വിദേശ വാർത്തകൾ
Back

ഇന്ത്യ അമേരിക്ക കരാര്‍ ഭക്ഷ്യ സുരക്ഷയ്ക്ക് കരുത്തേകും

ഇന്‍ഡോനേഷ്യയിലെ ബാലിയില്‍വെച്ച് നടന്ന 160 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്ത ലോകവ്യാപാര സംഘടനയുടെ ഒമ്പതാമത് മന്ത്രിതല ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് പ്രത്യേകം ശ്രദ്ധേയമായിരുന്നു. ഭക്ഷ്യസുരക്ഷാബില്‍ പ്രാവര്‍ത്തികമാക്കിയ ഇന്ത്യയില്‍ പൊതുവിതരണ സംവിധാനത്തിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന തീരുമാനത്തെ അംഗത്വരാജ്യങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ പട്ടിണി തടയാന്‍് ഭക്ഷ്യധാന്യ ങ്ങള്‍ക്ക് സബ്‌സിഡി നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ചതുമൂലം രണ്ട് ദശാബ്ദക്കാലമായി പരിശ്രമിച്ചു വരുന്ന WTO യുടെ ആഗോള വ്യാപാര കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നചഷ്ട.. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചിരുന്നു.

കാര്‍ഷിക മേഖലയിലെ തീരുവ കുറയ്ക്കുക, അവികസിത രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള അവസരം ലഭ്യമാക്കുക, ക്വാട്ടരഹിത വിപണി ഉറപ്പുവരുത്തുക എന്നീ കാര്യങ്ങളില്‍ ഭൂരിപക്ഷം അംഗരാജ്യങ്ങളും ഏകദേശ ധാരണയിലെത്തിയിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ 12 രാജ്യങ്ങളുടെ കൂട്ടായ്മ TPP (Trans Pacific Partnership) എന്ന പേരില്‍ സ്വതന്ത്ര വ്യാപാര ഉടമ്പടി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോഴും ഇന്ത്യ എതിര്‍ത്തിരുന്നു.

ഭക്ഷ്യസുരക്ഷ നിലനിര്‍ത്താന്‍ 70% ത്തോളം വരുന്ന ചെറുകിട കര്‍ഷകരെ സംരക്ഷിക്കണമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. അമേരിക്കയടക്കമുള്ള അംഗരാജ്യങ്ങള്‍ ഭക്ഷ്യസബ്‌സിഡി നിര്‍ത്ത ലാക്കാനും വികസ്വര രാജ്യങ്ങള്‍ക്കുള്ള 10% സബ്‌സിഡി ഒഴിവാക്കാനും വാദിച്ചിരുന്നു. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ചെറുകിട കര്‍ഷകര്‍ക്ക് ഈ രംഗത്ത് പ്രധാന പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് ഐക്യരാഷ്ട്രസംഘടന വിലയിരുത്തുമ്പോള്‍ ഇന്‍ന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് നടന്ന ലോകവ്യാപാര സംഘടനയുടെ ഒമ്പതാമത് മന്ത്രിതല ചര്‍ച്ചയില്‍ ഇന്ത്യക്ക് നേരിയ നേട്ടം മാത്രമേയുള്ളു.

ലോകവ്യാപാര സംഘടന (World Trade Organisation) യുടെ നിയമങ്ങളില്‍ കാര്‍ഷിക മേഖലയ്ക്ക് സഹായം വരുത്തുന്ന തലത്തിലുള്ള മാറ്റങ്ങള്‍ അനിവാര്യമാണ്. 1994 ല്‍ ഒപ്പുവെച്ച ഉറുഗ്വേതല കരാറില്‍ വികസിത രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് മികച്ച സഹായം ലഭിക്കുമ്പോള്‍ വികസ്വര രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് വേണ്ടത്രസഹായമോസബ്‌സീഡിയോ ലഭിക്കുന്നില്ല.

വികസിത രാജ്യങ്ങളില്‍ വ്യവസായികാടിസ്ഥാനത്തിലുള്ള കാര്‍ഷിക ഫാമിംഗ് രീതികളാണ് നിലവിലുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ ഇവരുടെ ഉല്പ്പന്നങ്ങളാണ് കൂടുതലായെത്തുന്നത്. ഇതിന്റെ കാരണം മറ്റൊന്നുമല്ല ആഗോള വ്യാപാരമനുസരിച്ച് വികസ്വര രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് സബ്‌സീഡി ലഭിച്ചിരുന്നതില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഗ്രീന്‍ബോക്‌സില്‍ ഉള്‍പ്പെടുത്തി വികസിത രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് സബ്‌സീഡി എന്ന പേരിലല്ല, മറിച്ച് പ്രൊട്ടക്ഷന്‍ എന്ന പേരില്‍ സഹായം ലഭിച്ചു വരുന്നു. വികസ്വര രാജ്യങ്ങളില്‍ ഉല്പാദന ചിലവ് കുറവാണെങ്കിലും പ്രൊട്ടക്ഷനിലൂടെ വികസിത രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉല്പ്പനങ്ങള്‍ കുറഞ്ഞ വിലക്ക് അന്താരാഷ്ട്ര വിപണിയില്‍ വില്ക്കപ്പെടുന്നു. ഇത് വികസ്വര രാജ്യങ്ങളിലെ ആഗോളവ്യാപാര സാധ്യതകള്‍ക്ക് തിരിച്ചടിയാകുന്നു.

ഗ്രീന്‍ ബോക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സബ്‌സീഡി നേരിട്ട് ഉല്‍പാദനവുമായി ബന്ധപ്പെട്ടതല്ലെങ്കിലും കര്‍ഷകര്‍ക്ക് ഉല്പാദനക്ഷമത ഉയര്‍ത്താനുള്ള വാതായനങ്ങളാണ് തുറക്കുന്നത്. ഇത് വികസിത രാജ്യങ്ങളില്‍ ഭക്ഷ്യസുരക്ഷയോടൊപ്പം സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നു. ലോകവ്യാപാര സംഘടന ഗ്രീന്‍ബോക്‌സ് സബ്‌സീഡി സഹായം പ്രോത്സാഹിപ്പിക്കുമ്പോള്‍ വികസ്വര രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് ഇത് നിഷേധിക്കുന്ന അവസരം സംജാതമാകുന്നു. ഉറുഗ്വേതല കരാറിനു ശേഷം ആഗോളതലത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) യുടെ ഭക്ഷ്യ വില സൂചിക 2002 ല്‍ 89.9 ആയിരുന്നത് 2012 ല്‍ 211.8 ആയി ഉയര്‍ന്നിട്ടുണ്ട്.

ഉറുഗ്വേതല കരാറിനനുസരിച്ച് വിപണി ലക്ഷ്യമിട്ടുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുള്ള സഹായം വ്യാപാരത്തെ ബാധിക്കുന്നതിനാല്‍ Amber box ലാണ് പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല Amber box സബ്‌സീഡി ഏറ്റവും താഴെ തട്ടിലാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളിലിത് കാര്‍ഷികോല്‍പ്പന്നത്തിന്റെ വിലയുടെ 10% വും വികസിത രാജ്യങ്ങളില്‍ 5% വുമാണ്. ഇപ്പോള്‍ നിലവിലുള്ള വിലയും, പൊതുവിപണിയിലേക്ക് ശേഖരിക്കുന്ന വിലയും തമ്മിലുള്ള അന്തരത്തെ മൊത്തം ഉല്പാദനവുമായി ഗുണിച്ചാണ് Amber box ലൂടെയുള്ള സഹായത്തിന് മാനദണ്ഡം കണക്കാക്കിയിരുന്നത്. ഇപ്പോഴുള്ള വിലയനുസരിച്ച് ഇതില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. പുതുക്കിയ അമേരിക്കന്‍ നിലപാടിലൂടെ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കാം.

1. കാര്‍ഷിക സബ്‌സീഡിയുടെ കാര്യത്തില്‍ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരം ഒഴിവാക്കാനാണ് സാധ്യത.

2. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഭക്ഷ്യേധാന്യങ്ങളുടെ വിലക്കയറ്റത്തിനു ആനുപാതികമായി നിലനിര്‍ത്തും.

3. ശേഖരിച്ച ഭക്ഷ്യ വസ്തുക്കള്‍ക്കനുസരിച്ചായിരിക്കണം സബ്‌സീഡി നല്‍കുന്നത്. മറിച്ച് എത്ര അളവിന് യോഗ്യത നേടി എന്ന മാനദണ്ഡത്തിനനുസരിച്ചാകരുത്. മാത്രമല്ല ശേഖരിച്ച ഭക്ഷ്യധാാന്യങ്ങള്‍ ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനായി ഉപയോഗിക്കാനുള്ള നടപടികളും അനുവര്‍ത്തിക്കണം.
പുതിയ നിലപാട് രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് ഗുണകരമായിരിക്കും.
 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS