മൃഗസംരക്ഷണ മേഖലയില്‍ ജന്തുജന്യ ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതത്വം മനുഷ്യരുടെ ആരോഗ്യം നിലനിര്‍ത്താനുതകുമെന്ന് വയനാട്ടില്‍ World University Net Work ന്റെ സഹകരണത്തോടെ വെറ്ററിനറി സര്‍വ്വകലാശാല മെയ് 28-29 വരെ വയനാട് സംഘടിപ്പിച്ച ശില്പശാലയില്‍ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍, ലീഡ്‌സ്, വെസ്റ്റേണ്‍ ആസ്‌ട്രേലിയ, വെറ്ററിനറി സര്‍വ്വകലാശാല എന്നിവയിലെ വിദഗ്ദര്‍ ശില്പശാലയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മനുഷ്യനും, മൃഗങ്ങള്‍ക്കും, പരിസ്ഥിതിയ്ക്കും ഇണങ്ങിയ ഒരൊറ്റ ആരോഗ്യം എന്ന ആശയത്തിന് ആഗോളതലത്തില്‍ പ്രസക്തിയേറുമ്പോള്‍ സുസ്ഥിരകൃഷി, ജൈവകൃഷി മാതൃകകള്‍ പിന്തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദഗ്ദര്‍ വിലയിരുത്തി. കീടനാശിനികള്‍, ആന്റിബയോട്ടിക്കുകള്‍, രാസവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടുള്ള കൃഷിരീതികള്‍ക്ക് ആഗോളതലത്തില്‍ പ്രാധാന്യമേറി വരുന്നു.