വെറ്ററിനറി സര്‍വ്വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ന്യൂമീഡിയ ആന്റ് റിസര്‍ച്ച് ലൈവ്‌സ്റ്റോക്ക് അഗ്രി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഫുഡ് സെക്യൂരിറ്റി മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമയും, ഫാം ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിനൂം വിദൂരവിദ്യാഭ്യാസ കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തി അപേക്ഷ ക്ഷണിക്കുന്നു.
ഒരു സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള ഫാം ജേര്‍ണലിസം കോഴ്‌സിന് ഏത് ബിരുദധാരികള്‍ക്കും അപേക്ഷിയ്ക്കാം. കാര്‍ഷിക വിജ്ഞാന വ്യാപന മേഖലയ്ക്ക് ഇന്ന് കൂടുതല്‍ പ്രാധാന്യം ലഭിച്ചു വരുന്നു. ദിനപത്രത്തിലെ കാര്‍ഷികരംഗം പേജുകള്‍, കാര്‍ഷിക മാസികകള്‍, ആകാശവാണി, ദൂരദര്‍ശന്‍, മറ്റു ദൃശ്യമാധ്യമങ്ങള്‍ എന്നിവയിലെ കാര്‍ഷികരംഗം പരിപാടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് അഭ്യസ്തവിദ്യരായ ഫാം ജേര്‍ണലിസ്റ്റുകളുടെ ക്ഷാമം ഇന്ന് നിലനില്‍ക്കുന്നു. കാര്‍ഷിക, വെറ്ററിനറി, ക്ഷീരവികസന അനുബന്ധ ബിരുദധാരികള്‍ക്കും മറ്റു ബിരുദധാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. നിശ്ചിത ശതമാനം സീറ്റുകള്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് മാറ്റിവെച്ചിട്ടുണ്ട്. 30,000 രൂപയാണ് കോഴ്‌സ് ഫീസ്.
ഇന്ത്യയില്‍ ഭക്ഷ്യസുരക്ഷ, ഭക്ഷ്യസുരക്ഷിതത്വം, തൊഴില്‍ സംരംഭകത്വം എന്നിവയിലുള്ള മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അനന്ത സാധ്യതകളാണുള്ളത്. ആഗോളവത്കൃതയുഗത്തില്‍ കാര്‍ഷിക അനുബന്ധ ഉല്‍പന്നങ്ങളുടെ വ്യാപാരം, കയറ്റുമതി, ഗുണനിലവാര നിയന്ത്രണം എന്നീ മേഖലകളില്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട് വിദഗ്ദരുടെ ക്ഷാമം നിലനില്‍ക്കുന്ന ഇക്കാലത്ത് ഇതുമായി ബന്ധപ്പെട്ട മേഖലകളില്‍ മികച്ച തൊഴില്‍ ലഭിയ്ക്കാന്‍ ഈ കോഴ്‌സ് ഉപകരിക്കും. കൃഷി, വെറ്ററിനറി സയന്‍സ്, ഡയറി സയന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, ഹോം സയന്‍സ,് കോര്‍പ്പറേഷന്‍ ആന്റ് ബാങ്കിംഗ് ബിരുദധാരികള്‍ക്കും മേല്‍ സൂചിപ്പിച്ച മേഖലകളില്‍ ബിരുദം നേടി മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, ക്ഷീരവികസനം, ബാങ്കുകള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കും ഈ കോഴ്‌സിന് അപേക്ഷിക്കാം.
രണ്ട് സെമസ്റ്ററാണ് കോഴ്‌സിന്റെ കാലയളവ്. കോഴ്‌സ് ഫീസ് സെമസ്റ്ററൊന്നിന് 20,000 രൂപ വീതമാണ്.
വിദൂര വിദ്യാഭ്യസ കോഴ്‌സുകള്‍ക്ക് നേരിട്ട് അഡമിഷന്‍ ലഭിയ്ക്കും. കോഴ്‌സിന് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലൂടെ ഡെപ്യൂട്ടേഷനായോ, സ്‌പോണ്‍സര്‍ഷിപ്പ് വഴിയോ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാഫീസ് 500 രൂപയാണ്. ഇത് ഫെഡറല്‍ ബാങ്കിന്റെ ഏത് ശാഖയിലും അടച്ച് www.kvasu.ac.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ ഒരു പ്രിന്റൗട്ട് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഡയറക്ടര്‍, അക്കാദമിക് ആന്റ് റിസര്‍ച്ച്, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല, പൂക്കോട്, ലക്കിടി പോസ്റ്റ്, വയനാട് - 673576 എന്ന വിലാസത്തില്‍ അയക്കേ താണ്. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2013 ആഗസ്റ്റ ് 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 984610 - 8992 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
ഇ മെയില്‍ - dlearn@kvasu.ac.in
www.kvasu.ac.in