കേരളത്തില്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വെറ്ററിനറി സര്‍വ്വകലാശാല മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി വരുന്നു.
വെറ്ററിനറി സര്‍വ്വകലാശാലയുടെ പബ്ലിക്കേഷന്‍ വിഭാഗം മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പുറത്തിറക്കുന്ന 'പക്ഷിപ്പനി ഭീതിവേണ്ട' എന്ന ഡോക്യുമെന്ററി സംസ്ഥാന കൃഷിവകുപ്പു മന്ത്രി ശ്രീ. കെ.പി. മോഹനനന്‍ 30-11-14 ന് ഉച്ചയ്ക്ക് 12 മണിക്ക് ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രാകശനം ചെയ്യും. ശ്രീ. കെ.സി. വേണുഗോപാല്‍ എം.പി, ഡോ. തോമസ് ഐസക്ക് എം.എല്‍.എ, എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും. ആലപ്പുഴ ജില്ലാ കലക്ടര്‍ ശ്രീ. പത്മകുമാര്‍ ഐ.എ.എസ്, വെറ്ററിനറി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബി. അശോക് ഐ.എ.എസ്, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. ബ്രഹ്മാനന്ദന്‍, വെറ്ററിനറി സര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍, വെറ്ററിനറി പബ്ലിക്ക് ഹെല്‍ത്ത് വിഭാഗം പ്രൊഫസ്സര്‍ ഡോ. ബി. സുനില്‍, ഡോ. ബി. അജിത് ബാബു എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.