വിജയ ഗാഥ
Back

കര്‍ഷകോത്തമന്റെ കൃഷിയും ജീവിതവും

ഡോ. സാബിന്‍ ജോര്‍ജ്ജ്
അസിസ്റ്റന്റ് പ്രൊഫസ്സര്‍


ഡിപ്പാര്‍\\\\\\\\\\\\\\\'്‌മെന്റ് ഓഫ് എല്‍.പി.എം.


വെറ്ററിനറി കോളേജ്


മണ്ണുത്തി, തൃശ്ശൂര്‍ - 680651


email: drsabinlpm@yahoo.com


Ph: 9446203839


കര്‍ഷകോത്തമ, കര്‍ഷക തിലക്, കര്‍ഷകരത്‌ന, അക്ഷയശ്രീ തുടങ്ങി കാര്‍ഷിക കേരളം ജയചന്ദ്രന്റെ  ശിരസ്സില്‍ ചാര്‍ത്തിയ കീര്‍ത്തി മുദ്രകള്‍ നിരവധിയാണ്. തൃശ്ശൂര്‍ തിരുവില്വാമല കണിയാര്‍കോടുള്ള ഈ സമ്മിശ്ര കൃഷിയിടം സുസ്ഥിരമായ സംയോ   ജിത, ജൈവ കൃഷി രീതികളുടെ ഉത്തമ മാതൃകയാണ്. നിളയുടെ പ്രിയസഖിയായ ഗായത്രിപുഴയുടെ തീരത്തെ സമ്മിശ്രകൃഷിത്തോ'ം ബഹുവിളകൃഷിരീതിയിലൂടെ നൂറുമേനി കൊയ്യുകയാണ്.

'ഇവിടെയുള്ള വിളകള്‍ പലയിടത്തും നിങ്ങള്‍ കണ്ടേക്കാം. എാല്‍ ഇവിടെ ഇല്ലാത്തതൊ് വേറൊരിടത്തും കാണാന്‍ സാധിക്കില്ല' എാെക്കെ വിശേഷിപ്പിക്കാവു വിധത്തിലുള്ള വിള വൈവിധ്യം ഏഴേക്കറോളം വരു ഈ കൃഷിയിടത്തിലുണ്ട്. ഒരിഞ്ചു ഭൂമി പോലും വെറുതെയിടില്ല എതാണ് ജയചന്ദ്രന്റെ പ്രഖ്യാപിത നയം. വര്‍ഷം മുഴുവന്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയു വിധത്തിലാണ് വിലചകളുടെ     വിന്യാസം. റബ്ബര്‍, തെങ്ങ്, കമുക്, വാഴ, കൊക്കോ, ജാതി, കുരുമുളക്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങി വരുമാനത്തിന്റെ വഴികള്‍ നീളുകയാണ്. മൃഗസംരക്ഷണവും മത്സ്യകൃഷിയും താങ്ങായി  ചേരുതോടെ കൃഷിയിടം സമ്പൂര്‍ണ്ണമാകുു. മഴവെള്ള സംഭരണികള്‍ ബയോഗ്യാസ് പ്ലാന്റ്, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് എിവയും കൂടിയാകുമ്പോള്‍ ഊര്‍ജ്ജ സംരക്ഷണ, മാലിന്യ പ്രവര്‍ത്തനങ്ങള്‍ കൂടി കൃഷിയുടെ ഭാഗമായി മാറുു. പല വിളകള്‍ കൃഷിയിടത്തില്‍ നിറച്ചതുകൊണ്ടു മാത്രം കാര്യങ്ങള്‍ പൂര്‍ണ്ണമാകുില്ലായെ് ഈ കര്‍ഷകനറിയാം. ഒരു വിള മറ്റൊിന്  ഗുണകരമാകണം. വിവിധ വിളകളെ അവയുടെ സ്വഭാവമനുസരിച്ച് പരസ്പര പൂരകങ്ങളാക്കു സംയോജിത കൃഷിരീതിയാണ്. ഈ തോ'ത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുത്. കൃഷിഭൂമിയെ വിവിധ ത'ുകളായി തിരിച്ചാണ് വിളകളുടെ സ്ഥാനം തീരുമാനിച്ചിരി    ക്കുത്.  ഉയര്‍ ത'ില്‍ റബറും, തെങ്ങും മുഖ്യവിളകളാകുമ്പോള്‍ വാഴയും, പച്ചക്കറികളും ഇടവിളയാകുു. മധ്യഭാഗത്ത് തെങ്ങാണ്  മുഖ്യവിള. താഴത്തെ ത'ില്‍ കമുക് മുഖ്യ വിളയും കാപ്പി, കുരുമുളക്, കൊക്കോ എിവ ഇടവിളകളും. കൃഷിയിടത്തിന്റെ നടുവിലാണ് പശു, പി, ആട്, കോഴി എിവയുടെ പാര്‍പ്പിടങ്ങള്‍. ഇവയില്‍ നിും അവശിഷ്ടങ്ങള്‍ വളരെ എളുപ്പത്തില്‍ വളമായി വിളകള്‍ക്കെത്തുു.

വിളയേതായാലും ഉത്പാദനശേഷി കൂടിയ വിപണിയില്‍ പ്രിയമുള്ള പുതിയ   ഇനങ്ങള്‍ അല്ലെങ്കില്‍ മനസ്സിനിണങ്ങിയ നാടന്‍ ഇനങ്ങള്‍ കൃഷി ചെയ്യാനാണ് ജയചന്ദ്രന്റെ താല്‍പര്യം. തെങ്ങുകള്‍ വെസ്റ്റ് കോസ്റ്റ് ടോള്‍ ഇനത്തില്‍പ്പെ'വയാണ്. മംഗള, മോഹിത് നഗര്‍, കാസര്‍കോഡന്‍ കമുകുകള്‍.  കടുകന്‍മാക്കല്‍ ഇനത്തില്‍പ്പെ'വയാണ് ജാതികള്‍. വാഴഗവേഷണ കേന്ദ്രമായ കണ്ണാറയിലെ പുതിയ ഇനങ്ങള്‍ ആദ്യമെത്തുക ഈ കൃഷിയിടത്തിലായിരിക്കും. തെങ്ങ്, കമുക്, റബ്ബര്‍ എിവയുടെ ഇടവിളയായി കൊക്കോ കൃഷി നടത്തു ഈ കര്‍ഷകന്റെ അനുഭവത്തില്‍ റബ്ബറിന് ഇടവിളയായി കൊക്കോ നടുത് ഏറെ ആദായകരമെ് കണ്ടിരിക്കുു.

മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുവിധത്തില്‍ വളപ്രയോഗവും, കീടനാശിനിപ്രയോഗവും ജൈവരീതിയിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് ഈ കര്‍ഷകന്‍. മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് സ്ലറി തുടങ്ങിയ  ജൈവവളങ്ങള്‍ക്കൊപ്പം  പിണ്ണാക്കും ചാണകം പുളിപ്പിച്ചതും വളമാകുു. സ്യൂഡോമോണാസ്, ബോര്‍ഡോ മിശ്രിതം ട്രൈക്കോഡേര്‍മ എിവയ്‌ക്കൊപ്പം വെര്‍മിവാഷും കീടനാശിനിയായി ഉപയോഗിക്കുു. വളവും,     കീടനാശിനിയുമായി ഉപയോഗിക്കാന്‍ കഴിയു വെര്‍മിവാഷ് മൂ് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുത് കീടനിയന്ത്രണത്തിന് ഫലപ്രദമാണെ് ജയചന്ദ്രന്റെ അനുഭവ സാക്ഷ്യം.

ഉത്പാദനത്തില്‍ വിജയിക്കുവര്‍ വിപണനത്തില്‍ പരാജയപ്പെടു കഥകള്‍ നിരവധിയാണ്. അതിനാല്‍ വിളകളുടെ മൂല്യവര്‍ദ്ധനവിലും, വിപണനത്തിലും പ്രത്യേക ശ്രദ്ധ നല്‍കുു. നാളികേരം വെളിച്ചെണ്ണയായി നല്‍കുു. ഉപോല്‍പ്പമായ പിണ്ണാക്ക് കാലിത്തീറ്റയാക്കുു. കൊക്കോ പച്ചക്കായയായി കാഡ്ബറീസിന് നേരി'ാണ്     നല്‍കുക. അടയ്ക്ക കരാര്‍ നല്‍കിയാണ് വില്‍പന. ഒരു ജാതിയില്‍ നി് പ്രതിവര്‍ഷം രണ്ടായിരം രൂപയോളം വരുമാനമുണ്ട്. കൃഷിയിടത്തിന്റെ അതിരുകളില്‍ നില്‍ക്കു കുടംപുളികള്‍ പോലും വലിയ വരുമാനമാണ് നല്‍കുത്. മുറ്റത്തും, പറമ്പിലും, ടെറസിലുമൊക്കെ നിറയു പച്ചക്കറികള്‍ അടുക്കളയിലെ ആവശ്യം കഴിഞ്ഞാല്‍ വിപണിയിലെത്തിക്കുു. കിഴങ്ങു വര്‍ഗ്ഗങ്ങള്‍ വീ'ാവശ്യത്തിനുശേഷം ചെറുവരുമാനം നല്‍കുു. നാല്‍പതോളം ഫലവൃക്ഷങ്ങളുടെ അമൂല്യശേഖരം ജയചന്ദ്രന്റെ സ്വന്തം.

കാര്‍ഷിക വിളകളും, മൃഗസംരക്ഷണവും, മത്സ്യകൃഷിയും, തോളോടുതോള്‍ ചേരുത് മണ്ണിന്റെ മേന്മ മാത്രമല്ല വരുമാനവും  വര്‍ദ്ധിപ്പിക്കുു. പാലും, ചാണകവും നല്‍കാന്‍ രണ്ടു പശുക്കള്‍ ഇവിടെയുണ്ട്. പിവളര്‍ത്തലും, ആടുകളുടെ പരിപാലനവും വലിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ത.െ ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, അതുല്യ കോഴികള്‍ മു'യ്ക്കായി വളര്‍ത്തപ്പെടു വിപണിയില്‍ വിലയേറെയുള്ള താറാവിന്‍ മു'കള്‍ക്കായി കു'നാടന്‍ ഇനങ്ങള്‍ ഇവിടെയുണ്ട്. ടാങ്കിലും കുളത്തിലുമായി  വാള, തിലാപ്പിയ, കട്‌ല, രോഹു, മൃഗാല്‍ എീ മത്സ്യങ്ങളും വളര്‍ത്തപ്പെടുു.

ജയചന്ദ്രനും, ഭാര്യയുമാണ് ഈ കൃഷിയിടത്തിലെ കര്‍ഷകത്തൊഴിലാളികള്‍.   ഭൂരിഭാഗം പണികളും ഇവരുടെ പ്രയത്‌നത്താല്‍ തീരുമെതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പുറം പണിക്കാരെത്തുക. സമയത്ത് ചെയ്യുക, സ്വയം ചെയ്യുക, സ്വന്തം വിപണി കണ്ടെത്തുക എതാണ് ജയചന്ദ്രന്റെ പ്രമാണം.  മൂപ്പത്തിയഞ്ചോളം വര്‍ഷങ്ങള്‍ക്കു മുമ്പ് പത്തനംതി'യില്‍ നിും കുടിയേറിയ കര്‍ഷക പാരമ്പര്യത്തിന്റെ  കരുത്തില്‍ കാര്‍ഷിക കേരളത്തിന് അഭിമാനമാകുകയാണ് ഈ കര്‍ഷകന്‍. സ്വന്തം മണ്ണും വിളകളും വരുമാന മാര്‍ഗ്ഗം മാത്രമല്ല ഈ കുടുംബത്തിന്  ഒപ്പം ഏതു പ്രതിസന്ധിയിലും താങ്ങാവു സാന്ത്വനവുമാണ്. എത്ര വിഷമമുണ്ടായാലും  പത്തുമിനി'്  കൃഷിയിടത്തില്‍ ഒു നടു വാല്‍  ജയചന്ദ്രന്‍ ഉന്മേഷവാനാകുു. ശുദ്ധമായ മണ്ണും പ്രാണവായുവും നല്‍കു പുതുജീവനാണ് അത്.
       
 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS