സംസ്ഥാന മന്ത്രിസഭ മൂന്നാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ വിവര സാങ്കേതിക രംഗത്തെ അനന്തസാധ്യതകള്‍ പ്രാവര്‍ത്തികമാക്കിക്കൊ ് പുത്തന്‍ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍, തൊഴില്‍ സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരിലെത്തിക്കാനായി കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം മലയാളത്തില്‍ "കസവ്" എന്ന പേരില്‍ www.kasavu.in ഫാം പോര്‍ട്ടലും, വെബ്ചാനലും, വെബ് റേഡിയോയും ആരംഭിച്ചു. സര്‍വ്വകലാശാലയില്‍ ഉരുത്തിരിയുന്ന പുത്തന്‍ സാങ്കേതിക വിദ്യ, കര്‍ഷകരിലെത്തിക്കുവാനും, യുവജനങ്ങളില്‍ തൊഴില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതാണ് പുത്തന്‍ സംരംഭം. വിദൂര വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ക്ലാസ്സുകള്‍, ശാസ്ത്രീയ മൃഗസംരക്ഷണ രീതികള്‍, അന്താരാഷ്ട്ര സെമിനാറുകള്‍ എന്നിവ വിദ്യാര്‍ത്ഥികളിലും തൊഴില്‍ സംരംഭകരിലും, കര്‍ഷകരിലും, ശാസ്ത്രജ്ഞരിലും എത്തിക്കാന്‍ മലയാളത്തിലെ വെബ്ചാനലും, ഫാം പോര്‍ട്ടലും ഏറെ പ്രയോജനപ്പെടും. തൊഴില്‍ സംരംഭകത്വം, ഭക്ഷ്യസുരക്ഷിതത്വം, ശാസ്ത്രീയ മൃഗസംരക്ഷണ രീതികള്‍, ഓമനമൃഗങ്ങളുടെ പരിരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഫാം പോര്‍ട്ടലിലൂടെ കര്‍ഷകരുടെയും തൊഴില്‍ സംരംഭകരുടേയും സംശയങ്ങള്‍ക്ക് വിദഗ്ദര്‍ മറുപടി നല്‍കും വിദേശ മലയാളികള്‍ക്ക് രാജ്യത്ത് മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ടു പുത്തന്‍ സംരംഭങ്ങള്‍ തുടങ്ങാനും വെറ്ററിനറി സര്‍വ്വകലാശാലയുടെ ഫാം പോര്‍ട്ടല്‍ ഉപകരിക്കും.