സർവകലാശാല വാർത്തകൾ
Back

വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ അംഗീകാരം

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ അക്കാദമിക്ക്, ഗവേഷണ, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അധിക ഗ്രാന്റായി ഒരു കോടി രൂപ അനുവദിച്ചു. ഭൗതീക സൗകര്യ വികസനം, അക്കാദമിക്ക് നിലവാരം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നിവ വിലയിരുത്താനായി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ അക്കാദമിക്ക് വിഭാഗത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. സി. ദേവകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ടീം 2013 ഏപ്രിലില്‍ 30 മുതല്‍ മെയ് 5 വരെ സര്‍വ്വകലാശാലയുടെ മണ്ണുത്തി, പൂക്കോട് കാമ്പസ്സുകള്‍ സന്ദര്‍ശിച്ചിരുന്നു.

വെറ്ററിനറി സര്‍വ്വകലാശാലയുടെ തൊഴില്‍ സാധ്യതയുള്ള പുത്തന്‍ കോഴ്‌സുകള്‍, ഗവേഷണ രംഗത്ത് വിദേശ സര്‍വ്വകലാശാലകളുമായുള്ള സഹകരണം, വിജ്ഞാന വ്യാപന പദ്ധതികള്‍ എന്നിവ രാജ്യത്തെ മറ്റു സര്‍വ്വകലാശാലകള്‍ക്ക് മാതൃകയാണെന്ന് ടീം. വിലയിരുത്തിയിരുന്നു.

ഗവേഷണ രംഗത്ത് കോട്ടക്കല്‍ ആയുര്‍വ്വേദ കോളേജ്, ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗണ്‍സില്‍, വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോ, കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗ്വള്‍ഫ് എന്നിവയുമായി ചേര്‍ന്ന് സര്‍വ്വകലാശാല ധാരണാ പത്രത്തില്‍ ഒപ്പുവെച്ചിരുന്നു. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗരി, യൂണിവേഴ്‌സിറ്റി ഓഫ് കണക്ടികട്ട്, ആസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി, യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്‌ട്രേലിയ, അമൃത സര്‍വ്വകലാശാല എന്നിവയുമായുള്ള ഗവേഷണ ചര്‍ച്ചകള്‍ പുരോഗമിച്ചു വരുന്നു.

ഓണ്‍ലൈന്‍ വിവര സാങ്കേതികവിദ്യ അനുവര്‍ത്തിച്ച് ഭക്ഷ്യസുരക്ഷ, ഫാം ജേര്‍ണലിസം എന്നിവയില്‍ വിദൂര വിദ്യാഭ്യാസ പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് സര്‍വ്വകലാശാല അപേക്ഷ ക്ഷണിച്ചിട്ടുണ്ട്്. മലയാളത്തില്‍ തൊഴില്‍ സംരംഭകര്‍ക്കും, കര്‍ഷകര്‍ക്കും വേണ്ടി കസവ് www.kasavu.in എന്ന വെബ് പോര്‍ട്ടല്‍ സര്‍വ്വകലാശാല ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രമായി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ സെന്റര്‍ ഫോര്‍ ലൈവ്‌സ്റ്റോക്ക് പോളിസി ആന്റ് റിസര്‍ച്ച്, സെന്റര്‍ ഫോര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് എന്നീ ഗവേഷണ കേന്ദ്രങ്ങള്‍ ജൂണ്‍ 17 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്്. വിദൂര വിദ്യാഭ്യാസ പ്രോഗ്രാമില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി, യൂണിവേഴ്‌സിറ്റി ഓഫ് ഗ്വള്‍ഫ്, കാനഡ, അമൃത സര്‍വ്വകലാശാല എന്നിവയുമായി ചേര്‍ന്ന് പുത്തന്‍ സാങ്കേതികവിദ്യയിലൂന്നിയുള്ള പദ്ധതികളും, കോഴ്‌സുകളും ആരംഭിക്കുന്നതാണ്.   

കര്‍ഷകര്‍ക്കും തൊഴില്‍ സംരംഭകര്‍ക്കുമിണങ്ങിയ പത്തോളം പുസ്തകങ്ങളും സര്‍വ്വകലാശാല ഇറക്കിയിട്ടുണ്ട്്.  കാലാവസ്ഥാപഠനം, എത്ത്‌നോഫാര്‍മ്മക്കോളജി, വന്യജീവി പഠനം, അനിമല്‍ ന്യൂട്രീഷന്‍, അപ്ലൈഡ് ബയോടെെക്‌നോളജി, ബയോ എനര്‍ജി മാനേജ്‌മെന്റ്, ന്യൂമീഡിയ ആന്റ് റിസര്‍ച്ച്, പബ്ലിക്ക് ഹെല്‍ത്ത് എന്നിവയില്‍ ഗവേഷണ കേന്ദ്രങ്ങളും, സ്‌കൂളുകളും തുടങ്ങുന്നതാണ്.

പ്ലസ്സ് ടു വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസ, തൊഴില്‍ മേഖലയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ജ്യോതിസ്സ് വിദ്യാഭ്യാസ പദ്ധതിയില്‍ വെറ്ററിനറി സര്‍വ്വകലാശാലയും പങ്കാളിയാണ്.

 

സന്ദേശങ്ങൾ

ശ്രീ പിണറായി വിജയന്‍( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ചോദ്യപ്പെട്ടി

Web designed by netBIOS