ബാലിയിലെ ലോക വ്യാപാര സംഘടനയുടെ പത്താമത് മന്ത്രിതല ഉച്ചകോടിയില്‍ തടസ്സം നിന്ന വ്യാപാര സഹകരണ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇന്ത്യയുമായി കഴിഞ്ഞ ആറുമാസക്കാലമായി നിലനില്‍ക്കുന്ന ആശങ്കകള്‍ക്ക് വിരാമമിടുന്നു. ഇതനുസരിച്ച് 1980 ലെ വില നിലവാരത്തില്‍ പുന:പരിശോധന വരുന്നതോടെ 2017 വരെയുള്ള സബ്‌സിഡിയും നിലനിര്‍ത്താന്‍ ഇന്ത്യക്കാകും.
ഇന്ത്യയും അമേരിക്കയും തമ്മില്‍ ഭക്ഷ്യ സുരക്ഷയില്‍ നിലനില്‍ക്കുന്ന വിവാദം ഇതോടെ അവസാനിക്കുന്നു. ഇന്ത്യക്ക് നല്‍കുന്ന ഭക്ഷ്യസുരക്ഷ സബ്‌സിഡിയ്ക്ക് പിഴ ചുമത്തേണ്ടെന്ന് അമേരിക്ക ലോക വ്യാപാര സംഘടനയില്‍ വാദിക്കും. WTO പുതിയ ഫോര്‍മുല ഇതിനായി തയ്യാറാക്കും. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, പൊതു സംരക്ഷണം എന്നിവയില്‍ വികസന പദ്ധതികളാവിഷ്‌ക്കരിക്കാന്‍ ഇന്ത്യയ്ക്കാകും.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട WTO നിര്‍ദ്ദേശങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കും ഉപകാരപ്രദമായിത്തീരും. ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുവാനും, ലോകരാജ്യങ്ങളുമായി കൂടുതല്‍ സഹകരിക്കുവാനും ഉപകരിക്കും. ഇന്ത്യ തുടങ്ങിവെച്ച നിര്‍ദ്ദേശം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്നതോടെ ഇന്ത്യയുടെ നിലപാടിന് ലോകരാജ്യങ്ങള്‍ക്കിടയില്‍ പൊതുവായ സ്വീകാര്യത വര്‍ദ്ധിക്കും.