വിജയ ഗാഥ
Back

കര്‍ഷക ഡയറിയുടെ മുന്നേറ്റം

ഡോ.സാബിന്‍ ജോര്‍ജ്ജ്
അസിസ്റ്റന്റ് പ്രൊഫസ്സര്‍
ഡിപ്പാര്‍\\\'്‌മെന്റ് ഓഫ് ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്
വെറ്ററിനറി കോളേജ്
മണ്ണുത്തി - 680 651
ഫോ - 9446203839

നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ നടത്തറ-പുത്തൂര്‍ പഞ്ചായത്തുകളില്‍ കര്‍ഷകര്‍ ഒരുമയോടെ രൂപം നല്‍കിയ വലക്കാവ് ക്ഷീരവ്യവസായ സഹകരണ സംഘവും 'മില്‍വേ' സഹകരണ ഡയറിയും മുേറ്റത്തിന്റെ പാതയിലാണ്. പ്രതിദിനം 10,000 ലിറ്ററോളം പാല്‍ സംഭരിച്ച്, സംസ്‌കരിച്ച് വിതരണം നടത്താന്‍ ശേഷിയുള്ള ഹൈടെക് ഡയറി പ്ലാന്റോടുകൂടിയ മിനി ഡയറിയാണിത്. പാസ്ചുറൈസേഷന്‍ കൂടിയ മിനി ഡയറിയാണിത്. പാസ്ചുറൈസേഷന്‍, ഹോമോജനൈസേഷന്‍, പാക്കിങ്ങ് സംവിധാനങ്ങളോടെ പാല്‍ പാക്ക് ചെയ്ത് നേരി'് വിപണനം നടത്തു സംസ്ഥാനത്തെ ചുരുക്കം ക്ഷീരസംഘങ്ങളിലൊ െഖ്യാതി കര്‍ഷകരുടെ സ്വന്തമായ ഈ ഡയറി നേടിക്കഴിഞ്ഞിരിക്കുന്നു.

1971-ല്‍ പ്രവര്‍ത്തനമാരംഭിച്ച ക്ഷീര സഹകരണ സംഘം  1987 - വരെ തൃശ്ശൂര്‍ മില്‍ക്ക് സപ്ലൈ യൂണിയനിലും പിീട് മില്‍മയിലുമാണ്  പാല്‍ നല്‍കിയിരുത്. 1984 മുതല്‍ ത െവീടുകളില്‍ നേരിട്ട'്  പാല്‍ എത്തിക്കു രീതിയുണ്ടായിരുു. 1987 - ല്‍ ആയിരം ലിറ്റര്‍ ശേഷിയുള്ള ഒരു ബള്‍ക്ക് കൂളര്‍ സ്ഥാപിച്ച് നേരി'ുള്ള പാല്‍ വിതരണത്തിന് സൗകര്യമൊരുക്കി.  1988 മുതല്‍ സംഭരിക്കു മുഴുവന്‍ പാലും സ്വന്തമായി നേരി'് വിപണനം നടത്താന്‍ തീരുമാനമെടുത്തതോടെ ബള്‍ക്ക് കൂളര്‍ 2,000 ലിറ്റര്‍ ശേഷിയുള്ളതാക്കി. പിീടുള്ള വര്‍ഷങ്ങള്‍ ഈ കര്‍ഷക ഡയറിയുടെ വളര്‍ച്ചയുടേതായിരുു.

സംസ്ഥാന സര്‍ക്കാരിന്റെ  സഹായത്തോടെ 1994 - ല്‍ ക്ഷീരോല്പ നിര്‍മ്മാണ ഫാക്ടറിയും ചില്ലിങ്ങ് പ്ലാന്റ്, ഒാേട്ടാമാറ്റിക് പാക്കിങ്ങ് മെഷീന്‍ എീ ഉപകരണങ്ങളും സ്ഥാപിച്ചതോടെ ചില്‍ഡ് പാക്കറ്റ് പാലും, പാലുല്പന്നങ്ങളും വിപണിയിലെത്തിത്തുടങ്ങി. 'മില്‍വേ' എ പേരിലിറങ്ങു ഉല്പങ്ങള്‍ക്ക് വിപണിയില്‍ പ്രിയമേറിയതോടെ പ്രതിദിന പാല്‍ വിപണനം ഇരട്ടിയായി വര്‍ദ്ധിച്ചു. ഉപഭോക്താവിന്റെ ആവശ്യമറിഞ്ഞും ഉത്പാദകനെ മറക്കാതെയുമുള്ള വിപണന രീതികള്‍ ആവശ്യമായതോടെ 1999 ല്‍  പതിനായിരം ലിറ്റര്‍ ശേഷിയുള്ള പാസ്ചുറൈസേഷന്‍ പ്ലാന്റും, 5 ട കപ്പാസിറ്റിയുള്ള കോള്‍സ്റ്റോറേജും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച്  സംഘം ആധുനികവല്‍ക്കരണത്തിന്റെ പാതയിലായി. അതോടെ പാലിന്റെ ഗുണമേന്മ , സൂക്ഷിപ്പ് മേന്മ, പോഷകമൂല്യം ഇവ പൂര്‍ണ്ണമായി നിലനിര്‍ത്തി വിപണിയില്‍ പൂര്‍ണ്ണ വിശ്വാസ്യത സൃഷ്ടിക്കാന്‍ കഴിഞ്ഞു. 2003 ല്‍ ഹോമോജനൈസേഷന്‍ പ്ലാന്റും കൂടി സ്ഥാപിച്ചതോടെ മറ്റേതൊരു ഡയറിയോടും കിട പിടിക്കാനുള്ള സംവിധാനമായി.

2005 ല്‍ ഡയറിയിലെ വേസ്റ്റ് വാട്ടര്‍ സംസ്‌കരണത്തിനായി  ഒരു എഫ്‌ളുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചു. പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച ഓഫീസ് കെട്ടിടത്തിന്റെ പണി 2010-ല്‍ പൂര്‍ത്തിയായി. പാല്‍സംഭരണത്തിനും സംസ്‌കരണത്തിനുമുള്ള സൗകര്യങ്ങള്‍ക്കൊപ്പം  കര്‍ഷകര്‍ക്ക് ഒത്തുകൂടാനും, യോഗങ്ങള്‍ നടത്താനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുു. തുടര്‍ച്ചയായി 22 വര്‍ഷക്കാലം സംഘത്തിന്റെ പ്രസിഡന്റായിരിക്കുത് രാമനാഥന്‍ മാസ്റ്ററാണ്. എം.എസ്. ജോര്‍ജ്ജാണ് സെക്രട്ടറി.

കര്‍ഷകരുടെ പൂര്‍ണ്ണ സഹകരണത്താലും, ക്ഷീരവികസന വകുപ്പിന്റെ പ്രോത്സാഹനത്തിലും വളര്‍ സംഘം കര്‍ഷകര്‍ക്ക് എന്നും തണലാകുന്നു. പാലിന് ന്യായവിലയും വേനല്‍ക്കാലത്ത് അധികവില പ്രോത്സാഹനമായി നല്‍കിയും, കാലിത്തീറ്റയ്ക്ക് വിലക്കിഴിവ് നല്‍കിയും സംഘം കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുു. കറവ മാടിന് സൗജന്യ ചികിത്സാചിലവ്, മരണപ്പെടു കറവമാടുകള്‍ക്ക് നഷ്ടപരിഹാരം എിവ നല്‍കിയും സംഘം കര്‍ഷകന് താങ്ങാവുു. വിജ്ഞാന വര്‍ദ്ധനവിനും, മാനസിക    ഉല്ലാസത്തിനുമായി കര്‍ഷകര്‍ക്കായി എല്ലാ വര്‍ഷവും വിനോദയാത്രയും സംഘടിപ്പി   ക്കുു.

ഈ വര്‍ഷം വലക്കാവ് ഡയറി വികസനത്തിന്റെ പുതിയ പാതയിലാണ്.  ക്ഷീരവികസനവകുപ്പിന്റെ സഹായത്തോടെ രാഷ്ട്രീയ കൃഷി വികാസ് യോജന (ഞഗഢഥ) നാഷണല്‍ മിഷന്‍ ഫോര്‍ പ്രോട്ടീന്‍ സപ്ലിമെന്റ് (ചങജട) ഭാഗമായി ഒരു കോടി രൂപ ചെലവ് ചെയ്ത് ഡയറി പ്ലാന്റ് നവീകരിക്കപ്പെടുകയാണ്. കാലത്തിനൊത്ത് മാറി ഹൈടെക് ഡയറി ആകുതോടെ സംഘം വികസനത്തിന്റെ അടുത്ത പടവുകള്‍ കയറി മുേന്നറുകയാണ്.


 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS