബി.എസ്.സിയും, ബി.എഡും ചേര്‍ന്നുള്ള BSc Ed, BA യും BEd ഉം ചേര്‍ന്നുള്ള BA Ed, 6 വര്‍ഷത്തെ MSc Ed, ഒരു വര്‍ഷത്തെ MEd, ഗൈഡന്‍സ് കൗണ്‍സിലിംഗില്‍ ഡിപ്ലോമ എന്നിവ റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന്റെ പ്രധാനപ്പെട്ട പ്രോഗ്രാമുകളാണ്.
സയന്‍സ് വിഷയമെടുത്ത് പ്ലസ്സ് ടു 45% മാര്‍ക്കോടെ പാസ്സായവര്‍ക്ക് BSc Ed നും മാനവീക വിഷയങ്ങളില്‍ പ്ലസ്സ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് BA Ed നും അപേക്ഷിക്കാം. MSc Ed ന് 6 വര്‍ഷമാണ് കാലാവധി. പ്ലസ്സ് ടു സയന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 350 രൂപ മതിയാകും. റീജയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന്റെ പേരില്‍ മൈസൂരില്‍ മാറാവുന്ന ഡിഡി അയച്ച് കൊടുത്താല്‍ തപാല്‍വഴി അപേക്ഷാഫോറം ലഭിയ്ക്കും. ഓണ്‍ലൈന്‍ വഴിയും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.riemysore.ac.in, www.ncert.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ് ഒന്നാണ്.
ബ്രിട്ടീഷ് കൗണ്‍സിലിന്റെ കോഴ്‌സുകള്‍
അദ്ധ്യാപകര്‍ക്ക് പ്രവര്‍ത്തന മികവും ഇംഗ്ലീഷ് പ്രാവിണ്യവും വര്‍ദ്ധിപ്പിക്കാനായി ബ്രിട്ടീഷ് കൗണ്‍സിലിന്റെ നിരവധി പ്രോഗ്രാമുകളു ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.britishcouncil.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.