2025 ഓടെ ഇന്ത്യയില്‍ 15 പട്ടണങ്ങള്‍ കൂടി മെട്രോ നഗരങ്ങളാകുമെന്ന് 2014 ഒക്‌ടോബറില്‍ പുറത്തിറങ്ങിയ മക്കിന്‍സി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇപ്പോഴുള്ള 69 നഗരങ്ങള്‍ക്ക് പുറമെയാണിത്. ഇവയില്‍ നിന്നുള്ള വരുമാനം രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ പകുതിയിലേറെ സംഭാവന ചെയ്യും. മക്കിന്‍സി റിപ്പോര്‍ട്ട് India's Economic geography in 2025, states, clusters and cities എന്ന പഠനത്തിലാണ് ഇന്ത്യയില്‍ വരാനിരിക്കുന്ന വന്‍ സാധ്യതകള്‍ പ്രവചിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം 3.47 ലക്ഷമാകുമെന്നും പ്രവചിച്ചിട്ടുണ്ട്.
പഠന റിപ്പോര്‍ട്ട് കേരളത്തെ ഏറ്റവും നേട്ടം കൊയ്യുന്ന Very High Performing സംസ്ഥാനമായി വിലയിരുത്തിയിട്ടുണ്ട്.
ഗുജറാത്ത്, പഞ്ചാബ്, തമിഴ്‌നാട്, ഉത്തരപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ഈ പട്ടികയില്‍ വരും. ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 52% വും ഈ സംസ്ഥാനങ്ങളില്‍ നിന്നാകുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. നഗര വല്‍ക്കരണ നിരക്കില്‍ കേരളം 2025 ഓടെ 55 ശതമാനത്തോളം ഈ വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഉപഭോക്തൃ വ്യവസായ വിപണി 2025 ഓടെ കരുത്താര്‍ജ്ജിക്കും. സേവന മേഖലയില്‍ കേരളത്തില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ വരുമെന്നും പഠനം വിലയിരുത്തുന്നു. കേരളമുള്‍പ്പെട്ട 8 സംസ്ഥാനങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് മേഖലകളില്‍ രൂപപ്പെടും. FMCG - Fast Moving Consumer Goods രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ രാജ്യത്ത് രൂപപ്പെടും.
രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനം ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 5.6 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015-16, 2016-17 വര്‍ഷത്തിലിത് യഥാക്രമം 6.4%, 7.1%, 7% മായി ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഐ.ടി. മേഖലയില്‍ ഔട്ട് സോഴ്‌സിംഗിന് പുറം കരാര്‍ ജോലിയ്ക്ക് പകരം ഇന്‍ സോഴ്‌സിംഗ് കരുത്താര്‍ജ്ജിച്ചു വരുന്നു. ജനറല്‍ മോട്ടോഴ്‌സ്, ടാര്‍ജറ്റ്, സിന്‍ക, നോര്‍ഡിയ, ആസ്ട്രാസെനിക്ക തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ നിന്നും ജോലിക്കായി ഇന്‍സോഴ്‌സിംഗ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ബ്രിട്ടീഷ് - സ്വീഡിഷ് കമ്പനിയായ ആസ്ട്രാസെനിക്കാ ഔട്ട്‌സോഴ്‌സിംഗ് ഐ.ടി. മേഖലയില്‍ 70% ല്‍ നിന്നും 30% മായി കുറച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവതിയുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭിയ്ക്കാന്‍ സഹായിക്കും.
അമേരിക്കന്‍ കമ്പനികളാണ് ഇന്ത്യയില്‍ ഇന്‍സോഴ്‌സിംഗ് പ്രോത്സാഹിപ്പിക്കുന്നത്. വിദേശ നിക്ഷേപത്തോടെ Make in India ശക്തി പ്രാപിക്കുമ്പോള്‍ ഈ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും.
ഇ കൊമേഴ്‌സ് രംഗത്ത് മൊബൈല്‍ ഷോപ്പിംഗ് ശക്തി പ്രാപിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കുതിച്ചു കയറ്റത്തിന്റെ പാതയിലാണ്. 930 ദശലക്ഷം ഉപഭോക്താക്കളുള്ള ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണി ലോകത്ത് രണ്ടാം സ്ഥാനത്താണ് കൂടുതല്‍ പട്ടണങ്ങള്‍ സ്മാര്‍ട്ട് സിറ്റികളാകുന്നതോടെ വിദ്യാഭ്യാസം, വിപണി, ഭൗതീക സൗകര്യം മുതലായ മേഖലകളില്‍ സ്മാര്‍ട്ട് വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കും.